ഐഫോണിൽ എഐ തരംഗം! 16 സീരീസിൽ എഐയ്ക്കായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കും
ഐഫോൺ 16 സീരീസ് ലോഞ്ചിന് ആപ്പിൾ തയ്യാറായി കഴിഞ്ഞു. എ18 ചിപ്പിനൊപ്പം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 16 സീരീസ് എഐയ്ക്കായി പ്രൊസസർ ആംസ് V9 സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പുതിയ റിപ്പോർട്ട് പ്രകാരം സോഫ്റ്റ്ബാങ്കിൻ്റെ ഉടമസ്ഥതയിൽ ഉള്ള ആമിൻ്റെ ഏറ്റവും പുതിയ V9 ചിപ്പ് ഡിസൈൻ ഉപയോഗിച്ചാണ് A18 ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ആപ്പിൾ ആമുമായി ഒരു കരാർ ഒപ്പുവച്ചിരുന്നു. അത് 2040നപ്പുറം നീണ്ടുനിൽക്കും. ഈ കരാർ ചിപ്പ് സാങ്കേതികവിദ്യയിൽ ആമിൻ്റെ സ്ഥാനം ഉയർത്തി കാട്ടുന്ന ഒന്നാണ്.
സ്‌മാർട്ട്‌ഫോൺ വരുമാനത്തിൻ്റെ 50 ശതമാനവും തങ്ങളുടെ വി9 ചിപ്പിലൂടെ ആണെന്ന് ജൂലൈയിൽ ആം വെളിപ്പെടുത്തിയിരുന്നു. ലോകത്തിലെ ഒട്ടുമിക്ക സ്മാർട്ട്ഫോണുകളുടെയും കമ്പ്യൂട്ടിംഗ് ആർക്കിടെക്ചറിന് പിന്നിലെ ബൗദ്ധിക സ്വത്ത് ആമ്പിൻ്റേതാണ്. അത് ആപ്പിളിനും മറ്റ് പലർക്കും ലൈസൻസ് നൽകുന്നുണ്ട്. ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്‌ക്കായി കസ്റ്റമൈസ്ഡ് ചിപ്പുകൾ രൂപകൽപ്പന ചെയ്യാൻ ആപ്പിൾ ആംസിൻ്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

കാര്യക്ഷമവും ശക്തവുമായ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ ഈ രണ്ട് കമ്പനികളും തമ്മിലുള്ള സഹകരണം നിർണായകമാണ്. ഐഫോൺ 16 സീരീസിൻ്റെ ലോഞ്ച് ഇവൻ്റ് ഇന്ന് (സെപ്റ്റംബർ 9) പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30ന്) നടക്കും. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്ത മോഡലുകൾ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നോൺ-പ്രോ വേരിയൻ്റുകളിൽ A18 ചിപ്പ് അവതരിപ്പിക്കാൻ സാധ്യത ഉണ്ടെങ്കിലും, ഐഫോൺ 16 പ്രോ മോഡലുകൾ A18 Pro SoC ഉപയോഗിക്കുമെന്ന് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അടുത്ത തലമുറ ഐഫോണുകളിൽ ആപ്പിൾ ഇൻ്റലിജൻസ്, നവീകരിച്ച ക്യാമറകൾ, വലിയ ഡിസ്പ്ലേകൾ, ബാറ്ററികൾ എന്നിവയും ഉണ്ടായിരിക്കും.
കൂടാതെ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയ്‌ക്ക് 60Hz റിഫ്രഷ് റേറ്റുള്ള OLED പാനലുകൾ അവരുടെ മുൻഗാമികളായി സാമ്യം ഇല്ലാതാകാൻ സാധ്യതയുണ്ട്. അതേ സമയം രണ്ട് പ്രോ മോഡലുകളും 120Hz റിഫ്രഷ് റേറ്റിനെ സപ്പോർട്ട് ചെയ്യും. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കും. കൂടാതെ സ്റ്റാൻഡേർഡ് ഐഫോൺ 16 സീരീസിലെ ഏറ്റവും ചെറുയ ഫോൺ ആയിരിക്കും.
ഐഫോണുകൾക്ക് പുറമെ, കുപെർട്ടിനോ അധിഷ്‌ഠിത ടെക് ഭീമൻ എയർപോഡ്‌സ് 4, ആപ്പിൾ വാച്ച് സീരീസ് 10 എന്നിവയും അതിൻ്റെ വരാനിരിക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കായുള്ള റിലീസ് തീയതികളും "ഇറ്റ്സ് ഗ്ലോടൈം" ലോഞ്ച് ഇവൻ്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആപ്പിളിൻ്റെ വെബ്‌സൈറ്റിലോ ആപ്പിൾ യൂട്യൂബ് ചാനലിലോ ആപ്പിൾ ടിവി ആപ്പ് വഴിയോ രാത്രി 10:30ന് ലൈവ് സ്ട്രീം കാണാം.
ആപ്പിൾ വാച്ച് സീരീസ് 10 രണ്ട് വേരിയൻ്റുകളോടും 42 എംഎം, 46 എംഎം വലുപ്പത്തിലുള്ള വലിയ ഡിസ്‌പ്ലേകളോടും കനം കുറഞ്ഞ ബെസലുകളോടും മെലിഞ്ഞ രൂപകൽപ്പനയോടും കൂടി വരുമെന്ന് പ്രതീക്ഷിക്കുന്നു. നെക്സ്റ്റ് ജനറേഷൻ ഐഫോൺ 16 സീരീസുകളെ കുറിച്ചും വരാനിരിക്കുന്ന മറ്റ് ഉപകരണങ്ങളെ കുറിച്ചും കൂടുതലറിയാൻ ഗിസ്‌ബോട്ടിന്റെ മറ്റ് ആർട്ടിക്കിൾ പരിശോധിക്കൂ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications