Home
Gadgets

ഐറ്റൽ ഇന്ത്യയിൽ പുതിയ ആൻഡ്രോയിഡ് ടിവി സീരീസ് മോഡലുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

32 ഇഞ്ച് മുതൽ 55 ഇഞ്ച് വരെയുള്ള ഐറ്റൽ ജി സീരീസ് ആൻഡ്രോയിഡ് ടിവി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഐറ്റൽ G3230IE, ഐറ്റൽ G4330IE, ഐറ്റൽ G4334IE, ഐറ്റൽ G5534IE എന്നിങ്ങനെ നാല് മോഡലുകളിലാണ് ഈ ആൻഡ്രോയിഡ് ടിവി വിപണിയിൽ വരുന്നത്. പേരുകൾ സൂചിപ്പിക്കുന്നത് പോലെ, 32 ഇഞ്ചാണ് ഐറ്റൽ ജി 3230 ഐഇയ്ക്ക് വരുന്നത്, ഐറ്റൽ ജി 4330 ഐഇ, ഐറ്റൽ ജി 43344 ഐഇ എന്നിവയ്ക്ക് 43 ഇഞ്ച്, ഐറ്റൽ ജി 5534 ഐയ്ക്ക് 55 ഇഞ്ച് എന്നിങ്ങനെയാണ് അളവുകൾ വരുന്നത്. ഫ്രെയിംലെസ് ഡിസൈൻ, 24W സ്പീക്കറുകൾ, സ്റ്റാൻഡേർഡ് 60Hz റിഫ്രഷ് റേറ്റ് എന്നിവയുമായാണ് ഈ സ്മാർട്ട് ടിവി വരുന്നത്. ജി സീരീസ് ടിവി മോഡലുകളിൽ വോയ്‌സ് കൺട്രോൾ പ്രവർത്തനക്ഷമതയുള്ള ബ്ലൂടൂത്ത് റിമോട്ടും ഐറ്റൽ നൽകുന്നു.

ഇന്ത്യയിലെ ഐറ്റൽ ജി സീരീസ്: വിലയും, ലഭ്യതയും

ഇന്ത്യയിലെ ഐറ്റൽ ജി സീരീസ്: വിലയും, ലഭ്യതയും

ഐറ്റൽ ഇപ്പോൾ എല്ലാ മോഡലുകളുടെയും വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഐറ്റൽ ജി 3230 ഐഇയുടെ വില 16,999 രൂപയും, ഐറ്റൽ ജി 4330 ഐഇയുടെ വില 28,499 രൂപയുമാണ് വരുന്നത്. അവ ഇന്ന് ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ലഭ്യമാണ്.

ഐറ്റൽ ജി സീരീസ് സവിശേഷതകൾ

ഐറ്റൽ ജി സീരീസ് സവിശേഷതകൾ

32 ഇഞ്ച്, രണ്ട് 43 ഇഞ്ച്, ഒരു 55 ഇഞ്ച് ഉൾപ്പെടെ നാല് മോഡലുകൾ ഐറ്റൽ ജി സീരീസിൽ ഉൾപ്പെടുന്നു. 3,000: 1 കോൺട്രാസ്റ്റ് റേഷ്യോ, 170 ഡിഗ്രി വ്യൂവിംഗ് ആംഗിൾ, ആൻഡ്രോയിഡ് 9 ൽ പ്രവർത്തിക്കുന്ന 32 ഇഞ്ച് എച്ച്ഡി റെഡി (1,366x768 പിക്‌സൽ) ടിവിയാണ് ഐറ്റൽ ജി 3230 ഐഇ. ഐറ്റൽ ജി 4330 ഐഇക്ക് 43 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1 , 080 പിക്സലുകൾ) പാനലും 4,000: 1 കോൺട്രാസ്റ്റ് റേഷ്യോയും 170 ഡിഗ്രി വ്യൂവിംഗ് ആംഗിളുമായി ആൻഡ്രോയിഡ് 9 ൽ പ്രവർത്തിക്കുന്നു. 1,300: 1 കോൺട്രാസ്റ്റ് റേഷ്യോ, 178 ഡിഗ്രി വ്യൂവിംഗ് ആംഗിൾ, ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന 43 ഇഞ്ച് 4 കെ (3,840x2,160 പിക്‌സൽ) ടിവിയാണ് ഐറ്റൽ ജി 43344 ഐഇയിൽ വരുന്നത്. ഈ സീരീസിലെ ഏറ്റവും വലിയ, ആൻഡ്രോയിഡ് 10 ൽ 55 ഇഞ്ച് (3,840x2,160 പിക്‌സൽ) പാനലുമായി 1,200: 1 കോൺട്രാസ്റ്റ് റേഷ്യോയും 178 ഡിഗ്രി വ്യൂവിംഗ് ആംഗിളുമായി ഐറ്റൽ ജി 5534 ഐഇ വരുന്നു. ഐറ്റൽ ജി സീരീസിലെ എല്ലാ മോഡലുകളും ഫ്രെയിംലെസ് ഡിസൈനും 400 നിറ്റ്സ് പീക്ക് ബറൈറ്നെസ്സും നൽകുന്നു.

24W സ്പീക്കറുകളുമായാണ് ഇവ വരുന്നത്

2x12W കോൺഫിഗറേഷനിൽ വരുന്ന 24W സ്പീക്കറുകളുമായാണ് ഇവ വരുന്നത്, മാത്രവുമല്ല ഡോൾബി ഓഡിയോയെ സപ്പോർട്ട് ചെയ്യുന്നുണ്ട്. അവർക്ക് 60Hz റിഫ്രഷ് റേറ്റും ഗൂഗിൾ പ്ലേയ് സ്റ്റോർ, ഗൂഗിൾ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവയിലേക്കുള്ള ആക്സസും ഉണ്ട്. ജി സീരീസിലെ നാല് മോഡലുകൾക്കും വോയ്‌സ് കൺട്രോൾ പ്രവർത്തനക്ഷമതയുള്ള ബ്ലൂടൂത്ത് റിമോട്ട് ഐറ്റൽ നൽകുന്നു. 1 ജിബി റാമും 8 ജിബി സ്റ്റോറേജുമുള്ള ഐറ്റൽ ജി 3230 ഐഇ, ഇറ്റൽ ജി 4330 ഐഇ എന്നിവ 2 ജിബി റാമും 8 ജിബി സ്റ്റോറേജുമായാണ് വിപണിയിൽ വരുന്നത്.

ഐറ്റൽ ഇന്ത്യയിൽ പുതിയ ആൻഡ്രോയിഡ് ടിവി സീരീസ് മോഡലുകൾ അവതരിപ്പിച്ചു

ഐറ്റൽ G3230IE, G4330IE എന്നിവയ്ക്ക് വൈ-ഫൈ, ബ്ലൂടൂത്ത്, രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു യുഎസ്ബി പോർട്ട്, ഒരു മിനി-എവിഐ പോർട്ട്, ഒരു ഇഥർനെറ്റ് പോർട്ട്, ഒരു ഹെഡ്‌ഫോൺ ജാക്ക്, ഒപ്റ്റിക്കൽ ഔട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ലഭിക്കും. മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾക്ക് ഐറ്റൽ ജി 4334, ജി 5534 ഐ മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു മിനി-എവി, മിനി-വൈപിബിആർ പോർട്ട്, രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയുണ്ട്.

More from GizBot

Best Mobiles in India

English summary
The Itel G3230IE, Itel G4330IE, Itel G4334IE, and Itel G5534IE are the four models available. Itel G3230IE is a 32-inch television, Itel G4330IE and Itel G4334IE are 43-inch televisions, and Itel G5534IE is a 55-inch television, as the names indicate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X