ഐറോബോട്ട് റൂംബ റോബോട്ട് വാക്യും ക്ലീനർ സ്വന്തമാക്കാം 30 ശതമാനം കിഴിവിൽ
ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയുടെ ഭാഗമായി ഐറോബോട്ട് റൂംബ, ബ്രാവ ഡിവൈസുകൾക്ക് കിഴിവ് പ്രഖ്യാപിച്ചു. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമായിട്ടാണ് ഈ കിഴിവ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഐറോബോട്ട് സ്റ്റോറുകൾ വഴിയും ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, മറ്റ് ഇ-റീട്ടെയിലർമാർ എന്നിവയിലൂടെയും വാങ്ങുന്നതിന് ലഭ്യമാക്കിയിട്ടുണ്ട്. വീടുകൾ വൃത്തിയാക്കാനും തുടയ്ക്കാനും എന്നുതുടങ്ങിയ ജോലികൾക്കായിട്ടാണ് ഈ റോബോട്ടുകൾ രൂപകൽപ്പന ചെയ്യ്തിരിക്കുന്നു. റോബോട്ട് കമ്പനിയായ ഐറോബോട്ടാണ് ഈ ഡിവൈസ് നിർമ്മിക്കുന്നത്.

ഈ ഓഗസ്റ്റിൽ ഐറോബോട്ട് 'ജീനിയസ് ഹോം ഇന്റലിജൻസ്' എന്ന പുതിയ റോബോട്ട് പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടനുസരണം പ്രവർത്തിപ്പിക്കാനുള്ള സംവിധാനം ഈ ക്ലീനിംഗ് റോബോട്ടുകൾക്ക് നൽകുന്നു. ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ വരുന്ന റൂംബ ഐ 7 + റോബോട്ട് വാക്വം ക്ലീനർ, ബ്രാവ ജെറ്റ് എം 6 മോപ്പിംഗ് റോബോട്ട് തുടങ്ങിയവയ്ക്ക് 30 ശതമാനം വരെ കിഴിവ് നൽകും. റൂംബ ഐ 7 + റോബോട്ട് വാക്വം മാപ്പിംഗ്, സ്മാർട്ട് നാവിഗേഷൻ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു.

ഇത് നിങ്ങൾക്ക് വോയ്‌സ് അസിസ്റ്റന്റിന് കമാൻഡ് ഉപയോഗിച്ച് ക്ലീനിംഗ് ആവശ്യമുള്ളയിടത്തേക്ക് ഈ ഡിവൈസ് സ്ഥാപിതമാക്കുവാൻ സാധിക്കും. ഡേർട്ട് ഡിസ്പോസൽ, പവർ-ലിഫ്റ്റിംഗ് സക്ഷൻ, ഡ്യൂവൽ മൾട്ടി-സർഫേസ് റബ്ബർ ബ്രഷുകൾ എന്നിവ ഇതിൽ മികച്ച രീതിയിൽ ജോലി ചെയ്യുവാൻ നൽകിയിരിക്കുന്നു. നിങ്ങളുടെ വീടിൻറെ രൂപകൽപ്പനയെക്കുറിച്ച് അറിയാൻ റോബോട്ടിനെ സഹായിക്കുന്ന ഇംപ്രിന്റ് സ്മാർട്ട് മാപ്പിംഗ് ടെക്നോളജി ബ്രാവ ജെറ്റ് എം 6 മോപ്പിംഗ് റോബോട്ടിൽ വരുന്നു.

ഐറോബോട്ട് ഹോം ആപ്പ് നിങ്ങളുടെ സ്മാർട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്ത് റോബോട്ട് ക്ലീനർ നിയന്ത്രിക്കാൻ കഴിയും. ഷെഡ്യൂൾ ചെയ്യാനും നിങ്ങൾ വൃത്തിയാക്കാൻ ആഗ്രഹിക്കുന്ന മുറികൾ തിരഞ്ഞെടുക്കാനും ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു. എല്ലാ വൈ-ഫൈ-കണക്റ്റുചെയ്‌ത ഐറോബോട്ട് ഉൽപ്പന്നങ്ങളിലും ഐറോബോട്ട് ഹോം ആപ്പ് പ്രവർത്തിക്കുന്നു. ഇത് റോബോട്ടിന്റെ ക്ലീനിംഗ് പ്രകടനത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നു. ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ഡിസ്കൗണ്ടിലുള്ള രണ്ട് ഉൽപ്പന്നങ്ങളിലും വൈ-ഫൈ കണക്റ്റിവിറ്റി, ഗൂഗിൾ അസിസ്റ്റന്റ്, അലക്സാ എന്നിവ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications








