50W ഫാസ്റ്റ് ചാർജിംഗുള്ള എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

|

മറ്റൊരു അടിപൊളി ഗാഡ്ജെറ്റുമായി ഷവോമി വീണ്ടും ടെക്-വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ ഷവോമി പുതിയ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 20,000 എംഎഎച്ച് പവർ ബാങ്കാണ് അവതരിപ്പിച്ചിരിക്കുന്നത്. എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് കമ്പനിയിൽ നിന്നുള്ള ഏറ്റവും ശക്തവും മികച്ച ഫീച്ചറുകളുമായി വരുന്ന പവർ ബാങ്കാണ്. ഈ പവർ ബാങ്ക് നിങ്ങൾക്ക് 50W ഫാസ്റ്റ് ചാർജിംഗ് സവിശേഷത നൽകുന്നു, കൂടാതെ ട്രിപ്പിൾ പോർട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഒരേ സമയം ഒന്നിലധികം പ്രോഡക്റ്റുകൾ ചാർജ് ചെയ്യാൻ ഈ എംഐ ഹൈപ്പർസോണിക് പവർ ബാങ്കിന് സാധിക്കും.

എംഐ ഹൈപ്പർസോണിക് പവർ ബാങ്ക്: ഇന്ത്യയിലെ വിലയും, ലഭ്യതയും

എംഐ ഹൈപ്പർസോണിക് പവർ ബാങ്ക്: ഇന്ത്യയിലെ വിലയും, ലഭ്യതയും

എംഐ ഹൈപ്പർസോണിക് പവർ ബാങ്കിന് ഇന്ത്യ സ്റ്റോർ വെബ്സൈറ്റിൽ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നിൻറെ ഭാഗമായി 3,499 രൂപയാണ് വില വരുന്നത്. ഒരൊറ്റ മാറ്റ് ബ്ലാക്ക് നിറത്തിലാണ് ഇത് വിപണിയിൽ വരുന്നത്, സെപ്റ്റംബർ 15 മുതൽ ഇതിൻറെ ഷിപ്പിംഗ് ആരംഭിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ പവർ ബാങ്ക് ഒരു കിഴിവിൽ ഇപ്പോൾ വിലയ്ക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. 3,499 രൂപ എന്ന കുറഞ്ഞ വിലയിൽ ഇപ്പോൾ ലഭിക്കുന്ന പവർ ബാങ്കിൻറെ വില ക്രൗഡ് ഫണ്ടിംഗ് പ്രചാരണം അവസാനിച്ചുകഴിഞ്ഞാൽ 4,999 രൂപയായി മാറും.

എംഐ ഹൈപ്പർസോണിക് പവർ ബാങ്കിൻറെ സവിശേഷതകൾ

എംഐ ഹൈപ്പർസോണിക് പവർ ബാങ്കിൻറെ സവിശേഷതകൾ

എംഐ ഹൈപ്പർസോണിക് പവർ ബാങ്കിന് 20,000 എംഎഎച്ച് കപ്പാസിറ്റിയുള്ള ലിഥിയം പോളിമർ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇതിന് പരമാവധി 50W ഫാസ്റ്റ് ചാർജിംഗ് നൽകാൻ കഴിയും. രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകളും ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. ടൈപ്പ്-സി പോർട്ടിന് മാത്രമേ 50 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് നൽകുവാൻ സാധിക്കുകയുള്ളു. യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾക്ക് 15W വീതം ഡ്യുവൽ കണക്ഷൻ മോഡിൽ ഔട്ട്പുട്ട് ചെയ്യാൻ കഴിയും. ഓരോ കണക്ഷനിൽ 22.5W ഫാസ്റ്റ് ചാർജിംഗ് വരെ എത്തിക്കാൻ ഈ പവർ ബാങ്കിന് കഴിയും. യുഎസ്ബി ടൈപ്പ്-സി പോർട്ട് പവർ ഡെലിവർ (പിഡി) 3.0 നെ സപ്പോർട്ട് ചെയ്യുന്നു. പവർ ബട്ടൺ രണ്ട് തവണ ക്ലിക്ക് ചെയ്യുന്നതിലൂടെ ആക്റ്റീവ് ചെയ്യാവുന്ന കുറഞ്ഞ പവർ ചാർജിംഗ് മോഡ് എംഐ ഹൈപ്പർസോണിക് പവർ ബാങ്കിൻറെ സവിശേഷതയാണ്. ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, ഫിറ്റ്നസ് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ കുറഞ്ഞ പവർ ഔട്ട്പുട്ടുള്ള ഡിവൈസുകൾ സുരക്ഷിതമായി ചാർജ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.

50W ഫാസ്റ്റ് ചാർജിംഗുള്ള എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

45W ചാർജിംഗ് ഫീച്ചർ ചെയ്യുന്നതിനാൽ എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് ഏകദേശം മൂന്ന് മണിക്കൂർ 50 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ കഴിയും. 2 മണിക്കൂർ 27 മിനിറ്റിനുള്ളിൽ ലെനോവോ എൽ 480 ലാപ്‌ടോപ്പും 1 മണിക്കൂർ 5 മിനിറ്റിനുള്ളിൽ എംഐ 11 എക്സ് പ്രോയും 2 മണിക്കൂർ 20 മിനിറ്റിനുള്ളിൽ എംഐ വാച്ചും ചാർജ് ചെയ്യുവാൻ കഴിയുമെന്ന് ഷവോമി പറയുന്നു. പവർ ബാങ്കിന് 16 ലെയർ ചിപ്പ് പ്രൊട്ടക്ഷൻ ബിൽറ്റ്-ഇൻ ഉണ്ട്, കൂടാതെ ഇത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫൈഡ് ആണ്. ടെംപറേച്ചർ റെസിസ്റ്റൻസ്, ഓവർ-വോൾട്ടേജ് പ്രൊട്ടക്‌ഷൻ, ഷട്ട്ഡൗൺ പ്രൊട്ടക്‌ഷൻ, ഇലക്ട്രോസ്റ്റാറ്റിക് പ്രൊട്ടക്‌ഷൻ, ഷോർട്ട് സർക്യൂട്ട് പ്രൊട്ടക്‌ഷൻ എന്നിവയും ഇതിൻറെ പ്രധാന സവിശേഷതകളാണ്.

Best Mobiles in India

English summary
Mi HyperSonic Power Bank is available for Rs. 3,499 as part of a Mi India store crowdfunding effort. It will be available in a single Matte Black color option and will begin delivering on September 15. Customers interested in supporting the campaign can purchase the power bank for Rs. 3,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X