Home
Gadgets

വെറും 1 രൂപയ്ക്ക് ലാവ പ്രോബഡ്സ് ടിഡബ്ല്യുഎസ് ഇയർബഡുകൾ സ്വന്തമാകുവാൻ ഇതാ ഒരവസരം

ലാവ പ്രോബഡ്സ് ടി‌ഡബ്ല്യുഎസ് ഇയർഫോണുകൾ ഓൺ‌ലൈനായി ഇപ്പോൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഒരു ആമുഖ ഓഫറായി ലാവ ഇന്റർനാഷണൽ ട്രൂ വയർലെസ് ഇപ്പോൾ ലഭ്യമാണ്. ഒരു സ്‌പെഷ്യൽ ഓഫർ ജൂൺ 24 മുതൽ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ സാധുതയുള്ളതാണെന്ന് കമ്പനി അറിയിച്ചു. സ്പെഷ്യൽ ഓഫറായി വെറും 1 രൂപയ്ക്ക് ലാവ പ്രോബഡ്സ് ടി‌ഡബ്ല്യുഎസ് ഇയർഫോണുകൾ ഓൺ‌ലൈനായി ഇപ്പോൾ ലഭ്യമാക്കിയിരിക്കുകയാണ്. ഈ പ്രത്യേക ആമുഖ ഓഫറിന് ശേഷം ലാവ ഇ-സ്റ്റോർ വഴിയും ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രോബഡ്സ് 2,199 രൂപയ്ക്ക് ലഭിക്കും.

ഇതിനായി ഉപയോഗിക്കേണ്ട ലിങ്ക്: https://www.flipkart.com/lava-probuds-bluetooth-headset/p/itm4c2b65916b7...

ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോൺ

ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോൺ ലാവ പ്രോബഡ്സ് തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഇയർബഡുകൾക്ക് ഇൻ-ഇയർ ഡിസൈൻ ഉണ്ട്. ചാർജിംഗ് കേസുമായി വരുന്ന ഈ ഇയർബഡുകൾ മൊത്തം 25 മണിക്കൂർ പ്ലേബാക്ക് സമയം നൽകുന്നു. ഐ‌പി‌എക്സ് 5 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസുള്ളതാണ് പ്രോബഡുകൾ എന്ന് ലാവ പറയുന്നു. ഈ ഇയർബഡുകൾക്ക് 11.6 എംഎം ഡ്രൈവറുകളുണ്ട്, അവ മീഡിയടെക് എയ്‌റോഹ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു.

ലാവ പ്രോബഡ്സ് സവിശേഷതകൾ

ലാവ പ്രോബഡ്സ് സവിശേഷതകൾ

ഓരോ ഇയർബഡിനുള്ളിലും 55 എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കേസിനുള്ളിൽ 500 എംഎഎച്ച് ബാറ്ററിയും പുതിയ ലാവ പ്രോബഡുകളെ സപ്പോർട്ട് ചെയ്യുന്നു. ചാർജിംഗ് കേസിനൊപ്പം, ലാവ പ്രോബഡ്സ് 25 മണിക്കൂർ പ്ലേബാക്ക് സമയം നൽകുന്നു. 11.6 എംഎം അഡ്വാൻസ്ഡ് ഡ്രൈവറുകളുള്ള ഇവ മീഡിയടെക് എയ്‌റോഹ ചിപ്‌സെറ്റാണ് കരുത്തേകുന്നത്. ഡീപ് ബാസ് നൽകുമെന്നും കോളുകൾക്കിടയിൽ മിനിമൽ വോയ്‌സ് ഡിസ്ട്രിബൂഷൻ പ്രാപ്തമാക്കുമെന്നും ഇയർബഡുകൾ അവകാശപ്പെടുന്നു.

ലാവ പ്രോബഡ്സ് ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ

ലാവ പ്രോബഡ്സ് ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ തൽക്ഷണ ‘വേക്ക് ആൻഡ് പെയർ ടെക്‌നോളജി' ഉപയോഗിച്ച് വരുന്നു. അത് ഇയർബഡുകൾക്ക് പവർ നൽകുകയും കേസ് ലിഡ് തുറക്കുമ്പോൾ തന്നെ കണക്ഷൻ മോഡിൽ വരികയും ചെയ്യുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് വി 5, ചാർജ് ചെയ്യുന്നതിനുള്ള മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. മൊത്തം ഭാരം 77 ഗ്രാം എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഐപിഎക്സ് 5 സർട്ടിഫൈഡ് ആണ് ലാവ പ്രോബഡുകൾ. വലത് ഇയർബഡിൽ രണ്ടുതവണ ടാപ്പുചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് വോയ്‌സ് അസിസ്റ്റന്റ് ഫങ്ക്ഷൻ ഉപയോഗപ്പെടുത്താനാകും.

Best Mobiles in India

English summary
Lava International has announced its foray into the truly wireless segment with the launch of Pro buds, which are available for just Re 1 as an introductory offer on e-commerce sites such as Amazon and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X