Home
Gadgets

കണ്ണടകൾക്ക് നിങ്ങളുടെ മനസ്സ് വായിക്കാൻ കഴിയുമെങ്കിലോ? അത്തരമൊരു കണ്ണടയുമായി മെറ്റാ എത്തി

കമ്പനിയുടെ വാർഷിക കണക്ട് ഇവൻ്റിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, അഡ്വാൻസ്ഡ് ഓഗ്മെൻ്റഡ് റിയാലിറ്റി (എആർ) ഗ്ലാസുകളുടെ പ്രോട്ടോടൈപ്പായ ഓറിയോൺ ഇൻട്രൊഡ്യൂസ് ചെയ്തു . "ലോകം ഇത് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ ഗ്ലാസുകൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓറിയോൺ, എആർ (AR) സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. ഒരു കോംപാക്റ്റ് ഫോം ഫാക്‌ടറുമായി വിശാലമായ വ്യൂ ഫീൽഡ് ഇതിൽ സംയോജിപ്പിക്കുന്നു. ഫ്രെയിമുകളിൽ മൈക്രോ എൽഇഡി പ്രൊജക്ടറുകൾ ഓറിയോൺ ഗ്ലാസുകളുടെ പ്രധാന സവിശേഷതയാണ്. ഇത് 70 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഹോളോഗ്രാഫിക് ഡിസ്പ്ലേ സൃഷ്ടിക്കുന്നു.

ഇത് ഉപയോക്താക്കൾക്ക് ഡിജിറ്റൽ കണ്ടന്റുകൾ ഫിസിക്കൽ ലോകവുമായി സുഗമമായി ബ്ലെൻഡ് ആയി കാണാൻ അനുവദിക്കുന്നു. ഐ ട്രാക്കിംഗ്, ഹാൻഡ് ജസ്റ്റർസ്, ഒരു ന്യൂറൽ ഇൻ്റർഫേസ് റിസ്റ്റ്ബാൻഡ് എന്നിവയുടെ സംയോജനത്തിലൂടെ ആണ് നിയന്ത്രണം കൈവരിക്കുന്നത്. ഒരു മില്ലിമീറ്ററിൻ്റെ അംശം വരെ പായ്ക്ക് ചെയ്തിരിക്കുന്ന ഘടകങ്ങളുള്ള, മെറ്റാ രൂപകൽപ്പന ചെയ്ത കസ്റ്റമൈസ്ഡ് സിലിക്കൺ ഉപയോഗിച്ചാണ് ഗ്ലാസുകൾ പ്രവർത്തിക്കുന്നത്.

മനസ്സ് വായിക്കാൻ കഴിയുന്ന കണ്ണടയുമായി മെറ്റാ എത്തി

കൺസ്യൂമർ റിലീസിന് ഇത് വരെ തയ്യാറായിട്ടില്ലെങ്കിലും, മിനിയേച്ചറൈസിംഗ് എആർ സാങ്കേതികവിദ്യയിൽ മെറ്റയുടെ പുരോഗതി ഓറിയോൺ കാണിക്കുന്നുണ്ട്. സ്നാപ്പ് അടുത്തിടെ പ്രഖ്യാപിച്ച സ്‌പെക്‌ടക്കിൾസ് 5 പോലെയുള്ള എതിരാളികളേക്കാൾ വളരെ ചെറുതാണ് ഈ ഗ്ലാസ്. എന്നിരുന്നാലും, നിലവിലെ ഉൽപ്പാദന ചെലവ് യൂണിറ്റിന് 10,000 ഡോളറായി കണക്കാക്കിയിരിക്കുന്നതിനാൽ, ഓറിയോണിനെ വാണിജ്യപരമായി ലാഭകരമാക്കുന്നതിനുള്ള സുപ്രധാന പ്രവർത്തനങ്ങൾ അവശേഷിക്കുന്നു.

അതിശയിപ്പിക്കുന്ന വിജയം കൈവരിച്ച റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകളുടെ പിൻഗാമിയായി ആണ് മെറ്റ ഓറിയോണിനെ സ്ഥാനം. വെർച്വൽ വിൻഡോകൾ ഉപയോഗിച്ച് മൾട്ടിടാസ്‌ക്കിംഗ് മുതൽ വലിയ സ്‌ക്രീൻ എന്റർടൈൻമെന്റ്, ആളുകളുടെ ലൈഫ്-സൈസ് ഹോളോഗ്രാമുകൾ വരെയുള്ള നിരവധി ആപ്ലിക്കേഷനുകൾ ഓറിയോണിനെ പ്രവർത്തനക്ഷമമാക്കുന്നതായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

മനസ്സ് വായിക്കാൻ കഴിയുന്ന കണ്ണടയുമായി മെറ്റാ എത്തി

ഒറിയോണിൻ്റെ വികസനം ഒരു പതിറ്റാണ്ടായി തുടരുകയാണ്. മെറ്റ നിരവധി സാങ്കേതിക വെല്ലുവിളികൾ നേരിടുന്നു. കമ്പനി ആദ്യം 2024 ഉപഭോക്തൃ റിലീസിനായി പദ്ധതിയിട്ടിരുന്നു എങ്കിലും ഉയർന്ന ചിലവ് കാരണം 2022ൽ ആ പ്ലാനുകൾ ഉപേക്ഷിച്ചു. ഇപ്പോൾ, മെറ്റ കൂടുതൽ താങ്ങാനാവുന്ന പതിപ്പുകൾക്കായി പ്രവർത്തിക്കുമ്പോൾ ആന്തരിക വികസനത്തിനും ബാഹ്യ പ്രകടനങ്ങൾക്കും ഓറിയോൺ ഉപയോഗിക്കും.

ദി വെർജ് സൂചിപ്പിച്ചത് പോലെ, നിലവിലെ സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും താരതമ്യപ്പെടുത്താവുന്ന വിലയിൽ ഏതാനും വർഷങ്ങൾക്ക് ഉള്ളിൽ ഓറിയോൺ പോലുള്ള ഗ്ലാസുകൾ വിപണിയിൽ കൊണ്ടുവരുന്നതിനെ കുറിച്ച് സുക്കർബർഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഓറിയോണിന് പുറമേ, കണക്റ്റ് 2024ൽ മെറ്റാ മറ്റ് നിരവധി ഉൽപ്പന്നങ്ങൾ പ്രഖ്യാപിച്ചു.

ഓറിയോണിന് പുറമേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ XR 2 Gen 2 ചിപ്‌സെറ്റ് നൽകുന്ന താങ്ങാനാവുന്ന മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റായ Quest 3S മെറ്റ അവതരിപ്പിച്ചു. കൂടാതെ റേ ബാൻ (Ray-Ban) മെറ്റാ സ്മാർട്ട് ഗ്ലാസുകളിലേക്ക് ഉള്ള അപ്‌ഡേറ്റുകളും ഇതിൽ ഉൾപ്പെടുന്നു. കമ്പനി അതിൻ്റെ എഐ അസിസ്റ്റൻ്റിലും അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം എആർ സവിശേഷതകൾ വിപുലീകരിച്ചു .

മാത്രമല്ല, കഴിഞ്ഞ വർഷം പുറത്തിറക്കിയ കൂടുതൽ ശക്തമായ ക്വസ്റ്റ് 3 ൻ്റെ വില 649.99 ഡോളറിൽ നിന്ന് 499.99 ഡോളറായി കുറച്ചിട്ടുണ്ട്. മെറ്റാ കണക്ട് 2024ൽ പ്രദർശിപ്പിച്ച പ്രോട്ടോടൈപ്പ് മതിപ്പുളവാക്കി. പക്ഷേ ഈ ഗ്ലാസുകളെ ദൈനംദിന ജീവിതത്തിൻ്റെ തടസ്സമില്ലാത്ത ഭാഗമാക്കുക എന്നത് വെല്ലുവിളിയായി തുടരുന്നു. തുടർച്ചയായ വികസനത്തിലൂടെ, ഇവയുടെ ഭാവി ദർശനം യാഥാർത്ഥ്യമാക്കാൻ മെറ്റ ലക്ഷ്യമിടുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
At the company's annual Connect event, Meta CEO Mark Zuckerberg introduced Orion, a prototype of advanced augmented reality (AR) glasses. Described as "the most advanced glasses the world has ever seen," Orion represents a significant step forward in AR technology. It combines a wide field of view with a compact form factor. Micro LED projectors in the frames are the main feature of Orion glasses. This creates a 70 degree field of view holographic display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X