ബിൽഡ്-ഇൻ ജിപിഎസ് വരുന്ന എംഐ വാച്ച് ലൈറ്റ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

നവംബറിൽ ചൈനയിൽ പുറത്തിറക്കിയ റെഡ്മി വാച്ചിൻറെ പുനർനാമകരണം ചെയ്യ്ത മോഡൽ എംഐ വാച്ച് ലൈറ്റ് (Mi Watch Lite) ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സ്മാർട്ട് വാച്ച് ഇപ്പോൾ ഷവോമിയുടെ ഗ്ലോബൽ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൻറെ വിലയും ലഭ്യതയും ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഷവോമി ഉടൻ തന്നെ ഈ സ്മാർട്ട് വാച്ചിൻറെ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ്മി വാച്ചിന് ചൈനയിൽ സിഎൻവൈ 299 (ഏകദേശം 3,300 രൂപ) വില വരുന്നു. എംഐ വാച്ച് ലൈറ്റ് ഇപ്പോൾ എംഐ .കോം ഗ്ലോബൽ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ഡിവൈസിൻറെ സവിശേഷതകളും മറ്റും ഇപ്പോൾ വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്. എംഐ വാച്ച് ലൈറ്റ് പിങ്ക്, ഐവറി, ഒലിവ്, നേവി ബ്ലൂ, ബ്ലാക്ക്സ്ട്രാപ്പ് ഓപ്ഷനുകളിൽ വരുന്നു.

 

എംഐ വാച്ച് ലൈറ്റ് സവിശേഷതകൾ

എംഐ വാച്ച് ലൈറ്റ് സവിശേഷതകൾ

1.4 ഇഞ്ച് (320x320 പിക്‌സൽ) സ്‌ക്വയർ എൽസിഡി ഡിസ്‌പ്ലേ, 323 പിപി പിക്‌സൽ ഡെൻസിറ്റി, അഡാപ്റ്റീവ് ബറൈറ്നെസ്സ് (കുറഞ്ഞത് 350 നിറ്റുകൾ) എന്നിവയാണ് ഷവോമിയുടെ പുതിയ എംഐ വാച്ച് ലൈറ്റിൻറെ പ്രത്യകതകൾ. ഇതിൽ വരുന്ന 230 എംഎഎച്ച് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ സമയം എടുക്കും. ഒരു സാധാരണ ഉപയോഗ സാഹചര്യത്തിൽ ഒൻപത് ദിവസം വരെ ബാറ്ററി ലൈഫും 10 മണിക്കൂർ വരെ തുടർച്ചയായ ജിപിഎസ് സ്പോർട്സ് മോഡും ലഭിക്കുന്നു. വാച്ച് ലൈറ്റ് 11 സ്‌പോർട്‌സ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു, അതിൽ ഔട്ട്‌ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, ഔട്ട്‌ഡോർ റണിങ്, ട്രെഡ്‌മിൽ, വാക്ക്‌, ഓപ്പൺ വാട്ടർ സ്വിമിങ്, സ്വാമിങ് ഇൻ പൂൾ, ക്രിക്കറ്റ്, ട്രെക്കിംഗ്, ട്രയൽ റൺ, വോക്ക്, ഇൻഡോർ റണിങ്, ഫ്രീ ആക്ടിവിറ്റീസ് എന്നിവ ഉൾപ്പെടുന്നു.

ബിൽഡ്-ഇൻ ജിപിഎസ് വരുന്ന എംഐ വാച്ച് ലൈറ്റ്
 

5 ATM വാട്ടർ റെസിസ്റ്റൻസുള്ള എംഐ വാച്ച് ലൈറ്റ് 50 മീറ്റർ വരെ വാട്ടർ റെസിസ്റ്റൻസ് നൽകും. ഇത് ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ലീപ് മോണിറ്ററിങ്, ഗൈഡഡ് ബ്രീത്തിങ് എക്സർസൈസ് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. ചാറ്റ്, കോൾ നോട്ടിഫിക്കേഷനുകൾ, ക്ലൈമറ്റ് സപ്പോർട്ട്, ഫ്ലാഷ്‌ലൈറ്റ്, മ്യൂസിക് കൺട്രോളുകൾ എന്നിവയുണ്ട്. നല്ല രീതിയിൽ തൊഴിൽ ചെയ്യുന്നവർക്ക് ഐഡിയൽ അലേർട്ടും ഉണ്ട്. വാച്ച് ഫെയ്സ് സ്റ്റോറിനുള്ളിൽ പതിവായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന 120 വാച്ച് ഫെയ്സ് ഓപ്ഷനുകൾ എംഐ വാച്ച് ലൈറ്റ് വാഗ്ദാനം ചെയ്യുന്നു.

പുതിയ ഡിസ്‌പ്ലേ ടെക്നോളജിയുമായി ഒരു കോടി രൂപയുടെ 110 ഇഞ്ച് മൈക്രോലെഡ് ടിവി സാംസങ് അവതരിപ്പിച്ചുപുതിയ ഡിസ്‌പ്ലേ ടെക്നോളജിയുമായി ഒരു കോടി രൂപയുടെ 110 ഇഞ്ച് മൈക്രോലെഡ് ടിവി സാംസങ് അവതരിപ്പിച്ചു

എംഐ വാച്ച് ലൈറ്റ്

ഓൺ‌ബോർഡ് സെൻസറുകളിൽ ജി‌പി‌എസ് / എ-ജി‌പി‌എസ് / ഗ്ലോനാസ്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ആറ്-ആക്സിസ് സെൻസർ, എൽ-സെൻസർ, ബാരോമീറ്റർ, കോമ്പസ് എന്നിവ ഉൾപ്പെടുന്നു. എംഐ വാച്ച് ലൈറ്റിന് 35 ഗ്രാം ഭാരം വരുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസുകളിലേക്ക് വാച്ച് ബന്ധിപ്പിക്കുന്നതിനായി ഷവോമി വെയർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഐഒഎസ്‌ ഉപയോക്താക്കൾ ഷവോമി വെയർ ലൈറ്റ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറുമായി ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറുമായി ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
After several leaks indicating its imminent arrival, Mi Watch Lite is finally official. The Mi Watch Lite appears to be a rebranded Redmi Watch model that was released in November in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X