Home
Gadgets

മഴ, ചായ, ജോൺസൺ മാഷ്..ആഹാ അന്തസ്സ്! ഒപ്പം അന്തസ്സിന് ഒട്ടും കുറവ് വരുത്താത്ത JBL സ്പീക്കറും

JBL അവരുടെ ക്ലാസിക് ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് Authentics series പുറത്തിറക്കി. ഈ സീരീസിൽ മൂന്ന് മോഡലുകൾ ആണ് ഉള്ളത്: JBL Authentics 200, JBL Authentics 300, JBL Authentics 500 എന്നിവയാണ് പുതിയ മോഡലുകൾ. 70കളിലെ ഐക്കോണിക്ക് JBL L100 സ്പീക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിൻ്റേജ് എസ്തെറ്റിക്സ് ഉൾക്കൊള്ളിച്ചുള്ളതാണ് Authentics സീരീസിൻ്റെ രൂപകൽപ്പന.

പഴയ മൂഡ് പിടിച്ചിട്ടുണ്ടെങ്കിലും പുതിയ മോഡേൺ ഫീച്ചറുകൾ ആണ് ഇതിൽ ഉള്ളത്. പ്രീമിയം അലുമിനിയം ഫ്രെയിം, കസ്റ്റം സിന്തറ്റിക് ലെതറിൽപൊതിഞ്ഞ എൻക്ലോഷർ, ക്വാഡ്രെക്‌സ് ഗ്രിൽ എന്നിവ ഈ സ്പീക്കറുകൾക്ക് ഒരു സ്റ്റൈലിഷ് സ്റ്റേറ്റ്മെന്റ് നൽകുന്നു. പോർട്ടബിൾ JBL Authentics 300 വൈ-ഫൈയും ബ്ലൂടൂത്തും കണക്ട് ചെയ്യാൻ പറ്റുന്ന ഒരു വെർസെറ്റയിൽ സ്മാർട്ട് സ്പീക്കറാണ്. ഇത് 360-ഇമേഴ്‌സീവ് ഓഡിയോ ഓഫർ ചെയ്യുന്നുണ്ട്.

മഴ, ചായ, ജോൺസൺ മാഷ്..JBL സ്പീക്കർ ആഹാ അന്തസ്സ്!

കൂടാതെ 8 മണിക്കൂർ ബിൽറ്റ്-ഇൻ ബാറ്ററിയും ഇതിൽ ഉണ്ട്. അതുകൊണ്ട് തന്നെ വീടിനകത്തും പുറത്തും പാട്ട് കേൾക്കുവാൻ ഈ സ്പീക്കർ മാത്രം മതി. വീട്ടിൽ ഒരു ലൈവ് കൺസേർട്ട് അനുഭവത്തിനായി, ഡോൾബി അറ്റ്‌മോസ് ടെക്നോളജി ഉപയോഗിച്ച് JBL Authentics 500 സൗണ്ട് ക്വാളിറ്റി എക്സ്പ്‌ഷണൽ ആക്കുന്നു.

മൂന്ന് ട്വീറ്ററുകൾ, മൂന്ന് മിഡ്‌റേഞ്ച് വൂഫറുകൾ, ഡൗൺ ഫയറിംഗ് സബ്‌വൂഫർ എന്നിവ ഉപയോഗിച്ച് ഇത് ക്രിസ്റ്റൽ ക്ലിയർ ഓഡിയോയും ടൈറ്റ് ബാസും നൽകുന്നു. ഇമ്മേഴ്‌സീവ് 3D ഓഡിയോയ്‌ക്കായി ഇത് വെർച്വൽ ഡോൾബി അറ്റ്‌മോസിനൊപ്പം 270 വാട്ട്സ് 3.1 ചാനൽ ശബ്‌ദം വാഗ്ദാനം ചെയ്യുന്നു.

JBL Authentics 200 സ്റ്റീരിയോ ശബ്ദം ഉള്ളതു കൊണ്ട് തന്നെ ഏത് സ്ഥലത്തും സൗണ്ട് കേൾക്കാൻ സാധിക്കും. പെയർ ട്വീറ്ററുകൾ, ഫുൾ റേഞ്ച് വൂഫർ, ഡീപ് ബാസിനായി ഒരു പാസീവ് റേഡിയേറ്റർ എന്നിവ ഇതിൽ ഉണ്ട്. ബ്ലൂടൂത്ത്, വൈഫൈ, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് വിവിധ ഉപകരണങ്ങളിൽ നിന്ന് പാട്ടുകൾ എളുപ്പത്തിൽ സ്ട്രീം ചെയ്യാൻ കഴിയും.

മഴ, ചായ, ജോൺസൺ മാഷ്..JBL സ്പീക്കർ ആഹാ അന്തസ്സ്!

ഈ സ്പീക്കറുകൾ, ആമസോണിലും ഗൂഗിൾ വോയ്‌സ് അസിസ്റ്റൻ്റുകളിലും സപ്പോർട്ട് ചെയ്യുന്നവയാണ്. അതിനാൽ സംഗീതം, സ്‌മാർട്ട് ഹോം ഉപകരണങ്ങൾ, മറ്റ് ഹാൻഡ്‌സ് ഫ്രീ ഡിവൈസുകൾ എന്നിവയും മറ്റും നിങ്ങൾക്ക് ഒരേ സമയം നിയന്ത്രിക്കാൻ സാധിക്കും. Wi-Fi ഉപയോഗിച്ച്, AirPlay, Alexa മൾട്ടി-റൂം മ്യൂസിക്, Spotify കണക്ട്, Chromecast ബിൽറ്റ്-ഇൻ എന്നിവ വഴി നിങ്ങൾക്ക് സംഗീതം സ്ട്രീം ചെയ്യാം.

ഈ സ്പീക്കറുകൾ, ഓട്ടോമാറ്റിക്ക് ആയി സൗണ്ട് ക്വാളിറ്റി ഒപ്റ്റിമൈസ് ചെയ്യും. എളുപ്പത്തിലുള്ള സെറ്റ്- അപ്പിനും കസ്റ്റമൈസ് ചെയ്യുവാനും JBL One ആപ്പും ഇതിനുണ്ട്. കൂടാതെ, ഇവ എക്കോ ഫ്രണ്ട്‌ലി ആണ്. റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ചതും സോയ മഷി ഉപയോഗിച്ച് FSC-സാക്ഷ്യപ്പെടുത്തിയ പേപ്പറിൽ പാക്കേജ് ചെയ്തതുമാണ്.

മഴ, ചായ, ജോൺസൺ മാഷ്..JBL സ്പീക്കർ ആഹാ അന്തസ്സ്!

ഇനി നിങ്ങൾക്ക് അറിയേണ്ടത് ഇതിന്റെ വില ആയിരിക്കും അല്ലെ? JBL Authentics 200ന് 39,999 രൂപയും, JBL Authentics 300ന് 49,999 രൂപയും, JBL Authentics 500ന് 79,999 രൂപയും ആണ് ഇപ്പോഴത്തെ വില. ചില സ്റ്റോറുകളിൽ പ്രത്യേക ലോഞ്ച് ഓഫറുകളും ലഭ്യമാണ്. ഈ സ്പീക്കറുകൾ കറുപ്പ് നിറത്തിൽ മാത്രമാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. പ്രധാന റീട്ടെയിലർമാർ, ഇ-കൊമേഴ്‌സ് സൈറ്റുകൾ, JBL.com എന്നിവിടങ്ങളിൽ ഈ സ്പീക്കറുകൾ ലഭ്യമാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
JBL has launched the Authentics series inspired by their classic designs. There are three models in this series: JBL Authentics 200, JBL Authentics 300 and JBL Authentics 500 are the new models. Inspired by the iconic JBL L100 speaker from the 70s, the Authentics series design incorporates vintage aesthetics.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X