6 എംഎം ഡൈനാമിക് ഡ്രൈവറുകളുള്ള ലൈപെർടെക് ലെവി ട്രൂ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ബോട്ടിക് ഇയർഫോൺ സ്‌പെഷ്യലിസ്റ്റ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ട്രൂ വയർലെസ് ഇയർഫോണുകളായ ലൈപെർടെക് ലെവി ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 5,999 രൂപയ്ക്ക് ലഭ്യമാണ്. ലൈപെർടെക് ടെവിയുടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷം, ലെവി ഇയർഫോണുകൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ വരുന്നു. അതേസമയം ഇതിൽ മികച്ച ബാറ്ററി ലൈഫും വാട്ടർ റെസിസ്റ്റൻസും ഉൾപ്പെടെ ടെവിയുടെ പ്രത്യേക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. പുതിയ ട്രൂ വയർലെസ് ഇയർഫോണുകൾ ഇപ്പോൾ ഹെഡ്‌ഫോൺ സോണിൽ നിന്നും ലഭ്യമാണ്. ഒരു ആമുഖ വിലയായ 4,999 രൂപയ്ക്ക് വരുന്ന ഈ ലൈപെർടെക് ലെവി ഇയർഫോൺ റിയൽ‌മി, ഓപ്പോ, വൺ‌പ്ലസ് തുടങ്ങിയ ബ്രാൻ‌ഡുകളിൽ‌ നിന്നുള്ള ഇയർഫോണുകൾക്കെതിരെയാണ് മത്സരിക്കുന്നത്.

ഇന്ത്യയിൽ ലൈപെർടെക് ലെവിയുടെ വില
 

ഇന്ത്യയിൽ ലൈപെർടെക് ലെവിയുടെ വില

ഇന്ത്യയിൽ 5,999 രൂപയാണ് ലൈപെർടെക് ലെവിയുടെ വില ലഭ്യമാകുന്നത്. വിപണിയിൽ വൈകാതെ 4,999 രൂപയ്ക്ക് ഇത് ലഭ്യമായി തുടങ്ങും. 6,999 രൂപ വരുന്ന ലൈപെർടെക് ടെവിയെക്കാളും എന്തുകൊണ്ടും മികച്ചതായിരിക്കും. ഈ വിലയ്ക്ക്, അടുത്തിടെ അവതരിപ്പിച്ച ഓപ്പോ എൻകോ ഡബ്ല്യൂ 51, റീയൽമി ബഡ്‌സ് എയർ പ്രോ, വൺപ്ലസ് ബഡ്‌സ് എന്നിവയ്‌ക്കെതിരെ ലൈപെർടെക് ലെവി ഇയർഫോണുകൾ വരുന്നു. ഇവയെല്ലാം ഏകദേശം 6,000 രൂപ അല്ലെങ്കിൽ അതിൽ കുറവ് വില വരുന്നവയാണ്. ബജറ്റ് ട്രൂ വയർലെസ് സെഗ്‌മെന്റിലെ മത്സരത്തിനിടയിൽ വേറിട്ടുനിൽക്കാൻ ഓഡിയോഫയൽ ഫ്രണ്ട്‌ലി മാനുഫാക്ച്ചറർ എന്ന ഖ്യാതി ഉപയോഗിക്കുമെന്ന് ലൈപെർടെക് പ്രതീക്ഷിക്കുന്നു.

മികച്ച ബാറ്ററി ലൈഫുമായി വൺപ്ലസ് ബുള്ളറ്റ്സ് വയർലസ് Z ഇയർഫോൺ

ലൈപെർടെക് ലെവി സവിശേഷതകൾ

ലൈപെർടെക് ലെവി സവിശേഷതകൾ

ലൈപെർടെക് ലെവി ട്രൂ വയർലെസ് ഇയർഫോണുകൾക്ക് 6 എംഎം, ഡൈനാമിക് ഡ്രൈവറുകളും കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5 ഉണ്ട്. ക്വാൽകോം ആപ്റ്റിഎക്സ് ബ്ലൂടൂത്ത് കോഡെക്കിനെ സപ്പോർട്ട് ചെയ്യുന്ന വിലയേറിയ ലൈപെർടെക് ടെവി ഇയർഫോണുകളിൽ നിന്ന് വ്യത്യസ്തമായി, എസ്‌പിസി, എഎസി ബ്ലൂടൂത്ത് കോഡെക്കുകളെ മാത്രമേ ലൈപ്പർടെക് ലെവി ഇയർഫോണുകൾ സപ്പോർട്ട് ചെയ്യുന്നുള്ളു. ഇയർപീസുകൾ വാട്ടർ റെസിസ്റ്റൻസിനായി റേറ്റുചെയ്ത ഐപിഎക്സ് 5 ആണ് വരുന്നത്. ചാർജിംഗ് കേസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉണ്ട്. ഫാസ്റ്റ് ചാർജിംഗിനും ക്വി വയർലെസ് ചാർജിംഗിനുമുള്ള സപ്പോർട്ടും ഇതിൽ വരുന്നു. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് കേബിൾ, മൂന്ന് സെറ്റ് സിലിക്കൺ ഇയർ ടിപ്പുകൾ, ഒരു സെറ്റ് ഫോം ഇയർ ടിപ്പുകൾ എന്നിവ സെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൈപെർടെക് ലെവിയുടെ വില

ഈ ഇയർപീസുകൾക്ക് എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നതാണ് ലിപെർടെക് ലെവിയുടെ ഒരു വലിയ സവിശേഷത. ഓരോ ചാർജ് സൈക്കിളിനും മൊത്തം 48 മണിക്കൂർ ബാറ്ററി ലൈഫിന് അഞ്ച് അധിക ചാർജുകൾ വരുന്നു. ഇയർഫോണുകളിൽ ആംബിയന്റ് സൗണ്ട് മോഡും ഉണ്ട്. ഇയർപീസുകളിലെ മൈക്രോഫോണുകളിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ചുറ്റുപാടുകളിൽ വരുന്ന ശബ്‌ദങ്ങൾ കേൾക്കാൻ അനുവദിക്കുന്നു. ഇയർപീസുകളിലെ മൾട്ടി-ഫംഗ്ഷൻ ബട്ടണുകളിലൂടെ ഈ ഡിവൈസിൻറെ നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയും.

എഎംഡി റേഡിയൻ ആർ‌എക്സ് 6800 ഗ്രാഫിക്‌സ് കാർഡുകൾ ഇന്ത്യയിൽ ഇപ്പോൾ 45,999 രൂപ മുതൽ ലഭ്യമാണ്

Most Read Articles
Best Mobiles in India

English summary
Coming a few months after the India launch of Lypertek Tevi, the Levi earphones are placed more affordably, while offering some of the main capabilities that stand out on the Tevi, including strong battery life and water resistance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X