Home
Gadgets

മൾട്ടി-പ്ലാറ്റ്ഫോം കണക്റ്റിവിറ്റിയുമായി ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ് അവതരിപ്പിച്ചു

ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ് ഇന്ത്യൻ വിപണിയിലെത്തി. ലോജിടെക്കിന്റെ മാസ്റ്റർ സീരീസിന്റെ ഭാഗമായ വയർലെസ് കീബോർഡ് യഥാർത്ഥത്തിൽ കഴിഞ്ഞ വർഷമാണ് അവതരിപ്പിച്ചത്. ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ് ബ്ലൂടൂത്ത് വഴിയോ അല്ലെങ്കിൽ യുഎസ്ബി റിസീവർ വഴിയോ കണക്റ്റ് ചെയ്യാനാകും. ഇത് പലതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി യോജിക്കുന്നതാണ്. മികച്ച ടൈപ്പിംഗ് എക്‌സ്‌പീരിയൻസിനായി കോൺ‌കീവ് കീകാപ്പുകളുള്ള ഒരു ലോ പ്രൊഫൈൽ കീബോർഡാണ് എംഎക്‌സ് കീസ്. ഒരു നമ്പർ പാഡ്, വലിപ്പത്തിലുള്ള ആരോ കീസ്, മീഡിയ ഷോർട്ട്കട്ട്സ് എന്നിവയും ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡിൻറെ സവിശേഷതകളാണ്.

ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ്: ഇന്ത്യയിലെ വില

ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ്: ഇന്ത്യയിലെ വില

ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ് 12,995 രൂപയ്ക്ക് ഇപ്പോൾ ആമസോൺ വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. എന്നാൽ, കീബോർഡ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഇത് ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലോജിടെക് എംഎക്‌സ് കീസ്: സവിശേഷതകൾ

ലോജിടെക് എംഎക്‌സ് കീസ്: സവിശേഷതകൾ

കമ്പനി പറയുന്നതനുസരിച്ച്, "ഡിസൈൻഡ് ഫോർ ക്രിയേറ്റീവ്സ് ആൻഡ് എഞ്ചിനീയർഡ് ഫോർ കോടെർസ്" എന്ന് ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡിനെ വിശേഷിപ്പിക്കുന്നു. ലോജിടെക്കിന്റെ പെർഫെക്റ്റ് സ്ട്രോക്ക് കീകളുമായാണ് ഈ കീബോർഡ് വരുന്നത്. വിരലുകളുടെ ആകൃതിയുമായി പൊരുത്തപ്പെടുന്ന ഗോളാകൃതിയിലുള്ള രൂപകൽപ്പനയാണ് ഇതിന് നൽകിയിരിക്കുന്നത്. ടൈപ്പിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കീകൾക്ക് മാറ്റ് കോട്ടിങ്ങും വരുന്നു. ടൈപ്പ് ചെയ്യുമ്പോൾ വരുന്ന ശബ്‌ദം കുറയ്ക്കുന്നതിനും റെസ്പോൺസീവ്നെസ്സ് ഒപ്റ്റിമൈസ് ചെയ്യുന്നതിനുമായി കീ സ്റ്റെബിലിറ്റി വർദ്ധിപ്പിച്ചിരിക്കുന്നു.

ലോജിടെക് എംഎക്‌സ് കീസ്

ലോജിടെക് എംഎക്‌സ് കീസിന് കൂടുതൽ ദൃഢമായ ബോഡി നൽകുന്നതിനായി ഒരു മെറ്റൽ പ്ലേറ്റ് ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നു. ഇതിൽ ഇൻബിൽറ്റ് പ്രോക്‌സിമിറ്റി സെൻസർ സവിശേഷത വരുന്നതിനാൽ നിങ്ങൾ ടൈപ്പ് ചെയ്യുവാനായി വിരലുകൾ സ്പർശിക്കുമ്പോൾ കീകളിൽ ഒരു വൈറ്റ് ലൈറ്റിംഗ് വരുന്നു. കീബോർഡ് പ്രവർത്തിക്കാത്തപ്പോൾ ലൈറ്റിംഗ് മങ്ങുകയും ചെയ്യുന്നു.

ചാർജ് ചെയ്യാൻ എംഎക്‌സ് കീസ് ഒരു യുഎസ്ബി ടൈപ്പ്-സി കേബിൾ

ചാർജ് ചെയ്യാൻ എംഎക്‌സ് കീസ് ഒരു യുഎസ്ബി ടൈപ്പ്-സി കേബിളുമായി വരുന്നു. യുഎസ്ബി റിസീവറിനൊപ്പം ഉപയോഗിക്കുമ്പോൾ ഇത് വിൻഡോസ് 7, മാകോസ് 10.11, ലിനക്‌സ് ആൻഡ്രോയിഡ് 6 തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ളതോ അല്ലെങ്കിൽ അതിനുശേഷം വരുന്ന ഒഎസ് വേർഷനുകളുമായോ പ്രവർത്തിക്കുന്നു. ബ്ലൂടൂത്ത് മോഡിൽ വിൻഡോസ് 8, മാകോസ് 10.12, ലിനക്‌സ്, ഐഒഎസ് 9, ആൻഡ്രോയിഡ് 6 അല്ലെങ്കിൽ അതിനുശേഷം വരുന്ന ഒഎസ് വേർഷനുകളുമായോ ഇത് യോജിക്കുന്നു. നിങ്ങൾക്ക് ഒരു സിസ്റ്റത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറാൻ അനുവദിക്കുന്ന ഒരു ഈസി-സ്വിച്ച് ബട്ടൺ വയർലെസ് കീബോർഡിൽ കമ്പനി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
For the Indian market, Logitech MX Keys has made its way. The wireless keyboard is part of the Master series of Logitech and was originally released last year. Logitech MX Keys can be linked via Bluetooth or via the USB receiver that is included.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X