ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്ക്..!!

Written By:

ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രീതിപിടച്ചുപറ്റിയ ബ്രാന്‍ഡാണ് ഷവോമി. സ്മാര്‍ട്ട്‌ഫോണുകള്‍, ഫിറ്റ്നസ് ബാന്‍ഡ്, പവര്‍ബാങ്കുകള്‍ എന്നിങ്ങനെ നിരവധി ഇലക്ട്രോണിക് ഉത്പന്നങ്ങളാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി നമുക്ക് മുന്നില്‍ ഇതിനോടകം അവതരിപ്പിച്ചത്. ഇത്തവണ മറ്റൊരു കരുത്തുറ്റ പവര്‍ബാങ്കുമായാണ് ഷവോമി എത്തിയിരിക്കുന്നത്. 'പവര്‍ബാങ്ക് പ്രോ' എന്ന് പേരിട്ടിരിക്കുന്ന ഈ പവര്‍ബാങ്കിന് ഒരു ലാപ്ടോപ്‌ വരെ അനായാസമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്ക്..!!

നിലവിലുള്ള ഷവോമിയുടെ 10000എംഎഎച്ച് പവര്‍ബാങ്കുകളെക്കാള്‍ 42% ഘനക്കുറവാണെങ്കിലും അലൂമിനിയത്തില്‍ രൂപകല്പന ചെയ്ത ബോഡി ഇതിന് വേണ്ടത്ര ഉറപ്പ് നല്‍കുന്നു. ഈ പവര്‍ബാങ്കിന് വെറും 223ഗ്രാം ഭാരം മാത്രമേയുള്ളൂ.

ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്ക്..!!

ഇത്രയും കരുത്തും 10000എംഎഎച്ചിന്‍റെ കപ്പാസിറ്റിയുമുള്ള ഈ പവര്‍ബാങ്കിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍, ബ്ലൂട്ടൂത്ത് ഹെഡ്ഫോണുകള്‍, ഫിറ്റ്നസ് ബാന്‍ഡ് എന്നിവ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്ക്..!!

ഷവോമി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടൈപ്പ്-സി യുഎസ്ബിയുടെ സഹായത്താല്‍ ക്വിക്ക് ചാര്‍ജിംഗ് സാധ്യമാണ്. പവര്‍ബാങ്ക് പ്രോ 100% ചാര്‍ജ് ചെയ്യാന്‍ വെറും 1മണിക്കൂര്‍ 50മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ.

ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്ക്..!!

12വോള്‍ട്ടിന്‍റെ കരുത്തും ടൈപ്പ്-സി യുഎസ്ബി പോര്‍ട്ട് ഫീച്ചറിന്‍റെയും പിന്‍ബലത്തില്‍ നമുക്ക് പവര്‍ബാങ്ക് പ്രോയിലൂടെ ആപ്പിള്‍ മാക്ബുക്ക് വരെ അനായാസമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്ക്..!!

ഇന്‍പുട്ട് ഓവര്‍ലോഡിംഗ്, ഷോര്‍ട്ട് സര്‍ക്യൂട്ട്, ഔട്ട്‌പുട്ട് ഓവര്‍കറണ്ട് എന്നിവയില്‍ നിന്നും ഈ പവര്‍ബാങ്ക് നിങ്ങളുടെ ഗ്യാഡ്ജറ്റുകള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കുന്നു.

ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്ക്..!!

1500രൂപയ്ക്ക് ഷവോമി അവതരിപ്പിക്കുന്ന പവര്‍ബാങ്ക് പ്രോ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
6 Features of the 10000mAh Powerbank that can charge your MacBook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot