അടിപൊളി വിലക്കുറവിൽ എംഐ സ്മാർട്ട് ബാൻഡ് 6 സ്വന്തമാക്കാൻ അവസരം

|

ഷവോമിയുടെ ഏറ്റവും മികച്ച ബജറ്റ് സ്മാർട്ട് ബാൻഡുകളിൽ ഒന്നാണ് എംഐ സ്മാർട്ട് ബാൻഡ് 6. ഇപ്പോഴിതാ എംഐ സ്മാർട്ട് ബാൻഡ് 6ന് 500 രൂപ കൂടി കുറച്ചതായാണ് റിപ്പോർട്ടുകൾ. എംഐ സ്മാർട്ട് ബാൻഡ് 5ന്റെ പിൻഗാമി എന്ന നിലയിൽ 2021 ഓഗസ്റ്റിലാണ് എംഐ സ്മാർട്ട് ബാൻഡ് 6 ഇന്ത്യയിൽ അവതരിപ്പിച്ചത്. മുൻഗാമിയെക്കാൾ 50 ശതമാനം അധികം വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലെയാണ് ഈ സ്മാർട്ട് ബാൻഡ് ഫീച്ചർ ചെയ്യുന്നത്.

 

ഹാർട്ട് റേറ്റ് മോണിറ്ററിങ്

ഹാർട്ട് റേറ്റ് മോണിറ്ററിങ്, സ്ലീപ്പ് ട്രാക്കിങ്, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ( എസ്പിഒ2 ) മെഷർമെന്റ് എന്നിങ്ങനെയുള്ള നിരവധി ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകളുമായാണ് എംഐ സ്മാർട്ട് ബാൻഡ് 6 വരുന്നത്. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫും ഷവോമി ഓഫർ ചെയ്യുന്നു. എംഐ സ്മാർട്ട് ബാൻഡ് 6ന്റെ വില, ലഭ്യത, ഫീച്ചേഴ്സ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

യൂട്യൂബിലെ ആദ്യ വീഡിയോയ്ക്ക് 17 വയസ്; വീഡിയോ കാണാംയൂട്യൂബിലെ ആദ്യ വീഡിയോയ്ക്ക് 17 വയസ്; വീഡിയോ കാണാം

എംഐ സ്മാർട്ട് ബാൻഡ് 6 ഇന്ത്യയിലെ വിലയും ലഭ്യതയും

എംഐ സ്മാർട്ട് ബാൻഡ് 6 ഇന്ത്യയിലെ വിലയും ലഭ്യതയും

കമ്പനി വെബ്സൈറ്റിലെ ലിസ്റ്റിങിലാണ് വിലക്കുറവ് ആദ്യം കണ്ടത്. പരിഷ്കരിച്ച ലിസ്റ്റിങിൽ എംഐ സ്മാർട്ട് ബാൻഡ് 6ന് 2,999 രൂപ വിലയാണ് നൽകിയിരിക്കുന്നത്. അതേ സമയം ആമസോണിൽ 3,499 രൂപയ്ക്കാണ് എംഐ സ്മാർട്ട് ബാൻഡ് 6 ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം എംഐ സ്മാർട്ട് ബാൻഡ് 6 ഇന്ത്യയിൽ അവതരിപ്പിച്ചതും ഇതേ നിരക്കിലാണ് ( 3,499 ).

ആമസോൺ
 

ആമസോൺ, എംഐ വെബ്സൈറ്റ്, എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴിയെല്ലാം ഉപഭോക്താക്കൾക്ക് എംഐ സ്മാർട്ട് ബാൻഡ് 6 സ്വന്തമാക്കാൻ കഴിയും. ഒരൊറ്റ ബ്ലാക്ക് കളർ മോഡലിൽ മാത്രമാണ് എംഐ സ്മാർട്ട് ബാൻഡ് 6 വിൽക്കുന്നത്. അതേ സമയം കമ്പനി ബ്ലൂ, ലൈറ്റ് ഗ്രീൻ, മെറൂൺ, ഓറഞ്ച് കളർ ഓപ്ഷനുകളിൽ സ്ട്രാപ്പുകളും ഓഫർ ചെയ്യുന്നു.

ഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാംഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാം

എംഐ സ്മാർട്ട് ബാൻഡ് 6 ഫീച്ചറുകൾ

എംഐ സ്മാർട്ട് ബാൻഡ് 6 ഫീച്ചറുകൾ

2021 ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത എംഐ സ്മാർട്ട് ബാൻഡ് 6 1.56 ഇഞ്ച് ( 152 x 486 പിക്സൽസ് ) അമോലെഡ് ടച്ച് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് 326പിപിഐ പിക്സൽ ഡെൻസിറ്റി എന്നിവയും ഡിസ്പ്ലെയുടെ സവിശേഷതയാണ്. 80ൽ അധികം കസ്റ്റമൈസ്ഡ് ബാൻഡ് ഫേസുകളും എംഐ സ്മാർട്ട് ബാൻഡ് 6 ഓഫർ ചെയ്യുന്നുണ്ട്. എംഐ സ്മാർട്ട് ബാൻഡ് 6ൽ ഇൻഡോർ ട്രെയിനിങ്, പ്രൊഫഷണൽ സ്പോർട്സ് എന്നിവയുൾപ്പെടെ 30 ടൈപ്പ് വർക്ക്ഔട്ട് മോഡുകൾ ട്രാക്ക് ചെയ്യാൻ കഴിയും.

ഹെൽത്ത്

എംഐ സ്മാർട്ട് ബാൻഡ് 6, ഒരു ഉപയോക്താവിനെ അവരുടെ ഹൃദയമിടിപ്പും എസ്പിഒ2 ലെവലും ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകളും ഓഫർ ചെയ്യുന്നു. ബിൽറ്റ് ഇൻ ആയി എത്തുന്ന സ്ലീപ്പ് ട്രാക്കിങ് ഫീച്ചറുകളും എംഐ സ്മാർട്ട് ബാൻഡ് 6ൽ ലഭ്യമാണ്. ഉറക്കം, സ്ലീപ്പ് സൈക്കിളുകൾ (കണ്ണുകളുടെ ദ്രുതഗതിയിലുള്ള ചലനം ഉൾപ്പെടെ), ഉറങ്ങുമ്പോൾ ഉള്ള ശ്വസന നിലവാരം, സ്ട്രെസ്സ് മോണിറ്ററിങ്, ഡീപ്പ് ബ്രീത്തിങ് ഗൈഡൻസ്, ഫീമെയിൽ ഹെൽത്ത് ട്രാക്കിങ് തുടങ്ങിയ നിരവധി ഫീച്ചറുകളും എംഐ സ്മാർട്ട് ബാൻഡ് 6ൽ ഉണ്ട്.

ഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽ

മെഡിക്കൽ ഡിവൈസുകൾ

മെഡിക്കൽ ഡിവൈസുകൾക്ക് പകരമായി പ്രവർത്തിക്കുന്നതിന് എംഐ സ്മാർട്ട് ബാൻഡ് 6ന് റെഗുലേറ്ററി അംഗീകാരങ്ങളൊന്നും ഇല്ലെന്ന കാര്യം മനസിലാക്കിയിരിക്കണം. ഷവോമി പറയുന്നത് അനുസരിച്ച്, എംഐ സ്മാർട്ട് ബാൻഡ് 6ന് ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് ഓഫർ ചെയ്യാൻ കഴിയും. കൂടാതെ ക്വിക്ക് ക്ലിപ്പ് ഓൺ, ക്ലിപ്പ് ഓഫ് ചാർജിങിനായി ഒരു മാഗ്നറ്റിക് പോർട്ടും സ്മാർട്ട് ബാൻഡ് 6 ഫീച്ചർ ചെയ്യുന്നു.

ബാൻഡ് 6

5 എടിഎം വാട്ടർ റെസിസ്റ്റൻസ് സർട്ടിഫിക്കറ്റുമയാണ് എംഐ ബാൻഡ് വരുന്നത്. നീന്തൽ പോലെയുള്ള ആക്റ്റിവിറ്റികൾ ട്രാക്ക് ചെയ്യാനും സ്മാർട്ട് ബാൻഡ് 6 ഉപയോഗിക്കാൻ കഴിയുമെന്ന് സാരം. എംഐ സ്മാർട്ട് ബാൻഡ് 6 ബ്ലൂടൂത്ത് വി5.0 ( ബിഎൽഇ ) കണക്റ്റിവിറ്റിയും ഓഫർ ചെയ്യുന്നു. കൂടാതെ ആൻഡ്രോയിഡ് ഐഒഎസ് ഡിവൈസുകൾക്കും സപ്പോർട്ട് ലഭിക്കുന്നു.

ഇന്റർനെറ്റ് എക്സ്പ്ലോററിന് ദയാവധം; അവസാനിക്കുന്നത് 27 വർഷത്തെ സേവനംഇന്റർനെറ്റ് എക്സ്പ്ലോററിന് ദയാവധം; അവസാനിക്കുന്നത് 27 വർഷത്തെ സേവനം

അലർട്ടുകൾ

ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണിലെ കോളുകൾക്കും സന്ദേശങ്ങൾക്കുമുള്ള നോട്ടിഫിക്കേഷൻ അലർട്ടുകൾ മിറർ ചെയ്യാനും മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും എംഐ സ്മാർട്ട് ബാൻഡ് 6 ഉപയോഗിക്കാം. നിങ്ങളുടെ ഡിവൈസിലെ ക്യാമറ റിമോട്ട് ഷട്ടർ നിയന്ത്രിക്കാനും എംഐ സ്മാർട്ട് ബാൻഡ് 6 ഉപയോഗിക്കാൻ കഴിയും. എംഐ സ്മാർട്ട് ബാൻഡ് 6 47.4x18.6x12.7 എംഎം എന്നീ അളവുകളിലാണ് വരുന്നത്. 12.8 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
The MI Smart Band 6 is one of Xiaomi's best budget smart bands. The MI Smart Band 6 was launched in India in August 2021 as the successor to the MI Smart Band 5. The smart band features an AMOLED display that is 50 percent larger than its predecessor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X