ലിങ്ക്സിസ് ഇ 5600 വൈ-ഫൈ റൂട്ടർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കഴിഞ്ഞ മാസം ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്തതിനുശേഷം ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടർ (Linksys E5600 WiFi 5 Router) ഇന്ത്യയിൽ വിപണിയിലെത്തി. താരതമ്യേന ബജറ്റ് സൗഹൃദ മോഡലാണിത്. 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കവറേജ്, 10+ ഡിവൈസുകൾക്കായി കണക്റ്റിവിറ്റി എന്നിവ പോലുള്ള ആകർഷകമായ സവിശേഷതകൾ ഇതിൽ നിന്നും ലഭിക്കുന്നു. ഇത് സജ്ജീകരിക്കാൻ എളുപ്പമാണ് ഒപ്പം ഡ്യുവൽ-ബാൻഡ് വൈ-ഫൈ സപ്പോർട്ടും വരുന്നു. ഇത് ഒരു എസി 1200 റൂട്ടറാണ്, അതായത് 5 ജിഗാഹെർട്സ് കണക്ഷനിൽ 866 എംബിപിഎസ് വേഗതയും സാധാരണ 2.4 ജിഗാഹെർട്സ് കണക്ഷനിൽ 300 എംബിപിഎസ് വേഗതയും നൽകാനാകും.

 

ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടർ: ഇന്ത്യയിലെ വില

ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടർ: ഇന്ത്യയിലെ വില

ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടറിന് പരമാവധി 4,999 രൂപയാണ് വില വരുന്നത്. നിർദ്ദേശിച്ച റീട്ടെയിൽ വില 3,499 രൂപയാണ്. മറ്റ് ഐടി ചാനലുകൾ വഴിയും, ആമസോൺ വഴിയും ഈ ഡിവൈസ് വാങ്ങാവുന്നതാണ്.

വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായിവൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായി

ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടർ: സവിശേഷതകൾ

ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടർ: സവിശേഷതകൾ

ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടറിൽ 1.2 ജിബിപിഎസ് വരെ വേഗതയുണ്ട്. ബാഹ്യ ആന്റിനകളില്ലാത്ത ഒരു കോം‌പാക്റ്റ് ഡിസൈൻ ഇതിന് വരുന്നു. 1,000 ചതുരശ്ര അടി വരെ ക്ലെയിം ചെയ്ത കവറേജുള്ള ഇതിന് ഒരു സമയം പത്തിലധികം ഡിവൈസുകൾ കൈകാര്യം ചെയ്യാൻ കഴിയും. പാരന്റ് കണ്ട്രോൾ, പ്രത്യേക ഗസ്റ്റ് ആക്സസ് എന്നിവ പോലുള്ള സവിശേഷതകളും ഈ റൂട്ടറിൽ ഉണ്ട്.

ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടർ
 

നിങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ഡിവൈസുകൾ ബന്ധിപ്പിക്കുന്നതിന് ഒരു പ്രത്യേക ഡബ്ള്യുപിഎസ് ബട്ടൺ വരുന്നു. ഇത് ഒരു ഡ്യുവൽ-ബാൻഡ് റൂട്ടറാണ്, അതായത് ഇത് 2.45Ghz, 5GHz വൈ-ഫൈ ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നു. മുമ്പത്തേത് 300 എംബിപിഎസ് വേഗതയും രണ്ടാമത്തേത് 866 എംബിപിഎസ് വേഗത വരെ കപ്പാസിറ്റിയുമുള്ളതാണ്. അതിനാൽ, എസി 1200 എന്ന പേര് ഇതിന് നൽകിയിരിക്കുന്നു.

MU-MIMO സാങ്കേതികവിദ്യ

ഒരേസമയം ഒന്നിലധികം ഡിവൈസുകളുമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന MU-MIMO സാങ്കേതികവിദ്യയും ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടറിൽ വരുന്നു. ഒരു വൈ-ഫൈ 5 റൂട്ടർ ആയതിനാൽ, ഇത് 802.11a / b / g വൈ-ഫൈ 4 (802.11n), വൈ-ഫൈ 5 (802.11ac) എന്നിവ സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് ഒരു ഡബ്ല്യൂഎഎൻ പോർട്ടും നാല് ലാൻ പോർട്ടുകളും ലഭിക്കും. ഈ പോർട്ടുകൾ ലംബമായ ഓറിയന്റേഷനിൽ സ്ഥാപിച്ചിരിക്കുന്നു. ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടറിൽ നാല് ഇന്റർനാൽ ആന്റിനകളുണ്ട്. ഡ്യുവൽ കോർ പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 128 എംബി NAND ഫ്ലാഷ്, 128 എംബി DDR3 മെമ്മറിയും ഇതിലുണ്ട്.

ലിങ്ക്സിസ് ഇ 5600

ഡബ്ല്യുപി‌എ 2 പേഴ്‌സണൽ എൻ‌ക്രിപ്ഷൻ, എസ്‌പി‌ഐ ഫയർ‌വാൾ, കണക്ഷൻ ഇൻഡിക്കേറ്റർ എൽ‌ഇഡി, ഇഥർനെറ്റ് പോർട്ട് എൽ‌ഇഡികൾ എന്നിവയാണ് റൂട്ടറിൽ വരുന്നത്. നിങ്ങളുടെ ഫോണിലോ ടാബ്‌ലെറ്റിലോ കമ്പ്യൂട്ടറിലോ ഒരു വെബ് ബ്രൗസർ വഴി ലിങ്ക്സിസ് ഇ 5600 വൈ-ഫൈ 5 റൂട്ടർ സജ്ജമാക്കാൻ കഴിയും.

20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
After initially debuting in Indonesia last month, the Linksys E5600 WiFi 5 Router was launched in India. It is a relatively budget-friendly model that provides impressive features for 10 + devices, such as coverage of 1,000 square feet and connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X