ബെസ്റ്റ് ഇന്‍ക്ലാസ് ഓഡിയോ അനുഭവവും ലൈറ്റ് വെയിറ്റ് ഡിസൈനുമായി ജെ.ബി.എല്‍ ഗോ പ്ലസ് സ്പീക്കര്‍; റിവ്യൂ

|

ക്വാളിറ്റി ഓഡിയോ ഉപകരണങ്ങള്‍ പുറത്തിറക്കുന്നതില്‍ എക്കാലത്തും പേരുകേട്ട കമ്പനിയാണ് ജെ.ബി.എല്‍. കമ്പനി തങ്ങളുടെ സ്പീക്കര്‍ ശ്രേണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ മോഡലായ ഗോ പ്ലസ് സ്പീക്കറുകളെ ഏറ്റവുമൊടുവിലായി വിപണിയിലെത്തിച്ചിരിക്കുകയാണ്.

ബെസ്റ്റ് ഇന്‍ക്ലാസ് ഓഡിയോ അനുഭവവും ലൈറ്റ് വെയിറ്റ് ഡിസൈനുമായി ജെ.ബി.എല

 

പഴയ ഗോ മോഡലിനെ അപേക്ഷിച്ച് വലിപ്പം കൂടുതലുള്ള മോഡലാണ് ഗോ പ്ലസ്. എന്നിരുന്നാലും ലൈറ്റ് വെയിറ്റ് ഡിസൈനാണിത്. 1,799 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ മോഡലിന്റെ വില. ഫ്‌ളിപ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും റീടെയില്‍ സ്റ്റോറുകളിലൂടെയും ഗോ പ്ലസ് വാങ്ങാനാകും.

മികവുകള്‍

മികവുകള്‍

ലൈറ്റ് വെയിറ്റ് കോംപാക്ട് ഡിസൈന്‍

മികച്ച ഓഡിയോ ക്വാളിറ്റി

മികച്ച ബാറ്ററി ബാക്കപ്പ്

കുറവുകള്‍

ഐ.പി സര്‍ട്ടിഫിക്കേഷനില്ല

ആവറേജ് ബാറ്ററി ചാര്‍ജിംഗ് സ്പീഡ്

ലൈറ്റ് വെയിറ്റ് ഓള്‍ഡ് സ്‌കൂള്‍ ഡിസൈന്‍

ലൈറ്റ് വെയിറ്റ് ഓള്‍ഡ് സ്‌കൂള്‍ ഡിസൈന്‍

ഡിസൈന്‍ ഭാഗം നോക്കിയാല്‍ ഏറെ മികവു പുലര്‍ത്തുന്ന മോഡലാണ് ജെ.ബി.എല്‍ ഗോ പ്ലസ്. പൂര്‍ണമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മാണം. ഒപ്പം റബ്ബറൈസ്ഡ് ചെയ്ത പുറംഭാഗവുമുണ്ട്. ആകമാനം നോക്കിയാല്‍ ഒരു ബേസിക് ബോക്‌സ് ഷെയ്പ്ഡ് ഡിസൈനാണ് സ്പീക്കറിനുള്ളത്.

മുന്‍ഭാഗത്തായാണ് സ്പീക്കര്‍ ഗ്രില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗിച്ചാണു നിര്‍മാണമെങ്കിലും സ്റ്റൈലും ലുക്കും അടിപൊളിയാണ്. സ്പീക്കറിന്റെ മുകള്‍ഭാഗത്തായാണ് മീഡിയാ കണ്ട്രോള്‍ ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് പെയറിംഗ്, ശബ്ദം ക്രമീകരക്കാന്‍, പ്ലേ/പൗസ് എന്നിവയ്ക്കായാണ് ബട്ടണുകള്‍ ഉളളത്.

സവിശേഷതകള്‍
 

സവിശേഷതകള്‍

പൂര്‍ണമായും ലൈറ്റ് വെയിറ്റ് സ്പീക്കറാണ് ജെ.ബി.എല്‍ ഗോ പ്ലസ് മോഡല്‍. മികച്ച സൗണ്ട് ഔട്ട്പുട്ടിനായി 40 എംഎം ട്രാന്‍സ്ഡ്യൂസര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ മൂന്നു വാട്ടിന്റെ സ്പീക്കറും കരുത്തേകും. മികച്ച ശ്രവ്യ അനുഭവമാണ് ജെ.ബി.എല്‍ ഗോ പ്ലസ് നല്‍കുന്നത്. ഫോണ്‍ കോളിംഗിനായി ബിള്‍ട്ട് ഇന്‍ മൈക്രോഫോണും ഒപ്പമുണ്ട്.

ബ്ലൂടൂത്ത് 4.1 ഉപയോഗിച്ചാണ് ജെ.ബി.എല്‍ ഗോ പ്ലസ് കണക്ട് ചെയ്യുന്നത്. സ്പീക്കറിന്റെ ബാസ് ഏവരെയും അതിശയിപ്പിക്കുമെന്നുറപ്പാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോസ് എന്നിവ കാണുമ്പോള്‍ ഒരു തരത്തിലുള്ള ലാഗിംഗും റിവ്യൂ സമയത്ത് അനുഭവപ്പെട്ടില്ല.

പെയറിംഗും ബാറ്ററിയും

പെയറിംഗും ബാറ്ററിയും

നേരത്തെ സൂചിപ്പിച്ചതുപോലെത്തന്നെ ബ്ലൂടൂത്ത് അധിഷ്ഠിതമാണ് ജെ.ബി.എല്‍ ഗോ പ്ലസിന്റെ കണക്ടീവിറ്റി. ബ്ലൂടൂത്ത് വേര്‍ഷന്‍ 4.1 ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി പെയറിംഗ് ബട്ടണ്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 730 മില്ലി ആംപയറിന്റെ ബാറ്ററി കരുത്താണ് സ്പീക്കറിനുള്ളത്. മൈക്രോ യു.എസ്.ബി പോര്‍ട്ട് ഉപയോഗിച്ച് ചാര്‍ജ്‌ചെയ്യാനാകും. നാലു മുതല്‍ അഞ്ചു മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്നുണ്ട്.

ചുരുക്കം

ചുരുക്കം

നിലവില്‍ നൂറുകണക്കിന് പോര്‍ട്ടബിള്‍ സ്പീക്കര്‍ മോഡലുകളാണ് വിപണിയിലുള്ളത്. അതിനാല്‍ത്തന്നെ തെരഞ്ഞെടുക്കുക പ്രയാസമാണ്. ഇത്തരക്കാര്‍ക്ക് ജെ.ബി.എല്‍ ഗോ പ്ലസ് മോഡലിനെ ധൈര്യമായി തെരഞ്ഞെടുക്കാം. ബ്രാന്‍ഡ് ക്വാറിറ്റി തീര്‍ച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല. മികച്ച ബാറ്ററി ബാക്കപ്പുമുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
JBL, a company which is known for its top-of-the-line audio products, extended its portfolio with the launch of GO+ speakers. The latest speaker comes with a slightly bigger size as compared to its precursor; and claims to deliver a rich audio experience. The speaker carries a price tag of Rs 1,799 for the Indian market and can be purchased from online retail stores including Flipkart and others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X