എൽജി ടോൺ ഫ്രീ ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

യുവി സാനിറ്റൈസേഷൻ കേസുകളുള്ള യഥാക്രമം 29,990 രൂപ, 24,990 രൂപ വിലവരുന്ന എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6, എച്ച്ബിഎസ്-എഫ്എൻ 7 ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 2020 അവസാനത്തിലാണ് ഇയർഫോണുകൾ ആഗോള വിപണിയിലെത്തിയത്. തുടർന്ന് ഏതാനും മാസങ്ങൾക്കുശേഷം ഇന്ത്യയിലെത്തുകയും ചെയ്യ്തു. ഈ രണ്ട് ഹെഡ്‌സെറ്റുകളിലും ചാർജിംഗ് കേസിൽ ഇയർപീസുകളുടെ യുവി സാനിറ്റൈസേഷൻ സവിശേഷത വരുന്നു. എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 7 നും ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സവിശേഷത വരുന്നു. ബ്രിട്ടീഷ് ലൗഡ്സ്‌പീക്കർ നിർമാതാക്കളായ മെറിഡിയൻ ഓഡിയോയുമായി സഹകരിച്ച് എൽജി ടോൺ ഫ്രീ ടിഡബ്ല്യുഎസ് ഇയർഫോണുകളിലും സൗണ്ട് ട്യൂണിംഗ് സവിശേഷതയും വരുന്നു.

എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6, എച്ച്ബിഎസ്-എഫ്എൻ 7: വിലയും, ലഭ്യതയും

എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6, എച്ച്ബിഎസ്-എഫ്എൻ 7: വിലയും, ലഭ്യതയും

എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6ന് 24,990 രൂപയും എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 7 ന് 29,990 രൂപയുമാണ് വില വരുന്നത്. നിങ്ങൾക്ക് ഇന്ത്യയിൽ നിന്നും വാങ്ങാൻ കഴിയുന്ന ഏറ്റവും ചിലവേറിയ ട്രൂ വയർലെസ് ഇയർഫോണുകളിൽ ഒന്നാണ് ഇവ. ഈ വിഭാഗത്തിൽ നിലവിലെ ഫ്രന്റ്ലൈൻ ഇയർഫോണുകളിൽ ഉയർന്ന വില വരുന്നത് ആപ്പിൾ എയർപോഡ്സ് പ്രോയാണ്. ടോൺ ഫ്രീ ടിഡബ്ല്യുഎസ് ഹെഡ്‌സെറ്റുകളുടെ ആഗോള വിലയേക്കാൾ വളരെ കൂടുതലാണ് ഇന്ത്യയിൽ ഇതിന് വരുന്ന വില. യു‌എസിൽ‌, എച്ച്‌ബി‌എസ്-എഫ്‌എൻ‌ 6 വില 150 ഡോളർ (ഏകദേശം 11,000 രൂപ), എച്ച്ബി‌എസ്-എഫ്‌എൻ‌7 വില 180 ഡോളർ (ഏകദേശം 13,200 രൂപ) വില വരുന്നു.

എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6

യുവി സാനിറ്റൈസേഷൻ, മെറിഡിയൻ ഓഡിയോ സൗണ്ട് ട്യൂണിംഗ്, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 7 എന്നിവയിൽ മാത്രം) പോലുള്ള പ്രീമിയം സവിശേഷതകളുമായി വരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഈ ഹെഡ്‍ഫോണുകൾക്ക് വരുന്ന ഉയർന്ന വില പല ഉപയോക്താക്കൾക്കും താങ്ങാവുന്നതിനപ്പുറമായിരിക്കും. എൽജി ടോൺ ഫ്രീ റേഞ്ച് ഇതിനകം എൽജി ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്. അടുത്ത ആഴ്ച മുതൽ ഓഫ്‌ലൈൻ റീട്ടെയിൽ, ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴി ഈ ഹെഡ്‍ഫോൺ വിൽപ്പനയ്‌ക്കെത്തും.

എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6, എച്ച്ബിഎസ്-എഫ്എൻ 7: സവിശേഷതകൾ

എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6, എച്ച്ബിഎസ്-എഫ്എൻ 7: സവിശേഷതകൾ

എൽജി ടോൺ ഫ്രീ എച്ച്ബിഎസ്-എഫ്എൻ 6 ഇന്ത്യയിൽ വിപണിയിലെത്തിയ രണ്ട് ഹെഡ്സെറ്റുകളുടെ താങ്ങാനാവുന്ന ഓപ്ഷനാണ്. കൂടാതെ, കേസിൽ ഇയർപീസുകൾക്കായി യുവി സാനിറ്റൈസേഷൻ സംവിധാനവുമുണ്ട്. ചാർജിംഗ് കേസിൽ സ്ഥാപിക്കുമ്പോൾ ഇയർപീസുകൾ വൃത്തിയാക്കാൻ യുവി ലൈറ്റ് ഉപയോഗിക്കുന്നു. ചെവി ടിപ്പുകളിലും ഇയർപീസുകളുടെ ആന്തരിക മെഷിലും സാധാരണ അണുക്കളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണ പോലുള്ള വൈറസുകൾക്കെതിരായ ഫലപ്രാപ്തിക്കായി ശുചിത്വ സംവിധാനം റേറ്റ് ചെയ്തിട്ടില്ലെന്ന കാര്യം ഇവിടെ ചൂണ്ടിക്കാണിക്കേണ്ടത് പ്രധാനമാണ്.

എച്ച്ബിഎസ്-എഫ്എൻ 7

ഇയർഫോണുകൾ എസ്‌ബി‌സി, എ‌എസി ബ്ലൂടൂത്ത് കോഡെക്കുകളെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ മെറിഡിയൻ ഓഡിയോയുമായി സഹകരിച്ച് ട്യൂൺ ചെയ്യുന്നു. ഇയർപീസുകൾ വാട്ടർ റെസിസ്റ്റൻസിനായി റേറ്റുചെയ്ത ഐപിഎക്സ് 4 ആണ്. ആറ് മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഇയർഫോണിൽ വയർലെസ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ് കേസുകൾ വരുന്നു. എൽ‌ജി ടോൺ‌ ഫ്രീ എച്ച്‌ബി‌എസ്-എഫ്‌എൻ‌7 ന് എച്ച്ബി‌എസ്-എഫ്‌എൻ‌ 6ന് സമാനമായ സവിശേഷതകളുണ്ട്. ഒരു അധിക സവിശേഷതയായി ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി ഈ ഇയർഫോണുകൾ വരുന്നു.

Best Mobiles in India

English summary
True wireless stereo (TWS) earphones with UV sanitisation cases were introduced in India with LG Tone Free HBS-FN6 and HBS-FN7, priced at Rs. 24,990 and Rs. 29,990, respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X