ജെബിഎൽ ഗോ, ജെബിഎൽ ക്ലിപ്പ് 4, ജെബിഎൽ ബൂംബോക്സ് 2 ബ്ലൂടൂത്ത് സ്പീക്കറുകൾ ഇന്ത്യയിൽ പ്രഖ്യാപിച്ചു

|

ജെബിഎൽ ബൂംബോക്സ് 2, ജെബിഎൽ ഗോ 3, ജെബിഎൽ ക്ലിപ്പ് 4 ബ്ലൂടൂത്ത് സ്പീക്കറുകൾ യഥാക്രമം ഒറിജിനൽ ജെബിഎൽ ബൂംബോക്സ്, ജെബിഎൽ ഗോ 2, ജെബിഎൽ ക്ലിപ്പ് 3 എന്നിവയുടെ പിൻഗാമികളായി ഇന്ത്യയിൽ അവതരിപ്പിച്ചു. മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ മികച്ച സവിശേഷതകളും അപ്ഗ്രേഡുകളും ലഭ്യമാക്കിയതായി കമ്പനി പറയുന്നു. ജെബിഎൽ ഗോ 3, ജെബിഎൽ ക്ലിപ്പ് 4 എന്നിവയ്ക്ക് പഴയ എഡിഷനെ അപേക്ഷിച്ച് അൽപം വ്യത്യസ്തമായ രൂപകൽപ്പനയാണ് വരുന്നത്. അതേസമയം, ജെബിഎൽ ബൂംബോക്സ് 2 സമാന രൂപകൽപ്പനയുമായി വിപണിയിൽ വരുന്നു.

 

ജെബിഎൽ ബൂംബോക്സ് 2, ജെബിഎൽ ഗോ 3, ജെബിഎൽ ക്ലിപ്പ് 4: ഇന്ത്യയിൽ വിലയും, ലഭ്യതയും

ജെബിഎൽ ബൂംബോക്സ് 2, ജെബിഎൽ ഗോ 3, ജെബിഎൽ ക്ലിപ്പ് 4: ഇന്ത്യയിൽ വിലയും, ലഭ്യതയും

33,999 രൂപ വില വരുന്ന ജെബിഎൽ ബൂംബോക്സ് 2 ഒരൊറ്റ കറുത്ത നിറത്തിലാണ് വിപണിയിൽ വരുന്നത്. 3,999 രൂപ വിലയിൽ വരുന്ന ജെബിഎൽ ഗോ 3 കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്. 4,499 രൂപ വില വരുന്ന ജെ‌ബി‌എൽ ക്ലിപ്പ് 4 കറുപ്പ്, നീല, ചുവപ്പ്, പിങ്ക്, കറുപ്പ് / ഓറഞ്ച്, നീല / പിങ്ക് തുടങ്ങിയ കളർ ഓപ്ഷനുകളിലും വരുന്നു. മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകളും ഇന്ത്യയുടെ ജെബിഎൽ വെബ്‌സൈറ്റ് വഴിയും ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഓൺലൈൻ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ലഭ്യമാണ്. ജെബി‌എൽ‌ ബൂം‌ബോക്സ് 2 31,999 രൂപയ്ക്കും, ജെ.ബി.എൽ ഗോ 3 2,999 രൂപയ്ക്കും, ജെബിഎൽ ക്ലിപ്പ് 4 3,999 രൂപയ്ക്കും ജെ‌ബി‌എൽ‌ വെബ്‌സൈറ്റിൽ‌ ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ജെബിഎൽ ബൂംബോക്സ് 2 സവിശേഷതകൾ
 

ജെബിഎൽ ബൂംബോക്സ് 2 സവിശേഷതകൾ

ജെബിഎല്ലിൽ നിന്നുള്ള ബൂംബോക്സ് 2 എസി മോഡിൽ 80W ഔട്ട്പുട്ടും ബാറ്ററി മോഡിൽ 60W ഉം നൽകുന്നു. ഇതിന് 50Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ചുണ്ട്. ഒരൊറ്റ ചാർജിൽ ഇത് 24 മണിക്കൂർ വരെ പ്രവർത്തി സമയം നൽകുമെന്ന് ജെബിഎൽ പറയുന്നു. ജെബിഎൽ ബൂംബോക്സ് 2 വരുന്ന 10,000 എംഎഎച്ച് ബാറ്ററി 6.5 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യുവാൻ കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 3.5 എംഎം ഓഡിയോ ജാക്ക്, ഐപിഎക്സ് 7 റേറ്റുള്ളതാണ് ഇത്. മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യുന്നതിന് പവർ ബാങ്കായി ബൂംബോക്സ് 2 ഉപയോഗിക്കാം.ഇതിന് 5.9 കിലോഗ്രാമാണ് ഭാരം വരുന്നത്.

ജെബിഎൽ ഗോ 3 സവിശേഷതകൾ

ജെബിഎൽ ഗോ 3 സവിശേഷതകൾ

ജെബിഎൽ ഗോ 3 ബ്ലൂടൂത്ത് സ്‌പീക്കറിന് 4.2W ന്റെ ഔട്ട്‌പുട്ടും പരമാവധി 5 മണിക്കൂർ പ്ലേടൈമും ലഭിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഇത് ചാർജ് ചെയ്യുവാൻ 2.5 മണിക്കൂർ സമയം വേണം. ജെബിഎല്ലിൽ നിന്നുള്ള ഗോ 3 ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിക്കായി ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഐപി 67 വാട്ടർ റെസിസ്റ്റൻസും ഇതിലുണ്ട്. ഇതിന് ഓട്ടോ പവർ ഓഫ് ഫീച്ചറുമുണ്ട്. 

ഇന്ത്യയിൽ സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചുഇന്ത്യയിൽ സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ജെബിഎൽ ക്ലിപ്പ് 4 സവിശേഷതകൾ

ജെബിഎൽ ക്ലിപ്പ് 4 സവിശേഷതകൾ

ജെബിഎൽ ക്ലിപ്പ് 4 ന് 5W ഔട്ട്‌പുട്ട് നൽകുന്നു40 എംഎം ഡ്രൈവറാണുള്ളത്. ഇതിന് 100Hz മുതൽ 20,000Hz വരെ ആവൃത്തി ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ചുണ്ട്. ബ്ലൂടൂത്ത് 5.1, 3.885Whr ബാറ്ററി എന്നിവ മൂന്ന് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യപ്പെടും. ക്ലിപ്പ് 4 ന് 10 മണിക്കൂർ വരെ മ്യൂസിക് പ്ലേടൈം നൽകാൻ കഴിയുമെന്ന് ജെബിഎൽ പറയുന്നു.

റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുറെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
The JBL Boombox 2, JBL Go 3, and JBL Clip 4 Bluetooth speakers were released in India on Thursday, succeeding the original JBL Boombox, JBL Go 2, and JBL Clip 3. In comparison to their predecessors, the company claims they deliver "distinctive features and enhancements."

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X