എച്ച്ഡിആർ സപ്പോർട്ട്, ഗെയിമിംഗ് സവിശേഷതകളുമായി എൽ‌ജി 48-ഇഞ്ച് ഒ‌എൽ‌ഇഡി 4 കെ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു

|

ഇന്ത്യയിൽ സാംസങ്ങിൻറെ പുതിയ ഒ‌എൽ‌ഇഡി ടെലിവിഷൻ സീരിസിൻറെ എൽജി ഒലെഡ് 48 സിഎക്സ് ടിവി അവതരിപ്പിച്ചു. എൽ‌ജി വെബ്‌ഒഎസ് സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ടിവിയിൽ എഎംഡി ഫ്രീസിങ്ക്, എൻവിഡിയ ജി-സിങ്ക് എന്നിവ ഉൾപ്പെടുന്നു. ഈ 48 ഇഞ്ച് വരുന്ന ടിവിക്ക് എൽജിയുടെ ആൽഫ 9 ജെൻ 3 പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. എഐ അക്കോസ്റ്റിക് ട്യൂണിംഗ്, എൽജിയുടെ എച്ച്ഡിആർ 10 പ്രോ സപ്പോർട്ട് എന്നിവ മികച്ച ശബ്ദത്തിനായി ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ, ഇതിൽ വരുന്ന 4 കെ റെസല്യൂഷൻ പാനൽ മികച്ച ഗെയിമിങ് എക്സ്പിരിയൻസ്, സ്‌പോർട്‌സ് വ്യൂയിങ് എക്സ്പിരിയൻസ്, സിനിമ എന്നിവ മികച്ച രീതിയിൽ അനുഭവിക്കാൻ അവസരമൊരുക്കുന്നു.

എൽജി ഒലെഡ് 48 സി എക്‌സ് ടിവി: വിലയും, ലഭ്യതയും

എൽജി ഒലെഡ് 48 സി എക്‌സ് ടിവി: വിലയും, ലഭ്യതയും

എൽജി ഒലെഡ് 48 സിഎക്സ് ടിവി ഇന്ത്യയിലെ ഓഫ്‌ലൈൻ റീട്ടെയിലർമാരിൽ നിന്നും 1,99,990 രൂപയ്ക്ക് ലഭ്യമാണ്. ഇത് വാങ്ങുവാൻ ആഗ്രഹമുള്ളവർക്ക് എൽജി ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഏറ്റവും അടുത്തുള്ള വില്പന കേന്ദ്രത്തെ കണ്ടെത്താവുന്നതാണ്.

15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

എൽജി ഒലെഡ് 48 സി എക്‌സ് ടിവി: സവിശേഷതകൾ

എൽജി ഒലെഡ് 48 സി എക്‌സ് ടിവി: സവിശേഷതകൾ

എൽജി ഒലെഡ് 48 സിഎക്സ് ടിവിയിൽ 48 ഇഞ്ച് 4 കെ (3840x2160 പിക്‌സൽ) സ്വയം പ്രകാശിക്കുന്ന ഒ‌എൽ‌ഇഡി പാനൽ അവതരിപ്പിക്കുന്നുണ്ട്. നിങ്ങൾ ഇരിക്കുന്ന മുറിയുടെ തെളിച്ചമനുസരിച്ച് എൽജി ടിവിയിലെ ഡോൾബി വിഷൻ കണ്ടെന്റ് ഒപ്റ്റിമൈസ് ചെയ്യുന്ന ഡോൾബി വിഷൻ ഐക്യു, അറ്റ്‌മോസ് എന്നിവയും ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്. ഏറ്റവും മികച്ച അനുഭവത്തിനായി ഡിസ്പ്ലേയെ എഐ അക്കോസ്റ്റിക് ട്യൂണിംഗ് ഓഡിയോയുമായി സംയോജിപ്പിച്ചിരിക്കുന്നു. ടിവിയുമായി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അല്ലെങ്കിൽ സൗണ്ട്ബാർ വയർലെസ് കണക്ട് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് വയർലെസ് സൗണ്ട് (2-വേ ബ്ലൂടൂത്ത്) സവിശേഷത പ്രയോജനപ്പെടുത്താവുന്നതാണ്. എൽജിയുടെ ആൽഫ 9 ജെൻ 3 പ്രോസസറാണ് ഈ സ്മാർട്ട് ടിവിയുടെ സുഗമമായ പ്രവർത്തനത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്.

തടസ്സമില്ലാത്ത ഗെയിമിങ് എക്സ്‌പീരിയൻസ്

ഈ സ്മാർട്ട് ടിവി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത ഗെയിമിങ് എക്സ്‌പീരിയൻസ് ലഭ്യമാകുന്നു. വേരിയബിൾ റിഫ്രെഷ് റേറ്റ് (വിആർആർ) വരുന്നതിനാൽ ഇത് ടിവിയുടെ റിഫ്രഷ് റേറ്റിനെ ഒരു കൺസോൾ അല്ലെങ്കിൽ പിസി ഔട്ട്‌പുട്ട് ചെയ്യുന്ന ഫ്രെയിം റേറ്റുമായി പൊരുത്തപ്പെടുത്തുന്നു. എന്നാൽ, നേറ്റീവ് റിഫ്രഷ് റേറ്റിനെ കുറിച്ച് ഇവിടെ പറയുന്നില്ല. എച്ച്ഡിആർ 10 കണ്ടെന്റ് പ്രദർശിപ്പിക്കുന്നതിനുള്ള സപ്പോർട്ടുമായി കമ്പനി എച്ച്ഡിആർ 10 പ്രോ എന്ന് വിളിക്കുന്നതിനെ ടിവി സപ്പോർട്ട് ചെയ്യുന്നു. ഉയർന്ന പ്രൊഫൈലിനൊപ്പം, സെൽഫ്-ലിറ്റ് പിക്സലുകൾ അവതരിപ്പിച്ച പെർഫെക്റ്റ് ബ്ലാക്ക് എച്ച്ഡിആർ ഗെയിമിംഗിന് മികച്ച അനുഭവം നൽകുമെന്ന് പറയപ്പെടുന്നു. എച്ച്ഡി‌എം‌ഐ 2.1 സവിശേഷതകൾ പാലിക്കുന്ന ഓട്ടോ ലോ-ലാറ്റൻസി മോഡ് (ALLM), മെച്ചപ്പെടുത്തിയ ഓഡിയോ റിട്ടേൺ ചാനൽ (eARC) എന്നിവ ഗെയിമിംഗിനെ കേന്ദ്രീകരിച്ച് ഇതിൽ വരുന്ന മറ്റ് സവിശേഷതകളാണ്. ALLM ഉപയോഗിച്ച് അനുയോജ്യമായ ഒരു കൺസോൾ ബന്ധിപ്പിക്കുമ്പോൾ എൽജി ഒലെഡ് 48CX ൻറെ ലോ-ലാഗ് ഗെയിം മോഡ് ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കപ്പെടും.

ലൈവ് അലേർട്ടുകൾ നൽകുന്ന സ്പോർട്സ് അലേർട്ട് ഫീച്ചറും ഈ സ്മാർട്ട് ടിവിയിൽ

ലൈവ് അലേർട്ടുകൾ നൽകുന്ന സ്പോർട്സ് അലേർട്ട് ഫീച്ചറും ഈ സ്മാർട്ട് ടിവിയിൽ കമ്പനി നൽകിയിട്ടുണ്ട്. പുതിയ എൽ‌ജി ഒ‌എൽ‌ഇഡി 48 സി‌എക്സ് ടിവി വിശാലമായ വ്യൂയിങ് അംഗിൾസ് നൽകുന്നുവെന്നും ഒരു മികച്ച സിനിമാറ്റിക് എക്സ്‌പീരിയൻസിനായി 'മോഷൻ ബ്ലർ ആൻഡ് ഗോസ്റ്റിങ്' കുറച്ചതായും അവകാശപ്പെടുന്നു. എൽജി നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഈ ടിവി വേഗതയേറിയ റെസ്‌പോൺസ് ടൈമും (> 1 എംഎസ്) ലോ ഇൻപുട്ട് ലാഗും നൽകുന്നുണ്ട്. ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്സാ, ആപ്പിൾ എയർപ്ലേ 2, ഹോംകിറ്റ് സപ്പോർട്ട് എന്നിവയ്ക്കൊപ്പം ബിൽറ്റ്-ഇൻ എൽജി തിൻക്യു പ്ലാറ്റ്‌ഫോമും ഇതിലുണ്ട്, കൂടാതെ, വോയ്‌സ് കൺട്രോളുമായി വരുന്ന കമ്പനിയുടെ മാജിക് റിമോട്ടും ഇതോടപ്പം നൽകുന്നു. ഐസ്ട്രെയിൻ കുറയ്ക്കുന്നതിനായി ഐ കംഫർട്ട് ഡിസ്പ്ലേ ഡിസൈനും ഈ ടിവിയിലുണ്ട്. ബിൽറ്റ്-ഇൻ വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, 3 യുഎസ്ബി പോർട്ടുകൾ, 4 എച്ച്ഡിഎംഐ വി 2.1 പോർട്ടുകൾ, 1 ഇഥർനെറ്റ് പോർട്ട്, 1 ഹെഡ്‌ഫോൺ, ട്ട്, 1 ആർ‌എഫ് ഇൻപുട്ട്, 1 ഡിജിറ്റൽ ഓഡിയോ (ട്ട് (ഒപ്റ്റിക്കൽ) എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 2.2 ചാനൽ സൗണ്ട് ബിൽറ്റ്-ഇൻ സവിശേഷതകളുള്ള ഇത് 20W സബ് വൂഫർ സെറ്റപ്പ് ഉൾപ്പെടെ 40W ഔട്ട്‌പുട്ട് നൽകുന്നതിന് റേറ്റ് ചെയ്യ്തിരിക്കുന്നു.

Best Mobiles in India

English summary
The LG OLED 48CX TV, which is part of the South Korean company's OLED television line, has been launched in India. AMD FreeSync and Nvidia G-Sync Compatible support are available on the LG webOS-based smart TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X