ലോജിടെക് ജി 333 വയർഡ് ഗെയിമിംഗ് ഇയർഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ലോജിടെക് ജി 333 വയർഡ് ഗെയിമിംഗ് ഇയർഫോണുകൾ ഈ ആഴ്ച ആഗോളതലത്തിൽ വിപണിയിലെത്തി. "സമ്പന്നമായ ശബ്‌ദസ്‌കേപ്പിനൊപ്പം ശക്തമായ ഓഡിയോ എക്സ്പിരിയൻസ്" നൽകുന്നതിന് ഓരോ ഇയർ ബഡിലും രണ്ട് വ്യത്യസ്ത ഡ്രൈവറുകളാൽ ഇയർഫോണുകൾ സജ്ജമാക്കിയിരിക്കുന്നു. സംയോജിത ഓഡിയോ നിയന്ത്രണങ്ങളുള്ള ഒരു ഇൻ-ലൈൻ മൈക്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പിസി, മൊബൈൽ, എക്സ്ബോക്സ്, പ്ലേസ്റ്റേഷൻ, നിന്റെൻഡോ എന്നിവയുമായി ഇത് പൊരുത്തപ്പെടുന്നതായും ബ്രാൻഡ് അവകാശപ്പെടുന്നു. ഹെഡ്‌ഫോൺ പോർട്ടിനൊപ്പം വരാത്ത സ്മാർട്ട്‌ഫോണുകളിൽ ഇയർഫോണുകൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഒരു പൗച്ച്, 3.5 എംഎം ഡോംഗിൾ, യുഎസ്ബി ടൈപ്പ്-സി എന്നിവയും കമ്പനി ഇതിൽ ഉൾപ്പെടുത്തുന്നു.

 

ലോജിടെക് ജി 333 വിലയും, ലഭ്യതയും

ലോജിടെക് ജി 333 വിലയും, ലഭ്യതയും

യു‌എസിൽ‌, ലോജിടെക്കിൻറെ ഓൺലൈൻ സ്റ്റോറിൽ നിന്ന് ലോജിടെക് ജി 333 നിങ്ങൾക്ക് 49.99 ഡോളർ (ഏകദേശം 3,600 രൂപ) വിലയ്ക്ക് വാങ്ങാം. ഈ വയർഡ് ഗെയിമിംഗ് ഇയർഫോണുകൾ ഇന്ത്യയിലും പട്ടികപ്പെടുത്തിയിട്ടുണ്ട്. 4,995 രൂപയാണെങ്കിലും ഇപ്പോൾ ഇത് വാങ്ങാൻ ലഭ്യമാക്കിയിട്ടില്ല. ഈ ഇയർഫോണുകൾ ബ്ലാക്ക്, പർപ്പിൾ, വൈറ്റ് കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചു.

ലോജിടെക് ജി 333 സവിശേഷതകൾ

ലോജിടെക് ജി 333 സവിശേഷതകൾ

ഓരോ ഇയർ ഹൗസിംഗിലും ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകൾ (5.8 മിമി, 9.2 എംഎം) ലോജിടെക് ജി 333 ഇയർഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു ഡ്രൈവർ ബാസ് നൽകുവാൻ ഉൾപ്പെടുത്തിയിരിക്കുന്നു. മെച്ചപ്പെട്ട ഗെയിംസ്‌കേപ്പ് നൽകാൻ ഇത് സഹായിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം ഈ ഇയർഫോണുകളിൽ ഉറപ്പുള്ള അലുമിനിയം ബോഡിയും മോടിയുള്ള ടാംഗിൾ ഫ്രീ ഫ്ലാറ്റ് കേബിളുകളുമായി വരുന്നു.

 റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ

ലോജിടെക് ജി 333 വയർഡ് ഗെയിമിംഗ് ഇയർഫോണുകൾ
 

ലോജിടെക് ജി 333 വയർഡ് ഗെയിമിംഗ് ഇയർഫോണുകൾ പിസികൾ, എക്സ്ബോക്സ്, പ്ലേസ്റ്റേഷൻ, നിന്റെൻഡോ സ്വിച്ച് കൺസോളുകൾ, മൊബൈൽ ഡിവൈസുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുമായി പൊരുത്തപ്പെടുന്നു. ഈ ഇയർഫോണുകൾക്ക് 3.5 എംഎം ഓക്സ് കണക്റ്റർ ഉണ്ട്, പരമ്പരാഗത ഹെഡ്‌ഫോൺ ജാക്ക് ഇല്ലാതെ ആ ഉപകരണങ്ങൾക്കായി യുഎസ്ബി ടൈപ്പ്-സി അഡാപ്റ്ററുമുണ്ട്. ഉയർന്ന നിലവാരമുള്ള ഇലക്ട്രേറ്റ് കണ്ടൻസർ മൈക്രോഫോണും (ഇസിഎം) സംയോജിത ഓഡിയോ കൺട്രോളുകളും ഉൾപ്പെടുന്ന ഇൻ-ലൈൻ റിമോട്ട് ഉണ്ട്. ഇയർഫോണുകളിൽ മൂന്ന് വലുപ്പത്തിലുള്ള സോഫ്റ്റ് സിലിക്കൺ ഇയർ ടിപ്പുകൾ ഉൾപ്പെടുന്നുണ്ട്.

 സാംസങ് ഗാലക്‌സി എ72, ഗാലക്‌സി എ52 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും സാംസങ് ഗാലക്‌സി എ72, ഗാലക്‌സി എ52 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
They come with an in-line microphone and integrated audio controls, and are said to be compatible with a variety of platforms, including PC, smartphone, Xbox, PlayStation, and Nintendo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X