Home
Gadgets

ഒന്നല്ല രണ്ട് സ്ക്രീനുകളുമായി ലെനോവയുടെ യോ​ഗബുക്ക് 9 ഐ; പ്രത്യേകതകൾ ഏറെ

രണ്ട് ഡിസ്പ്ലേയുള്ള ലാപ്ടോപ് പുറത്തിറക്കി ലെനോവ. നേരത്തെ അസ്യൂസ് പുറത്തിറക്കിയ സെൻബുക്ക് ഡിയോ സീരിസിന് സമാനമാണ് ലെനോവയുടെ യോ​ഗബുക്ക് 9 ഐ. വേർപ്പെടുത്തി ഉപയോ​ഗിക്കാവുന്ന ഒരു കീപാഡും ലാപിന് ഒപ്പം ഉണ്ടായിരിക്കുന്നതാണ്. OLED ഡിസ്‌പ്ലേകൾ ആണ് യോ​ഗബുക്ക് 9 ഐയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

വേർപ്പെടുത്തി ഉപയോ​ഗിക്കാവുന്ന ഒരു കീപാഡിന് പുറമെ രണ്ടാമത്തെ സ്ക്രീനും കീപാഡ് ആയി ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ് എന്നതാണ് ഈ മോഡലിന്റെ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്ന്. ഒരു നോട്ട് ബുക്ക് ഉപയോ​ഗിക്കുന്നത് പോലെ രണ്ട് സ്ക്രീനുകളും ഉപയോ​ഗിക്കാനുള്ള സൗകര്യവും യോ​ഗബുക്ക് 9 ഐ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. രണ്ട് സ്ക്രീനുകളും ഒരേ സമയം പ്രവർത്തിക്കുമ്പോൾ ബ്ലൂടൂത്ത് സഹായത്തോടെ കീപാഡ് ഉപയോ​ഗിക്കാൻ സാധിക്കും.

ഒന്നല്ല രണ്ട് സ്ക്രീനുകളുമായി ലെനോവയുടെ യോ​ഗബുക്ക് 9 ഐ

2,24,999 രൂപ മുതലായിരിക്കും ഈ ലാപ്ടോപിന്റെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇതിനോടകം തന്നെ ലെനോവോ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിലും ലെനോവോ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും ഈ ലാപ് പ്രീ ബുക്കിം​ഗ് ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് ഈ ലാപ്ടോപ് വാങ്ങിയാൽ 10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്.

ലാപിന്റെ ഡിസ്പ്ലേകൾ തന്നെയാണ് ഏറ്റവും ആകർഷകമായ ഘടകം. 100 ശതമാനം DCI-P3 കളർ കൃത്യതയും ഡോൾബി വിഷൻ HDR പിന്തുണയും ഉള്ള രണ്ട് 13.3 ഇഞ്ച് 2.8K OLED PureSight ഡിസ്‌പ്ലേകളാണ് ലാപിൽ ഉള്ളത്. സ്പീക്കറുകൾക്ക് ഡോൾബി അറ്റ്‌മോസ് പിന്തുണ ഉണ്ടെന്നതും എടുത്ത് പറയേണ്ട സവിശേഷതകളിൽ ഒന്നാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് 360-ഡിഗ്രി ശ്രവണ അനുഭവം ആസ്വദിക്കാൻ സാധിക്കുമെന്നാണ് ലെനോവ അവകാശപ്പെടുന്നത്.

ഒന്നല്ല രണ്ട് സ്ക്രീനുകളുമായി ലെനോവയുടെ യോ​ഗബുക്ക് 9 ഐ

ഇതിന് പുറമെ ഉപഭോക്താക്കൾക്ക് ഡിസ്പ്ലേ വേർപ്പെടുത്തി ടാബ്ലെറ്റ് പോലെ ഉപയോ​ഗിക്കാനും സാധിക്കുന്ന മോഡൽ ആണ് ലെനോവയുടെ യോ​ഗബുക്ക് 9 ഐ. ലാപിന്റെ രണ്ട് ഡിസ്പ്ലേകളും തമ്മിൽ 360 ഡി​ഗ്രിയിൽ തിരിക്കാമ്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. കീപാഡ് ഉപയോ​ഗിക്കുന്നതാണ് ഉപഭോക്താക്കൾക്ക് താൽപര്യം എങ്കിൽ ബ്ലൂടുതിന്റെ സഹായത്തോടെ ഈ ലാപിൽ കീപാഡ് പ്രവർത്തിപ്പിക്കാൻ സാധിക്കും.

അല്ലാത്ത പക്ഷം രണ്ടാമത്തെ സ്ക്രീൻ കീപാഡ് ആയി ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. ചിത്രങ്ങൾ, ​ഗ്രാഫുകൾ തുടങ്ങിയ വരക്കുമ്പോൾ സ്ക്രീൻ തന്നെ കീപാഡ് ആയി ഉപയോ​ഗിക്കുന്നത് ആയിരിക്കും കൂടുതൽ ഉപകാരപ്രദം. 16GB LPDDR5X ആണ് 9 ഐയുടെ റാം. 1 ടിബി വരെ ഉയർത്താവുന്ന PCIe SSD Gen 4, Iris Xe ഗ്രാഫിക്‌സ് എന്നിവയും ഈ ലാപിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

13-ആം തലമുറ ഇന്റൽ പ്രോസസറുകൾ (കോർ i7-1355U വരെ) ആണ് ലാപിന്റെ മറ്റൊരു സവിശേഷത. വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.2, Wi-Fi 6e എന്നിവ ഉൾപ്പെടുന്നു. ഈ ലാപ്‌ടോപിന് 1.3 കിലോയാണ് ഭാരം. ഇന്റൽ ഇവോ സെർട്ടിഫൈഡ് ആണ് ലാപ്. ഫിസിക്കൽ പോർട്ട് ഓപ്ഷനുകളിൽ മൂന്ന് തണ്ടർബോൾട്ട് 4 പോർട്ടുകൾ ഉൾപ്പെടുന്നുണ്ട്. വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.2, Wi-Fi 6e എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്.

വിൻഡോസ് 11ൽ ആണ് യോഗ ബുക്ക് 9 ഐ പ്രവർത്തിക്കുന്നത്. രണ്ട് സ്‌ക്രീനുകൾക്കിടയിൽ ഫയലുകൾ നീക്കാൻ ചില പ്രത്യേക ഫീച്ചറുകളും ലാപിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ലെനോവ പറയുന്നത്. അതേസമയം മാസങ്ങൾക്ക് മുമ്പാണ് അസ്യൂസിന്റെ സെൻബുക്ക് ഡിയോ സീരിസ് രണ്ട് സ്ക്രീനുകളുമായി ഇന്ത്യയിലെത്തിയത്. മികച്ച പ്രതികരണം ആയിരുന്നു ഉപഭോക്താക്കൾക്കിടയിൽ നിന്ന് സെൻബുക്ക് ഡിയോ സീരിസിന് ലഭിച്ചത്.

അതുവരെ കണ്ടുശീലിച്ച ലാപ്ടോപുകളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ലുക്ക് ആയിരുന്നു സെൻബുക്ക് ഡിയോ സീരിസിന് അസ്യൂസ് നൽകിയത്. എന്നാൽ യോ​ഗബുക്ക് 9 ഐ ആയി താരതമ്യം ചെയ്യുമ്പോൾ അസ്യൂസിന്റെ ലാപിന്റെ രണ്ടാം സ്ക്രീനിന്റെ വലുപ്പം ചെറുതാണ്. രണ്ട് സ്ക്രീനുകളും ഏകദേശം ഒരേ വലുപ്പത്തിൽ ലെനോവ ഡിസൈൻ ചെയ്തപ്പോൾ ഒരു സെക്കന്ററി സ്ക്രീൻ പോലെയാണ് അസ്യൂസ് രണ്ടാം സ്ക്രീൻ സെൻബുക്ക് ഡിയോ സീരിസിൽ ചേർത്തത്.

More from GizBot

Best Mobiles in India

English summary
Lenovo has launched a laptop with two displays. Lenovo's Yogabook 9i is similar to the Asus Zenbook Deo series. The laptop also comes with a keypad that can be used separately. The Yogabook 9i is equipped with OLED displays. The price of this laptop in India will start at Rs 2,24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X