വാട്ടര്‍പ്രൂഫ്‌ ഐഫോണ്‍ 7

Posted By:

ഐഫോണ്‍ 7 വാട്ടര്‍പ്രൂഫാണത്രേ. ആപ്പിള്‍ അടുത്ത ഐഫോണ്‍ അവതരിപ്പിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കയാണ് ഈ അഭ്യൂഹം കടന്ന് വരുന്നത്. വാട്ടര്‍പ്രൂഫ്‌ ബോഡി മാത്രമല്ല 3ജിബി റാമും ആപ്പിളിതില്‍ ഉള്‍പ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്.

വാട്ടര്‍പ്രൂഫ്‌ ഐഫോണ്‍ 7

ഈയടുത്ത് വിപണിയിലെത്തിയ ഐഫോണ്‍ 6എസിലും ഐഫോണ്‍ 6എസ് പ്ലസ്സിലും കരുത്തുറ്റ എ9 പ്രോസസ്സറാണുള്ളത്. കൂടാതെ ക്യാമറയിലും വളരെ അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ആപ്പിളിന്‍റെ ലക്ഷ്യം ഫോണ്‍ വാട്ടര്‍പ്രൂഫാക്കുന്നതിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണ്.

വാട്ടര്‍പ്രൂഫ്‌ ഐഫോണ്‍ 7

അതിനുപുറമേ ഇടത്തരം ആപ്പിള്‍ പ്രേമികള്‍ക്കായ് 4ഇഞ്ച്‌ സ്ക്രീനുള്ള ഐഫോണ്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. പക്ഷേ, ഇതില്‍ 3ഡി ടച്ച് തുടങ്ങിയ സവിശേഷതകള്‍ കാണില്ല. വിലക്കുറവാനെങ്കിലും ഐഒഎസിലൂടെ മെച്ചപെട്ട സേവനം ഉപഭോക്താക്കള്‍ക്ക്‌ നല്‍ക്കുകയെന്നതാണ് ഈ ആപ്പിളിന്‍റെ ഉദ്ദേശം.

English summary
Iphone 7 may be waterproof.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot