10 പുത്തന്‍ സ്മാര്‍ട്ട് ടിവികളുമായി ലാ ഇക്കോ

Posted By: Lekshmi S

ലാ ഇക്കോയില്‍ നിന്ന് പുതിയ വാര്‍ത്തകളൊന്നും ഇല്ലാതായിട്ട് കുറച്ചു നാളുകളായി. സാമ്പത്തിക പ്രതിസന്ധി ബാധിച്ചതോടെ കമ്പനി പുതിയ ഉത്പന്നങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ നിശ്ബദമാവുകയായിരുന്നു.

10 പുത്തന്‍ സ്മാര്‍ട്ട് ടിവികളുമായി ലാ ഇക്കോ

പുതിയ നേതൃത്വത്തിന്റെ കീഴില്‍ ലാ ഇക്കോ തിരിച്ചുവരവ് നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കമ്പനി ചൈനയില്‍ 10 പുതിയ സ്മാര്‍ട്ട് ടിവികള്‍ പുറത്തിറക്കി. എന്നാല്‍ ലാ ഇക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്കായി കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

കുടുംബങ്ങളെ മുന്നില്‍ കണ്ടാണ് പുതിയ ടിവികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 40 മുതല്‍ 65 ഇഞ്ച് വരെ വലുപ്പമുള്ള സ്മാര്‍ട്ട് ടിവികള്‍ പൂര്‍ണ്ണമായും പുതിയൊരു ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാവും പ്രവര്‍ത്തിക്കുന്നത്.

10 പുത്തന്‍ സ്മാര്‍ട്ട് ടിവികളുമായി ലാ ഇക്കോ

X40L/X43L/X50L/X55L/X65L എന്നിവയാണ് L ശ്രേണിയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന മോഡലുകള്‍. സ്‌ക്രീനിന്റെ വലുപ്പമാണ് മോഡലുകളിലെ നമ്പരുകള്‍ സൂചിപ്പിക്കുന്നത്. N ശ്രേണിയിലും ലാ ഇക്കോ ചില മോഡലുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ലോകം കീഴടക്കാന്‍ നോക്കിയ 7 എത്തുന്നു

X40N/X43N/X50N/X55N/X65N എന്നിവയാണ് N ശ്രേണിയിലെ പ്രധാന മോഡലുകള്‍. 1899 യുവാന്‍ (18570 രൂപ) മുതല്‍ 5799 യുവാന്‍ (56708 രൂപ) വരെയാണ് ഇവയുടെ വില.

HDR സാങ്കേതിവിദ്യയും ക്വാഡ് കോര്‍ മോട്ടോര്‍ പ്രോസ്സസറുമാണ് പുതിയ ടിവികളുടെ മറ്റ് പ്രധാന സവിശേഷതകള്‍. എല്ലാ ടിവികളിലും 16GB ഇന്റേണല്‍ മെമ്മറിയുണ്ട്. ടിവികള്‍ പ്രവര്‍ത്തിക്കുന്നത് ലാ ഇക്കോ വികസിപ്പിച്ചെടുത്ത EUI 6.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

Source

Read more about:
English summary
LeEco has announced TV's ranging from 40 - 65 inches and the company claims that the new range has been designed for family use.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot