എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഷവോമിയുടെ എംഐ വാച്ച് കളർ സീരീസിലെ ഏറ്റവും പുതിയ അംഗമായി ചൈനയിൽ എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ പുറത്തിറക്കി. 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. വലതുവശത്ത് രണ്ട് ബട്ടണുകൾ, ഭാരം കുറഞ്ഞ ബോഡി, ഒന്നിലധികം കളർ ഓപ്ഷനുകളിൽ വരുന്നു. എംഐ വാച്ച് കളർ സ്പോർട്സ് എഡിഷനിൽ 117 സ്പോർട്സ് മോഡുകൾ ഉണ്ട്. അതിന് ട്രാക്കുചെയ്യാനും ഹെൽത്ത് ഡാറ്റ നൽകാനും കഴിയും. ഒന്നിലധികം സ്ട്രാപ്പ് നിറങ്ങളും തിരഞ്ഞെടുക്കാൻ നൂറിലധികം വാച്ച് ഫെയ്സുകളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ: വില
 

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ: വില

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷന് സി‌എൻ‌വൈ 699 (ഏകദേശം 7,700 രൂപ) വില വരുന്നു. ഇത് എലഗന്റ് ബ്ലാക്ക്, സ്പേസ് ബ്ലൂ, ഐവറി കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. ചൈനയിലെ എംഐ വാച്ച് കളർ സ്പോർട്സ് എഡിഷനുള്ള പ്രീ-ഓർഡറുകൾ ഒക്ടോബർ 21 മുതൽ ആരംഭിക്കും. നിലവിൽ, സ്മാർട്ട് വാച്ച് ഇന്ത്യയിലേക്കോ ചൈനയ്ക്ക് പുറത്തുള്ള മറ്റ് വിപണികളിലേക്കോ വരുമോ എന്നതിനെക്കുറിച്ച് ഒരു വിവരവും ഇപ്പോൾ ലഭ്യമല്ല.

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ: സവിശേഷതകൾ

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ: സവിശേഷതകൾ

1.39 ഇഞ്ച് 454 x 454 പിക്‌സൽ റെസല്യൂഷനിൽ വരുന്ന അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ വാച്ച് കളർ സ്‌പോർട്‌സ് എഡിഷനിൽ വരുന്ന ഒരു പ്രധാന സവിശേഷത. സ്മാർട്ട് വാച്ചിന്റെ രൂപം തിരഞ്ഞെടുക്കാനും ഇഷ്ടാനുസൃതമാക്കാനും 120 വാച്ച് ഫെയ്സുകളുമായാണ് ഇത് വരുന്നത്. 420 എംഎഎച്ച് ബാറ്ററിയാണ് കമ്പനി ഇതിൽ നൽകിയിരിക്കുന്നത്. സാധാരണ ഉപയോഗത്തോടെ എംഐ വാച്ച് കളർ സ്‌പോർട്‌സ് എഡിഷൻ ചാർജ് ഏകദേശം 16 ദിവസം നീണ്ടുനിൽക്കുമെന്ന് ഷവോമി പറയുന്നു. ബാറ്ററി സേവർ മോഡ് ഉപയോഗിച്ച് ബാറ്ററി ആയുസ്സ് 22 ദിവസത്തേക്ക് നീട്ടാൻ കഴിയും. ഔട്ട്‌ഡോർ സ്‌പോർട്‌സ് മോഡിൽ ഈ സ്മാർട്ട് വാച്ച് 50 മണിക്കൂർ വരെ നീണ്ടുനിൽക്കും.

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ

നിങ്ങൾക്ക് ജിപിഎസ്, ഗ്ലോനാസ്, എൻ‌എഫ്‌സി, ബ്ലൂടൂത്ത് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ലഭിക്കും. എംഐ വാച്ച് കളർ സ്പോർട്സ് എഡിഷന് പ്രവർത്തനം സ്വപ്രേരിതമായി തിരിച്ചറിയാനും അതനുസരിച്ച് ട്രാ ക്ക് ചെയ്യാനും കഴിയും. ഒരു സ്പോർട്സ് സ്മാർട്ട് വാച്ച് ആയതിനാൽ, ഓട്ടം, ട്രെഡ്മിൽ, സൈക്ലിംഗ്, നീന്തൽ, ട്രെക്കിംഗ്, സ്കിപ്പിംഗ് എന്നിവ ഉൾപ്പെടെ 117 സ്പോർട്സ് മോഡുകൾ ഇതിൽ വരുന്നു. ബ്ലഡ് ഓക്സിജൻ സെൻസർ, 24 മണിക്കൂർ ഹാർട്ട് റേറ്റ് മോണിറ്ററിങ്, പിപിജി സെൻസർ, സ്ട്രെസ് മോണിറ്ററിംഗ്, സ്ലീപ് മോണിറ്ററിംഗ്, ശ്വസന പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

60 സ്‌പോർട്‌സ് മോഡുകളുള്ള അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷൻ അവതരിപ്പിച്ചു
 

എംഐ വാച്ച് കളർ സ്പോർട്സ് എഡിഷനിൽ 5 എടിഎം വാട്ടർ റെസിസ്റ്റൻസ് സവിശേഷതയുണ്ട്. കൂടാതെ, ആൻഡ്രോയിഡ് 4.4 ഡിവൈസുകളിലും ഐഒഎസ് 10.0 സിൽ പ്രവർത്തിക്കുന്നു. സ്മാർട്ട് വാച്ചിനൊപ്പം ആറ് വ്യത്യസ്ത നിറങ്ങളിലുള്ള ടിപിയു ബാൻഡുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഒരു സ്മാർട്ട് വാച്ച് ആയതിനാൽ, നോട്ടിഫിക്കേഷനുകൾ കാണിക്കൽ, അലാറങ്ങൾ സജ്ജീകരിക്കുക, റിമൈൻഡറുകൾ, മ്യൂസിക് കോൺട്രോളിങ് എന്നിവ പോലുള്ള സാധാരണ പ്രവർത്തനങ്ങൾ ഇതിന് ചെയ്യാൻ കഴിയുന്നതാണ്. എംഐ വാച്ച് കളർ സ്പോർട്സ് എഡിഷന് വെറും 32.5 ഗ്രാം ഭാരം വരുന്നു.

Most Read Articles
Best Mobiles in India

English summary
Xiaomi's Mi Watch Color series, Mi Watch Color Sports Version has been released in China. It has a round dial and comes with an AMOLED monitor of 1.39-inch. On the right side, there are two buttons, a lightweight body, and several colour options are available.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X