എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി ഒക്ടോബർ 15 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി ഒക്ടോബർ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ അതിന്റെ പ്ലസ് ഉപഭോക്താക്കൾക്കായി ആരംഭിക്കുന്ന സമയത്താണ് ഈ ഓഡിയോ ഡിവൈസ് അവതരിപ്പിക്കുന്നത്. 20 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ഷവോമി ഈ ഇയർഫോണുകളെ കുറിച്ച് സൂചിപ്പിച്ചത്.
എംഐ ട്രൂ വയർലെസ് ഇയർഫോണുകൾ 2 സി ഇതിനകം ഫ്ലിപ്പ്കാർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് വൈറ്റ് കളർ ഓപ്ഷനിൽ വിപണിയിൽ ലഭ്യമാകും. എംഐ 10 ടി 5 ജി, എംഐ 10 ടി പ്രോ 5 ജി സ്മാർട്ട്‌ഫോണുകൾക്കൊപ്പം ഷവോമിയും ഇയർഫോണുകൾ അവതരിപ്പിക്കും.

എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി വില ഇന്ത്യയിൽ
എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി ഒക്ടോബർ 15ന് അവതരിപ്പിക്കുമെന്ന് ഷവോമി സ്ഥിതീകരിച്ചു. ഷവോമിയുടെ വെബ്‌സൈറ്റും ഇയർഫോണുകളുടെ വരാനിരിക്കുന്ന ലോഞ്ചിനെ കുറിച്ച് സൂചിപ്പിക്കുന്നു. അതേസമയം, എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി ഇതിനകം ഫ്ലിപ്പ്കാർട്ടിൽ 3,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ലോഞ്ച് സമയത്ത് ഈ ഡിവൈസിന്റെ വില വ്യത്യാസപ്പെട്ടേക്കാം.

എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി സവിശേഷതകൾ
എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സിയിൽ 14.2 എംഎം ഡ്രൈവറുകളാണ് വരുന്നത്. സൂചിപ്പിച്ചതുപോലെ, 20 മണിക്കൂർ ബാറ്ററി ലൈഫ് ഇതിന് ഉണ്ട്. നോയ്‌സ് ക്യാൻസിലേഷനും സൗണ്ട് കൺട്രോളിനും ഇയർഫോണുകൾക്ക് ഡ്യൂവൽ മൈക്ക് വരുന്നു. എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി ബ്ലൂടൂത്ത് 5.0 യുമായി വരുന്നു, ഇത് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി പ്രവർത്തിക്കുന്നതാണ്. ഇയർബഡുകളുടെ ഭാരം 4.7 ഗ്രാം വീതമാണ്. യുഎസ്ബി-ടൈപ്പ് സി ചാർജിംഗ് കേസുമായാണ് ഈ ഇയർബഡുകൾ വിപണിയിൽ വരുന്നത്.

ഒക്ടോബർ 10 ന് കമ്പനി ഇന്ത്യയിൽ എംഐ 10 ടി 5 ജി, എംഐ 10 ടി പ്രോ 5 ജി സ്മാർട്ട്‌ഫോണുകളും വിപണിയിലെത്തിക്കും. രണ്ട് സ്മാർട്ട്ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസ്സർ, 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകൾ വരുന്നു. 144Hz റിഫ്രഷ് റേറ്റിനൊപ്പം സമാനമായ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനുകളും ഉണ്ടാകും.


Click it and Unblock the Notifications








