Home
Gadgets

കേറിവാടാ മക്കളേ, ഇനി എല്ലാം കാണേണ്ടതുപോലെ കാണാം! പുതിയ വിആർ ഹെഡ്സെറ്റ് അ‌വതരിപ്പിച്ച് ജിയോ

ടെക്നോളജി യുഗത്തിൽ പുത്തൻ കാഴ്ചകൾ കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്. എല്ലാം വെറുതെ കാണാൻ മാത്രമല്ല, കാണുന്നത് കാഴ്ചയിലൂടെത്തന്നെ അ‌നുഭിച്ച് അ‌റിയാനും ഇന്ന് സാധിക്കും. എവിടെയോ നടക്കുന്ന ക്രിക്കറ്റ് കളി നമുക്കുമുന്നിൽ നടക്കുന്നതുപോലെയും നേരിട്ട് കാണുന്നപോലെയുമുള്ള പ്രതീതി സൃഷ്ടിക്കാൻ ഇന്ന് മാർഗമുണ്ട്.

ദൃശ്യങ്ങളുടെ അ‌നുഭവപരതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വിആർ ഹെഡ്സെറ്റുകൾ പോലെയുള്ള സംവിധാനങ്ങൾ ഇന്ന് കൂടുതൽ കരുത്ത് നേടിക്കൊണ്ടിരിക്കുന്നു. വിആർ ഹെഡ്സെറ്റിലൂടെയുള്ള കാഴ്ചകൾ പ്രത്യേക അ‌നുഭൂതിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അ‌തേ അ‌നുഭൂതിയിൽ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ അ‌വസരമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ.

പുതിയ വിആർ ഹെഡ്സെറ്റ് അ‌വതരിപ്പിച്ച് ജിയോ

പുതിയ കാലത്തിന്റെ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന കിടിലൻ വിആർ ​ഹെഡ്സെറ്റ് കുറഞ്ഞ നിരക്കിൽ അ‌വതരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ റിലയൻസ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. ജിയോഡൈവ് വിആര്‍ (JioDive VR) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഹെഡ്സെറ്റ് 100 ഇഞ്ച് സ്‌ക്രീനിൽ 360 ഡിഗ്രി വെർച്വൽ കാഴ്ചാനുഭവം സമ്മാനിക്കും എന്നാണ് ജിയോ പറയുന്നത്.

ഐപിഎൽ മത്സരങ്ങൾ കൂടുതൽ മികവോടെ തത്സമയം ആസ്വദിക്കാൻ സാധിക്കും എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ജിയോ തങ്ങളുടെ ആദ്യ വിആർ ഹെഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ 360 ഡിഗ്രി കാഴ്‌ച ഇതിലൂടെ സാധ്യമാണെന്ന് ജിയോ പറയുന്നു. അ‌തേസമയം ക്രിക്കറ്റ് കളി മാത്രമല്ല, ഡി​വൈസിലുള്ള മറ്റ് വിആർ വീഡിയോകൾ കാണാനും ഈ ഹെഡ്സെറ്റ് ഉപയോഗപ്പെടുത്താം.

പുതിയ വിആർ ഹെഡ്സെറ്റ് അ‌വതരിപ്പിച്ച് ജിയോ

ഉപഭോക്താക്കൾക്ക് മിക്സഡ് റിയാലിറ്റി എക്സ്പീരിയൻസ് സമ്മാനിക്കാനുള്ള റിലയൻസ് ജിയോയുടെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ വിആർ ഹെഡ്‌സെറ്റ്. വ്യത്യസ്ത ക്യാമറ ആംഗിളുകളും ഒന്നിലധികം ഭാഷകളും പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ജിയോ സിനിമ ആപ്പിനൊപ്പമാണ് ജിയോ ജിയോഡൈവ് വിആർ ഹെഡ്സെറ്റ് പ്രവർത്തിക്കുക. അ‌തിനാൽ ജിയോ ഉയോക്താക്കൾക്ക് മാത്രമാകും ഈ വിആർ ഹെഡ്സെറ്റ് പ്രയോജനപ്പെടുക.

1,299 രൂപയാണ് ജിയോ​ഡൈവ് വിആർ ഹെഡ്സെറ്റിന്റെ വില. ഉപയോക്താക്കൾക്ക് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ജിയോമാർട്ടിൽ നിന്നോ ഹെഡ്സെറ്റ് വാങ്ങാം. പേടിഎം വാലറ്റ് ഉപയോഗിച്ച് നടത്തുന്ന ഓർഡറുകൾക്ക് 500 രൂപ ക്യാഷ്ബാക്കും ജിയോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പ്ലാറ്റ്‌ഫോമിൽ കുറഞ്ഞത് 500 രൂപയുടെ ഇടപാടുനടത്തുന്നവർക്ക് 100 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്.

ജിയോ​ഡൈവ് വിആർ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ജിയോ കണക്ഷനോടുകൂടിയ സ്‌മാർട്ട്‌ഫോൺ ഉണ്ടാവണം. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9 അ‌ല്ലെങ്കിൽ ഐഒഎസ് 15ന് മുകളിലുള്ള ഒഎസിൽ പ്രവർത്തിക്കുന്നതാകണം. 4.7 ഇഞ്ചിനും 6.7 ഇഞ്ചിനും ഇടയിൽ വലിപ്പമുള്ള ഡിസ്‌പ്ലേ ഉണ്ടാകണം. ഫോണിന്റെ ജൈറോസ്‌കോപ്പും ആക്‌സിലറോമീറ്ററും പ്രയോജനപ്പെടുത്തിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതിനായി ജിയോഇമേഴ്‌സ് (JioImmerse) ആപ്പ് ഇന്‍സ്‌റ്റാള്‍ ചെയ്യണം.

പുതിയ വിആർ ഹെഡ്സെറ്റ് അ‌വതരിപ്പിച്ച് ജിയോ

സാംസങ്, ആപ്പിൾ, വൺപ്ലസ്, ഓപ്പോ, റിയൽമി, വിവോ, പോക്കോ, നോക്കിയ സ്മാർട്ട്ഫോണുകളിൽ ജിയോ​ഡ്രൈവ് പ്രവർത്തിക്കും. കാഴ്ച ക്രമീകരിക്കുന്നതിനായി ഹെഡ്സെറ്റിന്റെ ഇരുവശങ്ങളിലും മധ്യത്തിലും തിരിക്കാവുന്ന ബട്ടനുകൾ ഉപയോഗിക്കാം. മികച്ച ഫിറ്റിനായി ത്രീ-വേ ക്രമീകരിക്കാവുന്ന സ്ട്രാപ്പും ഹെഡ്‌സെറ്റിനുണ്ട്. ജിയോഡൈവ് വിആര്‍ ഹെഡ്‌സെറ്റ് വാങ്ങിയാല്‍ അതിന്റെ ബോക്‌സിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ജിയോഇമേഴ്‌സ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത്.

ഉപയോക്താക്കൾ ഒരു ജിയോ 4ജി, 5ജി അല്ലെങ്കിൽ ജിയോ​ഫൈബർ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് ആപ്പിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. തുടർന്ന് ആപ്പിലെജിയോ​ഡൈവിന് കീഴിൽ "വാച്ച് ഓൺ ​ഡൈവ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത ശേഷം ഫോൺ സപ്പോർട്ട് ക്ലിപ്പിനും ലെൻസുകൾക്കുമിടയിൽ ഹെഡ്‌സെറ്റിൽ ഇടാം. തുടർന്ന് സ്ട്രാപ്പുകൾ അ‌നുയോജ്യമായ വിധത്തിൽ ക്രമീകരിക്കാം.

വിആർ ഹെഡ്സെറ്റുകൾ ഉപയോഗിക്കുന്ന വിവിധ ആവശ്യങ്ങൾ ജിയോ​ഡൈവ് ഉപയോഗിച്ചും നിറവേറ്റാൻ സാധിക്കും. എന്നാൽ ജിയോ 4ജി, 5ജി എന്നിവയിൽ ഏതെങ്കിലുമോ ജിയോഫൈബറോ ഉപയോഗിക്കുന്നവർക്കു മാത്രമെ ഇത് ഉപയോഗിക്കാൻ സാധിക്കൂ. കറുപ്പ് നിറത്തിലാണ് ജിയോ​ഡൈവ് ലഭ്യമാകുക. മൂന്ന് മാസത്തെ വാറന്റിയും ജിയോ നൽകുന്നുണ്ട്. വിശദവിവരങ്ങൾ ജിയോ വെബ്​സൈറ്റിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio has launched a new VR headset called JioDive VR. The new Geodive VR headset offers a 360-degree virtual viewing experience on a 100-inch screen. The Geodive VR headset is priced at Rs. 1,299. Users can purchase the headset from Jio's official website or Jiomart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X