5 പുതിയ ടാബ്ലറ്റുകളുമായി ലെനോവ; വില 4900 രൂപ മുതല്‍
ചൈനീസ് ടെക്ക് കമ്പനിയായ ലെനോവ അഞ്ച് പുതിയ ടാബ്ലറ്റുകള്‍ വിപണിയിലിറക്കി. ഇതിലൊന്ന് ഇപ്പോള്‍ അമേരിക്കയില്‍ ലഭ്യമാണ്. ഈ ടാബ്ലറ്റുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിചയപ്പെടാം.

ലെനോവ E7
ആന്‍ഡ്രോയ്ഡ് ഒറിയോയില്‍ (Go പതിപ്പ്) പ്രവര്‍ത്തിക്കുന്ന ടാബില്‍ 7.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. റെസല്യൂഷന്‍ 1024X600 പിക്‌സല്‍ ആണ്. മീഡിയടെക് MT8167 പ്രോസസ്സര്‍, 1GB റാം, 16 GB ഇന്റേണല്‍ മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകള്‍. 0.3 മെഗാപിക്‌സല്‍ VGA ക്യാമറ മുന്നിലും 2 MP ക്യാമറ പിന്നിലുമുണ്ട്. 2750 mAh ബാറ്ററി അഞ്ച് മണിക്കൂര്‍ വീഡിയോ കാണാന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒക്ടോബര്‍ മുതല്‍ ലെനോവ E7 വാങ്ങാന്‍ കഴിയും. 69.99 ഡോളറാണ് (ഏകദേശം 4900 രൂപ) വില.
ലെനോവ E8
ആന്‍ഡ്രോയ്ഡ് നൗഗട്ട് ഔട്ട് ഓഫ് ദി ബോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന E8 വിപണിയില്‍ ലഭ്യമാണ്. 1200X800 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 8 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, മീഡിയടെക് MT8163B പ്രോസസ്സര്‍, 1GB റാം, 16GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും. പിന്നില്‍ 5MP ക്യാമറും മുന്നില്‍ 2MP ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 4850 mAh ബാറ്ററി 10 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ഉറപ്പുനല്‍കുന്നു. 99 ഡോളര്‍ ആണ് (6900 രൂപ) ഏകദേശ വില.
ലെനോവ E10
ഇതിലും ആന്‍ഡ്രോയ്ഡ് ഒറിയോ ഗോ പതിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 1280x800 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 10 ഇഞ്ച് IPS എല്‍സിഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസ്സര്‍, 2GB റാം, 16 GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ E10-നെ ആകര്‍ഷകമാക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനും കഴിയും. പിന്നിലും മുന്നിലും യഥാക്രമം 5MP, 2MP ക്യാമറകളാണുള്ളത്. ഏകദേശ വില 129 ഡോളര്‍ (9000 രൂപ).
ലെനോവ M10
1920x1200 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 10.2 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് ലെനോവ M10-ന്റെ പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സര്‍, 3GB റാം, 32 GB സ്‌റ്റോറേജ്, 5MP പിന്‍ ക്യാമറ, 2MP മുന്‍ ക്യാമറ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. വില ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
ലെനോവ P10
10.1 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് P10-ല്‍ ഉള്ളത്. റെസല്യൂഷന്‍ 1920x1200 പിക്‌സല്‍ ആണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സര്‍, 4GB റാം, 64 GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാനാകും. 7000 mAh ബാറ്ററി 15 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. P10-ന്റെ വിലയും ലെനോവ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








