എംഐ 11 എക്‌സ്, എംഐ ക്യുലെഡ് ടിവി 75 ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

|

എംഐ 11 എക്‌സ്, എംഐ ക്യുലെഡ് ടിവി 75 എന്നിവ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നതാണ്. ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ ഒരു സ്മാർട്ട് ടിവി വാങ്ങാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് കമ്പനി വെബ്‌സൈറ്റിൽ നിന്നും ഇവ വാങ്ങാവുന്നതാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം വരുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ 4 അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 11 എക്‌സിൻറെ പ്രധാന സവിശേഷത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. അതേസമയം, സ്മാർട്ട് ടിവി ആൻഡ്രോയിഡ് ടിവി 10 സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി ഇന്റർഫേസും ഷവോമിയുടെ പാച്ച്വാൾ യൂസർ ഇന്റർഫേസുമായി ചേർന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ എംഐ 11 എക്‌സ്, എംഐ ക്യുലെഡ് ടിവി 75 ൻറെ വിലയും, ലഭ്യതയും

ഇന്ത്യയിലെ എംഐ 11 എക്‌സ്, എംഐ ക്യുലെഡ് ടിവി 75 ൻറെ വിലയും, ലഭ്യതയും

എംഐ 11 എക്‌സ് സ്മാർട്ട്‌ഫോണിൻറെ 6 ജിബി + 128 ജിബി മോഡലിന് 29,999 രൂപയും, 8 ജിബി + 128 ജിബി മോഡലിന് 31,999 രൂപയുമാണ് വില വരുന്നത്. ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണി മുതൽ എംഐ.കോം വഴി സെലസ്റ്റിയൽ സിൽവർ, കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റി വൈറ്റ് നിറങ്ങളിൽ ഈ ഡിവൈസുകൾ ലഭ്യമാകും. ഗ്രേ കളറിൽ വരുന്ന എംഐ ക്യുലെഡ് ടിവി 75 ന് 1,19,999 രൂപയ്ക്ക് എംഐ.കോം വഴി ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണി മുതൽ ലഭ്യമാകും. ഈ രണ്ട് ഡിവൈസുകളും കഴിഞ്ഞ ആഴ്ച്ചയാണ് ഷവോമി അവതരിപ്പിച്ചത്.

എംഐ 11 എക്‌സ്: സവിശേഷതകൾ
 

എംഐ 11 എക്‌സ്: സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ 11X പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 1,300 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിങ്ങനെയാണ് പ്രധാന സവിശേഷതകൾ വരുന്നു. 20:9 ആസ്പെക്ട് റേഷ്യോ വരുന്ന 2.76 എംഎം ഹോൾ-പഞ്ച് ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിട്ടുള്ളത്. 8 ജിബി വരെ എൽപിഡിഡിആർ 5 റാമിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

എംഐ 11 എക്‌സ്: ക്യാമറ സവിശേഷതകൾ

എംഐ 11 എക്‌സ്: ക്യാമറ സവിശേഷതകൾ

48 മെഗാപിക്സൽ സോണി ഐഎംഎക്സ് 582 പ്രൈമറി സെൻസറും, 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും (അൾട്രാ വൈഡ് ആംഗിൾ ലെൻസ്), മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും ചേർന്നതാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പ്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.45 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുണ്ട്. 256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന എംഐ 11 എക്‌സിൽ 4,520 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

എംഐ ക്യുലെഡ് ടിവി 75: സവിശേഷതകൾ

എംഐ ക്യുലെഡ് ടിവി 75: സവിശേഷതകൾ

97 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ 120 ഹെർട്സ് പീക്ക് റിഫ്രഷ് റേറ്റുള്ള 75 ഇഞ്ച് ക്യുഎൽഇഡി സ്ക്രീനാണ് എംഐ ക്യുഎൽഇഡി ടിവി 75 ന് ലഭിക്കുന്നത്. ഇതിന് ഡോൾബി വിഷൻ, എച്ച്ഡിആർ 10 +, എച്ച്ഡിആർ 10, എച്ച്എൽജി എന്നിവയ്ക്കുള്ള സപ്പോർട്ടുമുണ്ട്. ഡോൾബി ഓഡിയോ, ഡിടിഎസ്-എച്ച്ഡി ഫോർമാറ്റുകൾക്കുള്ള സപ്പോർട്ടുമായി 30W സ്പീക്കറുകൾ ടിവിയിൽ ക്രമീകരിച്ചിരിക്കുന്നു. ഇതിൽ വരുന്ന സ്പീക്കർ സിസ്റ്റത്തിൽ രണ്ട് ട്വീറ്ററുകൾ, രണ്ട് ഫുൾ-റേഞ്ച് ഡ്രൈവറുകൾ, രണ്ട് വൂഫറുകൾ എന്നിവ ഉൾപ്പെടുന്നു.

സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി

സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി യൂസർ ഇന്റർഫേസിലേക്കും ഷവോമിയുടെ പാച്ച്വാൾ യൂസർ ഇന്റർഫേസിലേക്കും ആക്സസുള്ള ആൻഡ്രോയിഡ് ടിവി 10 ഒഎസിൽ പ്രവർത്തിക്കുന്നു. എംഐ ക്യുഎൽഇഡി ടിവി 75 ന് 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ ക്വാഡ് കോർ 64-ബിറ്റ് എ 55 പ്രോസസർ ഉണ്ട്. ഒരു ഇൻബിൽറ്റ് ക്രോംകാസ്റ്റും ഗൂഗിൾ അസിസ്റ്റന്റിലേക്കുള്ള ആക്‌സസും ഉണ്ട്. വരും ആഴ്ചകളിൽ ഒരു സോഫ്റ്റ്വെയർ അപ്‌ഡേറ്റ് വഴി ഇത് അലക്സാ വോയ്‌സ് അസിസ്റ്റന്റുമായി പ്രവർത്തിക്കും. ഗെയിമിംഗ് കൺസോളുകളുടെ മികച്ച പ്രകടനത്തിനായി എച്ച്ഡിഎംഐ 2.1 കോംപാറ്റിബിലിറ്റി, ഓട്ടോ ലോ-ലേറ്റൻസി മോഡ് (ALLM) എന്നിവയാണ് മറ്റ് സവിശേഷതകൾ.

Best Mobiles in India

English summary
Users interested in purchasing Xiaomi's new smartphone or television can do so via the company's website. The Mi 11X has a 6.67-inch E4 AMOLED display with a 120Hz refresh rate and full-HD+ (1,080x2,400 pixels) resolution.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X