ബെസെൽ-ലെസ്സ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ ജൂൺ 1 ന് അവതരിപ്പിക്കും
ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട് ടിവി മോഡൽ എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ അവതരിപ്പിക്കുമെന്ന് ഷവോമി പറഞ്ഞു. 2019 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച എംഐ ടിവി 4 എ ഫുൾ എച്ച്ഡി ടിവി മോഡലിലേക്കുള്ള അപ്‌ഗ്രേഡായിരിക്കും ഈ പുതിയ ടിവി സെറ്റ്. ഹൊറൈസൺ എഡിഷൻ മോഡലിന് ബെസെൽ-ലെസ്സ് എഡ്‌ജുകൾ വരുന്ന ഒരു ഡിസൈൻ നൽകിയേക്കും. പുതിയ എംഐ ടിവി 4 എ 40 ഇഞ്ച് ഹൊറൈസൺ എഡിഷൻ മോഡൽ ജൂൺ 1 ന് ഇന്ത്യയിൽ വിപണിയിലെത്തും. ഈ ടെലിവിഷനായി ഒരു പ്രത്യേക ലോഞ്ച് ഇവന്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഷവോമിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകളിലൂടെ ട്വീറ്റ് ചെയ്യുകയും മീഡിയ ടീസറുകൾ അവതരിപ്പിക്കുകയും ചെയ്യ്തു. എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ ജൂൺ 1 ന് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എംഐ ടിവി 4 എ 40 ഇഞ്ച് ഹൊറൈസൺ എഡിഷൻ ഒരു ചിത്രവും വെളിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ സ്‌ക്രീനിന്റെ മൂന്ന് വശങ്ങളിലും ഏതാണ്ട് എഡ്ജുകൾ ഇല്ലാത്ത ഒരു ബെസെൽ-ലെസ്സ് ഡിസൈൻ ഇതിൽ കാണപ്പെടുന്നു. ചുവടെ, എംഐ ലോഗോ ഉൾപ്പെടുന്ന ഒരു ചെറിയ കീഴ്ഭാഗവുമുണ്ട്.

രൂപകൽപ്പന കൂടാതെ, എംഐ ടിവി 4 എ 40-ഇഞ്ച് ഹൊറൈസൺ എഡിഷൻറെ സവിശേഷതകൾ എംഐ ടിവി 4 എ 40 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയുടേതിന് സമാനമായിരിക്കും. ഇത് ഗൂഗിൾ അസിസ്റ്റന്റ് ഇന്റഗ്രേഷൻ നൽകുകയും ഏറ്റവും പുതിയ പാച്ച്വാൾ സോഫ്റ്റ്വെയറിൽ പ്രവർത്തിപ്പിക്കുകയും ആൻഡ്രോയിഡ് ടിവികളുടെ ഡാറ്റ ലാഭിക്കൽ സവിശേഷതകളുമായി വരികയും ചെയ്യും. ഡിടിഎസ്-എച്ച്ഡിയെ സപ്പോർട്ട് ചെയ്യുന്ന 20W സ്പീക്കറുകളാണ് ഈ ടിവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജൂൺ 1 ന് എംഐ ടിവി 4 എ 40 ഇഞ്ച് ഹൊറൈസൺ എഡിഷൻറെ എല്ലാ രൂപകൽപ്പനയും സവിശേഷതകളും ഷവോമി വെളിപ്പെടുത്തും. ഈ പുതിയ ടിവി മോഡലിനായി ഷവോമി ഒരു വെർച്വൽ ഇവന്റ് നടത്തുമോ അതോ സാമൂഹ്യമാധ്യമ ചാനലുകൾ വഴി അവതരിപ്പിക്കുമോ എന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. അവതരിപ്പിക്കുന്നതിന് മുൻപുതന്നെ ഷവോമി കൂടുതൽ ടീസർ പ്രസിദ്ധപ്പെടുത്തും. കൂടാതെ, എംഐ ടിവി 4 എ 40 ഇഞ്ച് ഹൊറൈസൺ എഡിഷനെ കുറിച്ചും ഷവോമിയുടെ ലോഞ്ച് ഇവന്റ് പ്ലാനുകളെക്കുറിച്ചും ടീസറുകൾ കൂടുതൽ വിശദാംശങ്ങൾ നൽകും.
ഷവോമിയുടെ ട്വിറ്റർ പേജിൽ പുതിയ മോഡലിനെ ഇപ്രകാരം വിശദികരിച്ചിരിക്കുന്നു: ‘immersive experience' with ‘beautiful visuals' and calls it ‘a work of art', "Uncover the excellence on the #HorizonEdition with Bezel-less design. Immersive. Work of Art. #MiTV4A40 coming on 01.06.2021. RT if you're excited."


Click it and Unblock the Notifications








