മാർഷൽ മോഡ് II ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇയർബഡുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ബ്രിട്ടീഷ് ഓഡിയോ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ബ്ലൂടൂത്ത് ഇയർബഡുകൾ മാർഷൽ മോഡ് II അവതരിപ്പിച്ചു. ഈ ഇയർബഡുകൾ കസ്റ്റംഡ്-ട്യൂൺഡ് ഡൈനാമിക് ഡ്രൈവറുകളുമായാണ് വരുന്നത്, കൂടാതെ 20 Hz - 20 kHz ഫ്രിക്യുൻസി റെസ്പോൺസുമുണ്ട്. ടച്ച് കൺട്രോളുകളും ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസും മാർഷൽ മോഡ് II ൽ ഉൾപ്പെടുന്നു. പ്രീമിയം ടിഡബ്ല്യുഎസ് വിഭാഗത്തിലെ ആപ്പിൾ, ബോസ്, ജാബ്ര എന്നിവയോട് വിപണിയിൽ മത്സരിക്കുവാനുള്ള മറ്റ് സവിശേഷതകളുമായാണ് മാർഷൽ മോഡ് II വരുന്നത്. യു‌എസ്, യുകെ, യൂറോപ്പ് എന്നിവയുൾ‌പ്പെടെ ഏതാനും മാർ‌ക്കറ്റുകളിൽ‌ മാർ‌ഷൽ‌ മോഡ് II അവതരിപ്പിച്ചു. ഇതിൻറെ ഷിപ്പിംഗ് മാർച്ച് 18 മുതൽ‌ ആരംഭിക്കും. ഈ പുതിയ ടി‌ഡബ്ല്യുഎസ് ഇയർ‌ബഡുകളുടെ ഇന്ത്യയിലെ വിലയും ലഭ്യതയും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

 

മാർഷൽ മോഡ് II: വിലയും, ലഭ്യതയും

മാർഷൽ മോഡ് II: വിലയും, ലഭ്യതയും

യുഎസ്, യുകെ, യൂറോപ്പ് എന്നിവയുൾപ്പെടെ ഏതാനും വിപണികളിൽ മാർഷൽ മോഡ് II അവതരിപ്പിച്ചു. പുതിയ ടി‌ഡബ്ല്യുഎസ് ഇയർബഡുകൾക്ക് യു‌എസിൽ 219 ഡോളർ (ഏകദേശം 16,000 രൂപ) വിലയ്ക്ക് ലഭ്യമാണ് ഇത് മാർഷൽ വെബ്‌സൈറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. മാർഷൽ മോഡ് II മാർച്ച് 18 മുതൽ ഷിപ്പിംഗ് ആരംഭിക്കും. മാർഷൽ മോഡ് II നിലവിൽ മാർഷൽ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ‘സ്റ്റോക്കില്ല', മാത്രവുമല്ല ഇന്ത്യയിൽ ഈ ഡിവൈസിൻറെ വിലയും പ്രഖ്യാപിച്ചിട്ടില്ല.

മാർഷൽ മോഡ് II സവിശേഷതകൾ
 

മാർഷൽ മോഡ് II സവിശേഷതകൾ

ഇയർബഡുകൾക്ക് ഐപിഎക്സ് 5 വാട്ടർപ്രൂഫ് റേറ്റിംഗും ചാർജിംഗ് കേസിന് ഐപിഎക്സ് 4 ഉം മാർഷൽ മോഡ് II നൽകുന്നു. ഇയർബഡുകളിൽ 6 എംഎം കസ്റ്റംഡ്-ട്യൂൺഡ് ഡൈനാമിക് ഡ്രൈവറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ ഉണ്ട്. മുൻപ്, സൂചിപ്പിച്ചതുപോലെ, 20 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ് വരെ ഫ്രീക്യുൻസി റേഞ്ചും ഉണ്ട്. മാർഷലിൽ നിന്നുള്ള ടിഡബ്ല്യുഎസ് ഇയർബഡുകൾ ബ്ലൂടൂത്ത് 5.1 നെ സപ്പോർട്ട് ചെയ്യുന്നു. ഇത് ഒരു ചാർജിൽ അഞ്ച് മണിക്കൂർ വരെയും ചാർജിംഗ് കേസിൻറെ ബാറ്ററി ബാക്കപ്പ് ഉൾപ്പെടെ 25 മണിക്കൂർ വരെയും നിലനിൽക്കും. മാർഷൽ മോഡ് ചാർജിംഗ് കേസ് യുഎസ്ബി ടൈപ്പ്-സി, വയർലെസ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്നു.

സാംസങ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽസാംസങ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ

മാർഷൽ മോഡ് II ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇയർബഡുകൾ

മാർഷൽ മോഡ് II ടച്ച് കൺട്രോളുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇടിമുഴക്കമുള്ള ഓഡിയോ എക്സ്‌പീരിയൻസ് നൽകുന്നതിനായി ഈ ഇയർബഡുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇടത് ഇയർബഡിൽ സ്പർശിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് ട്രാന്സ്പരെന്റ് മോഡ്, ഇക്യു സെറ്റിംഗ്സ്, നേറ്റീവ് വോയ്‌സ് അസ്സിസ്റ്റന്റ്സ് എന്നിവയിലേക്ക് പ്രവേശിക്കാൻ കഴിയും. പ്ലേബാക്ക് ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ വലത് ഇയർബഡ് ഉപയോഗിക്കാവുന്നതാണ്.

മാർഷൽ മോഡ് II ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇയർബഡുകൾ

ഫോൺ കോളുകൾ സ്വീകരിക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ ഇയർബഡുകളിൽ ഏതെങ്കിലും ഒന്ന് സ്പർശിച്ചാൽ മതിയാകും. സിരി അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വോയ്‌സ് അസിസ്റ്റുകൾ ആക്റ്റീവ് ചെയ്യുന്നതിനും മോഡ് II ഉപയോഗിക്കാം. ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ മാർഷൽ ബ്ലൂടൂത്ത് ആപ്പിനൊപ്പം പ്രവർത്തിക്കുന്നു. ഓരോ ഇയർബഡിന്റെയും ഭാരം 4.75 ഗ്രാം വീതവും ചാർജിംഗ് കേസിൻറെ ഭാരം 35 ഗ്രാമുമാണ്.

കരുത്തരിൽ കരുത്തനായ സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റുമായി ഇന്ത്യയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾകരുത്തരിൽ കരുത്തനായ സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റുമായി ഇന്ത്യയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Marshall Mode II are the first True Wireless Stereo (TWS) Bluetooth earbuds to be released by the British audio company. The earbuds have a frequency response of 20 Hz to 20 kHz and custom-tuned dynamic drivers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X