Home
Gadgets

ഗാഡ്ജറ്റ് ആരാധകരേ..ഇതിലേ...ഇതിലേ..2 ടാബ്‌ലെറ്റുകൾ പുറത്തിറക്കി ഐക്യൂ

ഐക്യൂ അടുത്തിടെ ചൈനയിൽ രണ്ട് പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ പുറത്ത് ഇറക്കി. ഐക്യൂ പാഡ് 2 സീരീസിലെ ഐക്യൂ പാഡ് 2, ഐക്യൂ പാഡ് 2 പ്രോ എന്നിവ ആണ് അടുത്തിടെ പുറത്തിറക്കിയ ടാബ്‌ലെറ്റുകൾ. മുൻനിര ഗ്രേഡ് ചിപ്‌സെറ്റുകളും സൂപ്പർ-സ്മൂത്ത് ഡിസ്‌പ്ലേകളും ഐക്യൂ പാഡ് 2 സീരീസ് അവതരിപ്പിക്കുന്നുണ്ട്. ഐക്യൂ പാഡ് 2 സീരീസിൽ വലിയ ബാറ്ററികൾ, ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 സോഫ്റ്റ്‌വെയർ, വൈഫൈ 7 കണക്റ്റിവിറ്റി എന്നിവയും മറ്റും ഉൾപ്പെടുന്നു. ഐക്യൂ പാഡ് 2, ഐക്യൂ പാഡ് 2 പ്രോ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ലേഖനത്തിൽ വിവരിക്കുന്നുണ്ട്.

ഐക്യൂ പാഡ് 2 സീരീസ് സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും അറിയാം. ഐക്യൂ പാഡ് 2 പ്രോ ഒരു MediaTek Dimensity 9300+ ചിപ്പാണ് നൽകുന്നത്. അതേ സമയം, സ്റ്റാൻഡേർഡ് മോഡൽ സ്നാപ്ഡ്രാഗൺ 8s Gen 3 SoC ഈ ടാബ്ലെറ്റിൽ ഉപയോഗിക്കുന്നുണ്ട്. രണ്ടും ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് (OriginOS) 4ലാണ് പ്രവർത്തിക്കുന്നത്.

ഗാഡ്ജറ്റ് ആരാധകരേ..ഇതിലേ...ഇതിലേ..2 ടാബ്‌ലെറ്റുകൾ പുറത്തിറക്കി ഐക്യൂ

ഐക്യൂ പാഡ് 2ൽ 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. അതേ സമയം, ഐക്യൂ പാഡ് 2 പ്രോ വേരിയൻ്റിൽ 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുണ്ട്. ഐക്യൂ പാഡ് 2 പ്രോ 13-ഇഞ്ച് 3.1K LCD ഡിസ്‌പ്ലേ, a144Hzറീഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റും എന്നിവയും ഉൾക്കൊള്ളുന്നു.

ടാബ്ലെറ്റ് ചൂട് ആകുന്നത് തടയാനായി, 37,000 മില്ലിമീറ്റർ സ്ക്വയർ ഹീറ്റ് ഡിസിപ്പേഷൻ ഏരിയയുള്ള ഒരു ത്രീ ഡൈമെൻഷണൽ സിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോ വേരിയൻ്റിൽ വീഡിയോ കോളുകൾക്കായി 13 മെഗാ പിക്സൽ ബാക്ക് ക്യാമറയും 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഐക്യൂ പാഡ് 2 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ 7, ബ്ലൂടൂത്ത് 5.4, ഒടിജി (OTG), ഒരു USB ടൈപ്പ്-C പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഗ്രാവിറ്റി, കളർ ടെംപെറേച്ചർ, ഹാൾ, ഗൈറോസ്കോപ്പ് (gyroscope) തുടങ്ങിയ സെൻസറുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ടാബ്‌ലെറ്റിന് ഫേഷ്യൽ റെക്കഗ്നിഷൻ (facial recognition) സൗകര്യവും എട്ട് സ്പീക്കറുകളുമുണ്ട്. 14.8 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുന്ന 66W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 11,500 mAh ബാറ്ററിയാണ് ഇതിലുള്ളത്.

ഐക്യൂ പാഡ് 2 പ്രോ മോഡലിൻ്റെ അതേ റീഫ്രഷ്, ടച്ച് സാമ്പിൾ റേറ്റുള്ള 12.05 ഇഞ്ച് ഡിസ്‌പ്ലേ ആണ് വാനില ഐക്യൂ പാഡ് 2ലും ഉള്ളത്. സ്റ്റാൻഡേർഡ് മോഡലിന് 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും എൽഇഡി ഫ്ലാഷോട് കൂടിയ 8 മെഗാപിക്സൽ ബാക്ക് ക്യാമറയും ഉണ്ട്.

ഈ ടാബ്‌ലെറ്റിലും എട്ട് സ്പീക്കറുകളും ഉൾപ്പെടുന്നു. ഐക്യൂ പാഡ് 2ലെ സെൻസർ ഓപ്ഷനുകൾ പ്രോ മോഡലുമായി സാമ്യമുള്ളതാണ്. പക്ഷേ ഇത് വൈഫൈ 7നെ പിന്തുണയ്ക്കുന്നില്ല. 44W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 10,000mAh ബാറ്ററിയാണ് ടാബ്‌ലെറ്റിനുള്ളത്. 266.43x192x6.57mm വലുപ്പവും 589.2 ഗ്രാം ഭാരവും ആണ് ഇതിന് ഉള്ളത്.

ഐക്യൂ പാഡ് 2 സീരീസിന്റെ വിലയും ലഭ്യതയും നോകാം. ഐക്യൂ പാഡ് 2 പ്രോ 8 ജിബി + 256 ജിബി പതിപ്പിന് CNY 3,399 (ഏകദേശം 40,000 രൂപ) മുതൽ ആരംഭിക്കുന്നു. 12 ജിബി + 256 ജിബി പതിപ്പിന് CNY 3,699 (ഏകദേശം 43,500 രൂപ), 16 ജിബി + 512 ജിബി പതിപ്പിന് CNY 4,099 (ഏകദേശം 48,200 രൂപ) ആണ് വില.

ഐക്യൂ പാഡ് 2ൻ്റെ 8 ജിബി + 128 ജിബി പതിപ്പിന് CNY 2,499 (ഏകദേശം 29,400 രൂപ) ആണ്. 8 ജിബി + 256 ജിബി പതിപ്പിന് CNY 2,799 (ഏകദേശം 32,950 രൂപ) ആണ്. ഐക്യൂ പാഡ് 2ൻ്റെ 12GB + 256GB പതിപ്പിന് CNY 3,099 (ഏകദേശം 36,450 രൂപ) ആണ് വില.

12 ജിബി + 512 ജിബി പതിപ്പിന് CNY 3,399 (ഏകദേശം 40,000 രൂപ) ആണ് വില. രണ്ട് മോഡലുകളും നിലവിൽ ചൈനയിൽ ഗ്രേ ക്രിസ്റ്റൽ, ലാൻ ടിംഗ്, സിൽവർ വിംഗ് കളർ ഓപ്ഷനുകളിൽ വാങ്ങാൻ ലഭ്യമാണ്. നിലവിൽ,ഐക്യൂ പാഡ് 2 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് ഒരു വിവരവും കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
iQOO recently launched two new Android tablets in China. IQ Pad 2 and IQ Pad 2 Pro are the recently launched tablets in the IQ Pad 2 series
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X