Just In
- 41 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 15 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 24 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- Movies
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
- News
'ഇത് രാജ്യത്തെനെതിരായ ആക്രമണം': ഹിൻഡൻബർഗിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു, ഇനി സ്വന്തമാക്കാൻ തയാറെടുക്കൂ, പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ..
ഗംഭീര അവതരണവുമായി ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾ. ഐഫോൺ 14 സീരീസ്, ആപ്പിൾ വാച്ച് 8 സീരീസ്, ആപ്പിൾ ഇയർപോഡ് എന്നിവയാണ് സെപ്റ്റംബർ ഏഴിന് നടന്ന ചടങ്ങിൽ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആപ്പിൾ 14 സീരീസിൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് ഉള്ളത്.

ആപ്പിൾ വാച്ച് 8 സീരീസിൽ ആപ്പിൾ വാച്ച് സീരീസ് 8, ആപ്പിൾ വാച്ച് അൾട്ര, ആപ്പിൾ വാച്ച് എസ്ഇ എന്നിവയാണ് ഉൾപ്പെടുന്നത്. ഇയർപോഡിന്റെ ഏറ്റവും പുതിയ മോഡലായി പുറത്തിറക്കിയിരിക്കുന്നത് ആപ്പിൾ ഇയർപോഡ് പ്രോ 2 ആണ്. ആപ്പിൾ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങിയതിനു പിന്നാലെ ഇന്ത്യയിലെ വില എന്താകും എന്ന ആകാംക്ഷ സ്വാഭാവികമായും ഉണ്ടാവും അതിനുള്ള ഉത്തരവും പുറത്ത് വന്നിട്ടുണ്ട്.

ആപ്പിൾ ഐഫോൺ 14 സീരീസിന്റെ ഇന്ത്യയിലെ വില 79,900 രൂപ മുതൽ ആരംഭിക്കുന്നു. ബേസ് മോഡലായ ഐഫോൺ 14 ആണ് ഈ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുക. സെപ്റ്റംബർ 9 ന് വൈകുന്നേരം 5:30 മുതലാണ് ഐഫോൺ 14 സീരീസ് പ്രീ-ഓർഡറുകൾ ആരംഭിക്കുക. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് മോഡലുകൾ സെപ്റ്റംബർ 16 മുതൽ വാങ്ങാൻ ലഭ്യമാകും.

അതേസമയം ഐഫോൺ 14 പ്ലസ് ഒക്ടോബർ 7 മുതലാണ് വിപണിയിൽ ലഭ്യമാകുക. വിവിധ ഐഫോൺ ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ:
ഐഫോൺ 14
ആപ്പിൾ ഐഫോൺ 14 128 ജിബി - 79,900 രൂപ
ആപ്പിൾ ഐഫോൺ 14 256 ജിബി - 89,900 രൂപ
ആപ്പിൾ ഐഫോൺ 14 512 ജിബി - 1,09,900 രൂപ

ആപ്പിൾ ഐഫോൺ 14 പ്ലസ്
ആപ്പിൾ ഐഫോൺ 14 പ്ലസ് 128 ജിബി - 89,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് 256 ജിബി - 99,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് 512 ജിബി - 1,19,900 രൂപ

ഐഫോൺ 14 പ്രോ
ഐഫോൺ 14 പ്രോ 128 ജിബി - 1,29,900 രൂപ
ഐഫോൺ 14 പ്രോ 256 ജിബി - 1,39,900 രൂപ
ഐഫോൺ 14 പ്രോ 512 ജിബി - 1,59,900 രൂപ
ഐഫോൺ 14 പ്രോ 1 ടിബി - 1,79,900 രൂപ

ഐഫോൺ 14 പ്രോ മാക്സ്
ഐഫോൺ 14 പ്രോ മാക്സ് 128 ജിബി - 1,39,900 രൂപ
ഐഫോൺ 14 പ്രോ മാക്സ് 256 ജിബി - 1,49,900 രൂപ
ഐഫോൺ 14 പ്രോ മാക്സ് 512 ജിബി - 1,69,900 രൂപ
ഐഫോൺ 14 പ്രോ മാക്സ് 1 ടിബി - 1,89,900 രൂപ

ആപ്പിൾ വാച്ച് അൾട്ര
ആപ്പിൾ പുതിയതായി പുറത്തിറക്കിയ വാച്ച് സീരീസിൽ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന മോഡലാണ് ആപ്പിൾ വാച്ച് അൾട്ര. പരുക്കൻ ഭാവമുള്ള ഈ സ്മാർട്ട് വാച്ച് എതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ കരുത്തുള്ളതാണ് എന്നാണ് വിലയിരുത്തൽ. എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി തുടങ്ങി നിരവധി ഫീച്ചറുകൾ വാച്ചിലുണ്ട്. ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ ബാറ്ററി നിൽക്കും. ഇതിന്റെ ഇന്ത്യയിലെ വില ആപ്പിളിന്റെ ഐഫോൺ 14 പ്ലസിന്റേതിനു സമാനമാണ്. അതായത് 89,900 രൂപയാണ് ആപ്പിൾ വാച്ച് അൾട്രയുടെ ഇന്ത്യയിലെ വില.

ആപ്പിൾ വാച്ച് സീരീസ് 8
ആപ്പിൾ പുതിയതായി പുറത്തിറക്കിയ വാച്ചുകളിൽ മറ്റൊന്നാണ് ആപ്പിൾ വാച്ച് സീരീസ് 8. അൾട്രയുടെ അത്രയും എത്തില്ലെങ്കിലും ഒരുപാട് പ്രീമിയം ഫീച്ചറുകളുമായാണ് ആപ്പിൾ വാച്ച് സീരീസ് 8 എത്തുന്നത്. എസ് 8 ചിപ്പിലാണ് പ്രവർത്തനം. ഹെൽത്ത് ട്രാക്കേഴ്സ്, ശരീര താപനില അളക്കാൻ ടെമ്പറേച്ചർ സെൻസർ എന്നിവയും ആപ്പിൾ വാച്ച് സീരീസ് 8-ൽ ഉണ്ട്. ഇതിന്റെ ഇന്ത്യയിലെ വില നോക്കാം.

ആപ്പിൾ വാച്ച് സീരീസ് 8 അലുമിനിയം കെയ്സ് 41 എംഎം ജിപിഎസ്: 45,900 രൂപ.
ആപ്പിൾ വാച്ച് സീരീസ് 8 അലുമിനിയം കെയ്സ് 41 എംഎം ജിപിഎസ് + സെല്ലുലാർ: 55,900 രൂപ.
ആപ്പിൾ വാച്ച് സീരീസ് 8 അലുമിനിയം കെയ്സ് 45 എംഎം ജിപിഎസ്: 48,900 രൂപ.

ആപ്പിൾ വാച്ച് സീരീസ് 8 അലുമിനിയം കെയ്സ് 45 എംഎം ജിപിഎസ് + സെല്ലുലാർ: 58,900 രൂപ.
ആപ്പിൾ വാച്ച് സീരീസ് 8 സ്റ്റെയ്ൻലെസ് സ്റ്റീൽ കെയ്സ് 41 എംഎം ജിപിഎസ്: 79,900 രൂപ.
ആപ്പിൾ വാച്ച് സീരീസ് 8 സ്റ്റെയ്ൻലെസ് സ്റ്റീൽ കെയ്സ് 45 എംഎം ജിപിഎസ് + സെല്ലുലാർ: 84,900 രൂപ.

ആപ്പിൾ വാച്ച് എസ്ഇ ആണ് പുതിയ ആപ്പിൾ വാച്ച് ശ്രേണിയിലെ മൂന്നാമൻ. ഇതിന്റെ ഇന്ത്യയിലെ വില ഇനി പറയാം.
ആപ്പിൾ വാച്ച് എസ്ഇ 40 എംഎം ജിപിഎസ്: 29,900 രൂപ.
ആപ്പിൾ വാച്ച് എസ്ഇ 40 എംഎം ജിപിഎസ് + സെല്ലുലാർ: 34,900 രൂപ.
ആപ്പിൾ വാച്ച് എസ്ഇ 44 എംഎം ജിപിഎസ്: 32,900 രൂപ.
ആപ്പിൾ വാച്ച് എസ്ഇ 44 എംഎം ജിപിഎസ് + സെല്ലുലാർ: 37,900 രൂപ.

ആപ്പിൾ എയർപോഡ് പ്രോ 2 ആണ് പുത്തൻ ഉൽപ്പന്നങ്ങളിലെ മറ്റൊരു താരം. എച്ച് 2 ചിപ്പിൽ പ്രവർത്തിക്കുന്ന ഈ ഗംഭീര എയർപോഡിന്റെ ഇന്ത്യൻ വില 26,900 രൂപയാണ്. വ്യക്തികളെ ആശ്രയിച്ച് വിവിധ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് അവർക്കനുയോജ്യമായ വിധത്തിൽ ഓഡിയോ പുറപ്പെടുവിക്കാൻ കഴിയും എന്നതാണ് എയർപോഡ് പ്രോ 2 വിന്റെ സവിശേഷതകളിൽ ഒന്ന്.

ഏതു ശബ്ദകോലാഹലങ്ങളെയും അതിജീവിച്ച് ഓഡിയോ ഏറ്റവും കൃത്യതയോടെയും വ്യക്തമായും നമ്മുടെ കാതിലെത്തിക്കും എന്നതാണ് ഈ മിടുക്കന്റെ മുഖ്യ സവിശേഷത. സെപ്റ്റംബർ 9 ന് പ്രീ ഓഡർ തുടങ്ങുന്ന എയർപോഡ് പ്രോ 2 വിന്റെ വിൽപ്പന ആരംഭിക്കുന്നത് സെപ്റ്റംബർ 23 മുതൽ ആണ്. വിലയൊക്കെ വ്യക്തമായ സ്ഥിതിക്ക് കാത്തിരിപ്പ് മതിയാക്കി ഇഷ്ട ഉൽപ്പന്നം സ്വന്തമാക്കാൻ ഇനി വേഗം തയാറെടുത്തോളൂ...
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470