വൗ ആയിട്ട് ഒരു ഇയർഫോൺ ഇറങ്ങിയിട്ടുണ്ട്! iQOO TWS 1e ലോഞ്ച് ചെയ്തു
Z9s സീരീസിണ് ഒപ്പം, iQOO അതിൻ്റെ ആദ്യത്തെ iQOO TWS 1eയും ഇന്ന് (ഓഗസ്റ്റ് 21) അവതരിപ്പിച്ചു. വ്യക്തമായ കോളുകൾക്കായി എഐയുടെ സംയോജനം ഉപയോഗിച്ച് 30dB വരെ ഇൻ്റലിജൻ്റ് ആക്റ്റീവ് നോയിസ് ക്യാൻസലേഷനുമായി ആണ് ഇത് വരുന്നത്. ഇത് എക്സ്റ്റർനാൽ ശബ്ദത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും കോളുകൾക്ക് ഇടയിൽ വളരെ ആവശ്യമായ ട്രാൻക്വിലിറ്റി (ശാന്തത) നൽകുകയും വോയ്‌സ് വ്യക്തത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മോൺസ്റ്റർ സൗണ്ട് ഫീച്ചർ iQOO TWS 1eനെ ഗെയിമർമാർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാക്കി മാറ്റുന്നു. ആഴത്തിലുള്ള അനുഭവത്തിനായി ഗെയിമിംഗ് പ്രവർത്തനത്തെ കോമ്പ്ലിമെൻറ് ചെയ്യുന്ന ആവേശകരമായ ശബ്‌ദ ഇഫക്റ്റുകൾ നൽകുന്നു.
42 മണിക്കൂർ ബാറ്ററി ലൈഫ് അതിൻ്റെ പവർ-കാര്യക്ഷമമായ വയർലെസ് ചിപ്പുകൾ, കൂടാതെ 3 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് പ്രാപ്തമാക്കുന്ന 10 മിനിറ്റ് ഫാസ്റ്റ് ചാർജ് എന്നിവ ഉപയോഗിച്ച്, ഇത് ദിവസം മുഴുവൻ നിർത്താതെ കേൾക്കുന്നത് ഉറപ്പാക്കുന്നു. ഇത് IP54 റേറ്റിംഗുമായി വരുന്ന ഈ ഉപകരണം ഈർപ്പത്തിൽ നിന്നും പൊടിയിൽ നിന്നും ഇയർഫോണുകളെ സംരക്ഷിക്കുന്നു.

ഡീപ്എക്‌സ് 3.0 സ്റ്റീരിയോ സൗണ്ട് ഇഫക്‌റ്റുകൾക്കൊപ്പം ഗോൾഡൻ ഇയർ അക്കൗസ്റ്റിക്‌സ് ടീം മികച്ച രീതിയിൽ ട്യൂൺ ചെയ്‌ത 11 എംഎം ഹൈ റെസല്യൂഷൻ സ്പീക്കർ ഡ്രൈവർ നിങ്ങളുടെ ശ്രവണ അനുഭവം മെച്ചപ്പെടുത്തുന്നു. ബ്ലൂടൂത്ത് 5.3 ഉപയോഗിച്ചുള്ള ഡ്യുവൽ ഉപകരണ കണക്ഷനും ഗൂഗിൾ ഫാസ്റ്റ് പെയർ, ഗൂഗിൾ അസിസ്റ്റൻ്റ്, വെയറിംഗ് ഡിറ്റക്ഷൻ തുടങ്ങിയ സ്‌മാർട്ട് ഫീച്ചറുകളും ഈ ഡിവൈസിന്റെ പ്രത്യേകത ആണ്.
ഫൈൻഡ് മൈ ഇയർഫോൺസ്, മ്യൂസിക്ക്, കോളുകൾ, നോയിസ് ക്യാൻസലേഷൻ എന്നിവയ്‌ക്കായുള്ള സൗകര്യപ്രദമായ പ്ലേ/പോസ് ടച്ച് നിയന്ത്രണങ്ങൾ iQOO TWS 1eയുടെ പ്രയോജനം വർദ്ധിപ്പിക്കുന്നു. വൈബ്രൻ്റ് ഫ്ലേം യെല്ലോ നിറത്തിൽ വരുന്ന ഇതിൻ്റെ വില 1,899 രൂപയാണ്. ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12 മണി മുതൽ Amazon.inൽ ഇത് വിൽപ്പനയ്ക്ക് എത്തും.
iQOO Z9s, iQOO Z9s Pro എന്നിവയും ഇതോടൊപ്പം കമ്പനി ലോഞ്ച് ചെയ്തു. iQOO Z9s, iQOO Z9s Proയുടെ വിലയും ലഭ്യതയും നോക്കാം. 8 ജിബി + 128 ജിബി ഉള്ള iQOO Z9sന് 19,999 രൂപയാണ് വില. 8 ജിബി + 256 ജിബി വേരിയൻ്റിന് 21,999 രൂപയും 12 ജിബി + 256 ജിബി വേരിയൻ്റിന് 23,999 വിലയും ആണ്.
എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 2,000 രൂപ തൽക്ഷണ കിഴിവോടെ കമ്പനി ലോഞ്ച് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫറുകൾക്ക് ശേഷം, iQOO Z9കളുടെ വില നോക്കുമ്പോൾ 8 ജിബി + 128 ജിബിയ്ക്ക് 17,999 രൂപ ആണ് അടിസ്ഥാന വില.
8 ജിബി + 256 ജിബി വേരിയന്റ് 19,999 രൂപ, 12 ജിബി + 256 ജിബിക്ക് 21,999 രൂപ എന്നിങ്ങനെയാണ് വില. iQOO Z9കളുടെ വിൽപ്പന ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ ഇന്ത്യയിലും iQOO ഇ-സ്റ്റോറിലും ആരംഭിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








