ശ്രേണിയിലെ കരുത്തനായി ലോഗിടെക്കിന്റെ പുതിയ G502 ഹീറോ ഗെയിമിംഗ് മൗസ്; റിവ്യൂ

|

ക്വാളിറ്റിയുള്ള കംപ്യൂട്ടര്‍/ഗെയിമിംഗ് ഉപകരണങ്ങള്‍ പുറത്തിറക്കുന്നതില്‍ അതികായന്മാരാണ് ലോഗിടെക്ക്.ലോഗിടെക്കിന്റെ മൗസ്, കീബോര്‍ഡ് തുടങ്ങിയവ തന്നെയാണ് വിപണിയില്‍ ചനലമുണ്ടാക്കുന്നതും. ഇപ്പോഴിതാ പുത്തന്‍ ഗെയിമിംഗ് മൗസുമായി ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ് ലോഗിടെക്ക്. ഹിറോ സെന്‍സറിംഗ് സംവിധാനമാണ് മൗസിന്റെ പ്രത്യേകത.

 

മികവുകള്‍

മികവുകള്‍

കിടിലന്‍ പ്രസിഷന്‍

എര്‍ഗോണമിക് ഡിസൈന്‍

ആവശ്യമെങ്കില്‍ ഭാരം കുറയ്ക്കാനുള്ള സൗകര്യം

പേരായ്മകള്‍

വിലക്കൂടുതല്‍

6,495 രൂപ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ ലോഗിടെക്കിന്റെ പുത്തന്‍ G502 ഹീറോ ഗെയിമിംഗ് മൗസിനെ പുറത്തിറക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെ മൗസ് വാങ്ങാനുള്ള സൗകര്യമുണ്ട്. ലോഗിടെക്കിന്റെ പുതിയ ഗെയിമിംഗ് മൗസിനെപ്പറ്റി കൂടുതലറിയാം. തുടര്‍ന്നു വായിക്കൂ...

 സവിശേഷതകള്‍

സവിശേഷതകള്‍

ഹീറോ 16കെ സെന്‍സര്‍

ഓപ്റ്റിക്കല്‍ സെന്‍സര്‍

32 ബിറ്റ് ആം മൈക്രോ പ്രോസസ്സര്‍

യു.എസ്.ബി ഇന്റര്‍ഫേസ്

1000 ഹെര്‍ട്‌സ് യു.എസ്.ബി റിപ്പോര്‍ട്ട് റേറ്റ്

16 ആക്‌സിസ് യു.എസ്.ബി ഡാറ്റ ഫോര്‍മാറ്റ്

പരമാവധി ആക്‌സിലറേഷന്‍ 40ല്‍ കൂടുതല്‍

ബട്ടണ്‍ - 11

വലത്തേ കൈയ്ക്ക് ഉപയോഗിക്കാം

ഭാരം 121 ഗ്രാം

കേബിള്‍ നീളം 2.10 മീറ്റര്‍

ഡിസൈന്‍
 

ഡിസൈന്‍

ലോഗിടെക്കന്റെ G502ന് സമാനമായ ഡിസൈന്‍ തന്നൊണ് പുതിയ ഹീറോ മോഡലിലും കമ്പനി നിലനിര്‍ത്തിയിരിക്കുന്നത്. ഗെയിമിംഗ് സമയത്ത് കംഫര്‍ട്ടബിള്‍ ഗ്രിപ്പിംഗ് മൗസ് വാഗ്ദാനം നല്‍കുന്നു. ഹൈ ക്വാളിറ്റി പ്ലാസ്റ്റിക് ഉപയോഗിച്ച് വശങ്ങളില്‍ റബ്ബറുമായി സാദൃശ്യമുള്ള ഫിനിഷിംഗാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് ഹാന്റ്‌ലിംഗ് വര്‍ദ്ധിപ്പിക്കുന്നു.

വലിപ്പം കുറഞ്ഞ കൈയ്യുള്ളവര്‍ക്കു പോലും കൃത്യമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള മീഡിയം വലിപ്പമുള്ള മോഡലാണ് ലോഗിടെക്ക് G502. വലത്തേ കൈകൊണ്ട് മൗസ് ഉപയോഗിക്കുന്നവര്‍ക്ക് മികച്ച മോഡലാണിതെന്ന് ഉപയോഗത്തിലൂടെ നമുക്ക് കണ്ടെത്താനായി. അവശ്യമെങ്കില്‍ മൗസിന്റെ ഭാരം വര്‍ദ്ധിപ്പിക്കാനാകുമെന്നത് ഈ മോഡലിന്റെ പ്രത്യേകതയാണ്.

സ്‌ക്രോള്‍ വീല്‍

സ്‌ക്രോള്‍ വീല്‍

ടെക്‌സ്‌ചേര്‍ഡ് മെറ്റല്‍ സ്‌ക്രോള്‍ വീലാണ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്മൂത്ത് സ്‌ക്രോളിംഗിനും നോച്ച്ഡ് സ്‌ക്രോളിംഗിനും ഉപയോഗപ്രദമാണിത്. മുകള്‍ ഭാഗത്തായി ബട്ടണുമുണ്ട്. മറ്റേതു മൗസിനെക്കാളും ഈ മോഡലിന്റെ പ്രവര്‍ത്തനം എ ടുത്തുപറയേണ്ടതാണ്. ഗെയിമിംഗിന് സ്മൂത്ത് സ്‌ക്രോൡഗ് ഫീച്ചര്‍ ഏറെ പ്രയോജനപ്പെടും.

ഹീറോ 16K സെന്‍സര്‍

ഹീറോ 16K സെന്‍സര്‍

ഹീറോ 16K സെന്‍സറാണ് ഈ മോഡലിന്റെ ഹൃദയം. ലോഗിടെക്കില്‍ നിന്നുള്ള അതിനൂതനവും വില കൂടിയതുമായ സെന്‍സറാണിത്. അതിവേഗത്തില്‍ ഫ്രെയിം റേറ്റിംഗ് പ്രോസസ്സിംഗ് സെന്‍സറിംഗിലൂടെ സാധ്യമാണ്. റെസ്‌പോണ്‍സ് റേറ്റ് പരിശോധിച്ചപ്പോള്‍ മൗസ് കിടിലനാണെന്ന് കണ്ടെത്താനായി.

പ്രോഗ്രാമബിള്‍ ബട്ടണ്‍

പ്രോഗ്രാമബിള്‍ ബട്ടണ്‍

ആകെ 11 ബട്ടണുകളാണ് ലോഗിടെക്കിന്റെ മൗസിലുള്ളത്. കമ്പനിയുടെതന്നെ ഗെയിമിംഗ് സോഫ്റ്റ്-വെയര്‍ പ്രോഗ്രാമ്ഡാണിത്. ഗെയിമിംഗ് സമയത്ത് അവശ്യമെങ്കില്‍ ഈ 11 ബട്ടണിനെയും പ്രോഗ്രാം ചെയ്ത്(വെപ്പണ്‍ റീലോഡിംഗ്, കൗച്ചിംഗ്, സ്റ്റാറ്റസ് ചെക്കിംഗ്) ഉപയോക്താവിനു തന്നെ ഉപയാഗിക്കാവുന്നതാണ്. വിവിധ പ്രൊഫൈലുകള്‍ സജ്ജീകരിക്കാനും മൗസിലൂടെ കഴിയും.

ആര്‍.ജി.ബി ലൈറ്റിംഗ്

ആര്‍.ജി.ബി ലൈറ്റിംഗ്

ആര്‍.ജി.ബി ലൈറ്റിംഗ് സമവിധാനമാണ് മറ്റൊരു പ്രത്യേകത. 16.8 മില്ല്യണ്‍ നിറങ്ങളെ ഒറ്റ ക്ലിക്കിലൂടെ ലഭിക്കും. ഹീറോ മോഡലില്‍ ഈ സവിശേഷതയുണ്ടെങ്കിലും G502 മോഡലില്‍ ഇതില്ല.

പുതിയ G502 ഹീറോ.

പുതിയ G502 ഹീറോ.

നിലവില്‍ രാജ്യത്ത് ലഭ്യമായതില്‍വെച്ച് മികച്ച വയേര്‍ഡ് ഗെയിമിംഗ് മൗസാണ് ലോഗിടെക്കിന്റെ പുതിയ G502 ഹീറോ. അതിവേഗ സെന്‍സര്‍, മോഡേണ്‍ ലുക്ക് അടക്കമുള്ളവ ശ്രേണിയിലെ മറ്റൊരു മോഡലിലും ലഭിക്കില്ല. വിപണിയില്‍ ലഭ്യമായതില്‍വെച്ച് മികച്ച ഗെയിമിംഗ് മൗസാണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ ധൈര്യമായ ഈ മോഡല്‍ തെരഞ്ഞെടുക്കാം.

പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക; 17 പേജിന്റെ റിപ്പോര്‍ട്ട് പെന്റഗണ്‍ പുറത്തിറക്കിപ്രതിരോധ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക; 17 പേജിന്റെ റിപ്പോര്‍ട്ട് പെന്റഗണ്‍ പുറത്തിറക്കി

Best Mobiles in India

Read more about:
English summary
Logitech G502 Hero gaming mouse review: Best in the business

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X