Home
Gadgets

മെറ്റയുടെ പുത്തൻ റെയ്ബൻ ​ഗ്ലാസ്; വായുവിൽ സോഷ്യൽ മീഡിയ ലൈവ് പോകാം! സവിശേഷതകൾ ഏറെ, കൂടുതൽ അറിയാം...

ആധുനീക സംവിധാനങ്ങളോടെ പുതിയ സ്മാർട്ട് ​ഗ്ലാസ് അവതരിപ്പിച്ച് മെറ്റ. പ്രമുഖ സൺ​ഗ്ലാസ് ബ്രാൻഡ് ആയ റെയ്ബാനുമായി കൂട്ട് പിടിച്ചാണ് മെറ്റ പുതിയ സ്മാർട്ട് ​ഗ്ലാസ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ കണക്ട് പരിപാടിയിൽ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഈ ​ഗ്ലാസിന്റെ കാര്യം അവതരിപ്പിച്ചത്. ഇതിന് പുറമെ മെറ്റയുടെ എഐ സംവിധാനങ്ങളെക്കുറിച്ചും സക്കർബർഗ് വിശദീകരിച്ചു.

ചാറ്റ്ജിപിറ്റിയ്ക്ക് സമാനാമായ ചാറ്റ് ബോട്ടുകൾ ആയിരിക്കും മെറ്റ പുറത്തിറക്കുക. എഐയുട സംവിധാനത്തിൽ ആയിരിക്കും മെറ്റയുടെ പുതിയ സ്മാർട്ട് ​ഗ്ലാസ് പ്രവർത്തുക്കുക. പല കാര്യങ്ങളും ഈ​ സ്മാർട്ട് ​ഗ്ലാസിലൂടെ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കുന്നതായിരിക്കും. ഇതിന് പുറമെയുള്ള മെറ്റയുടെ എഐ അസിസ്റ്റന്റ് ഉടൻ പുറത്തിറങ്ങും വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ മെറ്റ ഉത്പന്നങ്ങൾ ഇതിൽ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. മെറ്റ എഐ എന്നായിരിക്കും ഈ സംവിധാനം അറിയപ്പെടുക.

മെറ്റയുടെ പുത്തൻ റെയ്ബൻ ​ഗ്ലാസ്; വായുവിൽ സോഷ്യൽ മീഡിയ ലൈവ് പോകാം!

മെറ്റ എഐയുടെ കൂടുതൽ സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. മൈക്രോസോഫ്റ്റ് ബിംഗുമായി സഹകരിച്ചാണ് ഈ സംവിധാനം മെറ്റ തയ്യാറാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ കഥാപാത്രങ്ങളുടെ സ്വഭാവമുള്ള ചാറ്റ്ബോട്ടുകളെ നിർമ്മിക്കാനാണ് പ്രധാനമായും മെറ്റ ഈ സംവിധാനത്തിന് രൂപം കൊടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ 28ഓളം ചാറ്റ്ബോട്ടുൾ മെറ്റ അവതരിപ്പിച്ച് കഴിഞ്ഞു. ഇവയെല്ലാം തന്നെ സെലിബ്രിറ്റികളുടെ വ്യക്തിത്വങ്ങളെ അനുകരിക്കുന്നവയാണ്. കൂടുതൽ ബോട്ടുകൾ ഉടനെ അവതരിപ്പിക്കുമെന്നും സൂചന ഉണ്ട്.

കഴിഞ്ഞ ദിവസം മെറ്റ എഐയുടെ ബീറ്റ വേർഷൻ യുഎസിൽ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ മറ്റ് രാജ്യങ്ങളിലും മെറ്റ ഈ സേവനം എത്തിക്കുമെന്നാണ് മാർക്ക് സക്കർബർഗ് അറിയിച്ചിരിക്കുന്നത്. അതേ സമയം പുതിയ സ്മാർട്ട് ​ഗ്ലാസുകളുടെ സവിശേഷതകൾ പരിശോധിക്കുമ്പോൾ 'ഹെയ് മെറ്റ' എന്ന വോയിസ് കമാന്റ് നൽകിയാൽ ഓട്ടോമാറ്റിക്ക് ആയി പ്രവർത്തനം ആരംഭിക്കുന്നവയായിരിക്കും ഈ സ്മാർട്ട് ​ഗ്ലാസുകൾ. 12 മെഗാപിക്സൽ ക്യാമറ ഈ ​ഗ്ലാസിൽ മെറ്റ നൽകിയിട്ടുണ്ട്.

മെറ്റയുടെ പുത്തൻ റെയ്ബൻ ​ഗ്ലാസ്; വായുവിൽ സോഷ്യൽ മീഡിയ ലൈവ് പോകാം!

ഹാൻഡ് ഫ്രീ ആയി തന്നെ ഈ ക്യാമറ പ്രവർത്തിപ്പിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. മാത്രമല്ല മെറ്റയുടെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ ഈ സ്മാർട്ട് ​ഗ്ലാസ് ഉപയോ​ഗിച്ച് തൽത്സമം സ്ട്രീം ചെയ്യാനും സാധിക്കും. ഇവ റെക്കോർഡ് ചെയ്യാനും ഇവയ്ക്ക് സാധിക്കുന്നതാണ്. ഇതിന് പുറമെ പാട്ട് കേൾക്കാനും വീഡിയോ, ഫോട്ടോ എന്നിവയ്ക്കും ഇവ അനുയോജ്യം ആയിരിക്കും എന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ 17 മുതൽ ഈ ​ഗ്ലാസ് യുഎസ്, കാനഡ, ഓസ്ട്രേലിയ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. 299 യുഎസ് ഡോളറാണ് (ഏകദേശം 25,000 രൂപ) ഈ സ്മാർട്ട് ​ഗ്ലാസിന്റെ വില. ഇന്ത്യയിൽ അടുത്ത വർഷം ആദ്യത്തോടെ ഈ ​ഗ്ലാസുകൾ വിൽപനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിട്ട് കണ്ണിൽ നിന്ന് സോഷ്യൽ മീഡിയകൾ പ്രവർത്തിക്കുന്ന തരത്തിലുള്ള അനുഭവം ഈ സ്മാർട്ട് ​ഗ്ലാസിന് തരാൻ സാധിക്കുന്നതാണ്.

എഐയുടെ സേവനം ഉപഭോക്താക്കൾക്കിടയിൽ മെറ്റയുടെ ഉത്പന്നങ്ങളുടെ ഉപയോ​ഗം വർധിപ്പിക്കും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ചാറ്റ്ജിപിറ്റിയുടെ വരവോടെയാണ് സാധാരണക്കാർക്ക് എഐ എന്താണെന്ന് അടുത്തറിയാൻ സാധിച്ചത്. ഇതിന് പിന്നാലെ നിരവധി എഐ സേവനങ്ങൾ പുറത്ത് വന്നു. ഇതിന്റെ പാതയിലാണ് മെറ്റയും സഞ്ചരിക്കുന്നത്. ചാറ്റ് ജിപിറ്റിക്ക് ബദലായി ഒരു എഐ സേവനവും മെറ്റാ​ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. മെറ്റയ്ക്ക് പുറമെ ആപ്പിൾ, ​ഗൂ​ഗിൾ തുടങ്ങി പ്രമുഖരെല്ലാം ഇപ്പോൾ എഐയുടെ പരീക്ഷണങ്ങളിലാണ്.

വരും കാലങ്ങളിൽ കൂടുതൽ എഐ സേവനങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ​ഗുണങ്ങൾ പോലെ തന്നെ നിരവധി ദോഷങ്ങളും എഐയുടെ സേവനങ്ങൾക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകെ തന്നെ നിലവിലിരിക്കുന്ന എഐ സേവനങ്ങൾ നിരവധി ദോഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയെ മറി കടക്കാൻ സാധിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Meta's new smart glass will work on the AI system. Many things can be streamed live through this smart glass. Apart from this, Meta's AI assistant will be released soon, and Meta products like WhatsApp, Instagram, and Facebook will be available in it. This system will be known as Meta AI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X