എംഐ വാച്ച്, എംഐ 65 ഡബ്ല്യു ഫാസ്റ്റ് ചാർജർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഗാൻ ടെക്കിനൊപ്പം എംഐ വാച്ചും എംഐ 65 ഡബ്ല്യു ഫാസ്റ്റ് ചാർജറും ചൈനീസ് കമ്പനി യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. എംഐ 10 ടി, എംഐ 10 ടി പ്രോ, എംഐ 10 ടി ലൈറ്റ് ഫോണുകൾക്കൊപ്പം ഈ ഡിവൈസുകളും പുറത്തിറക്കി. എംഐ വാച്ചിൽ അമോലെഡ് ഡിസ്പ്ലേ സവിശേഷതയുണ്ട്, കൂടാതെ 117 വ്യായാമ മോഡുകൾ വരുന്നു. ഇതിന് ജിപിഎസ് പിന്തുണയും പരസ്യപ്പെടുത്തിയ 16 ദിവസത്തെ ബാറ്ററി ലൈഫും ഉണ്ട്. മറുവശത്ത്, എംഐ 65W ഫാസ്റ്റ് ചാർജർ ഗാലിയം നൈട്രൈഡ് അർദ്ധചാലകങ്ങൾ ഉപയോഗിക്കുന്നു. ഇവയ്ക്ക് ഉയർന്ന ഹീറ്റ് റെസിസ്റ്റൻസും തേർമൽ എഫിഷൻസിയും ലഭിക്കുന്നു.

 

എംഐ വാച്ച്, എംഐ 65 ഡബ്ല്യു ഫാസ്റ്റ് ചാർജർ: വില, ലഭ്യത

സിംഗിൾ സൈസ് വേരിയന്റ് എംഐ വാച്ചിന് യൂറോ 99 (ഏകദേശം 8,500 രൂപ) വിലയുണ്ട്. ആറ് ബാൻഡ് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. സ്മാർട്ട് വാച്ചിനായി കൃത്യമായ വിൽപ്പന തീയതി ഷവോമി പങ്കിട്ടിട്ടില്ല, എന്നാൽ ഇത് ഉടൻ ലഭ്യമാകുമെന്ന് പറയുന്നു. എംഐ 65W ഫാസ്റ്റ് ചാർജറിന് യൂറോ 29 (ഏകദേശം 2,500 രൂപ) വിലയുണ്ട്. ഈ ഡിവൈസ് ഉടൻ തന്നെ വിപണിയിൽ ലഭ്യമാകും. സ്മാർട്ട് വാച്ച് അല്ലെങ്കിൽ ചാർജർ എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.

എംഐ വാച്ച്: സവിശേഷതകൾ

എംഐ വാച്ച്: സവിശേഷതകൾ

കോർണിംഗ് ഗോറില്ല ഗ്ലാസ് 3, 450 നിറ്റ് പീക്ക് ബറൈറ്റ്നസ്സ് എന്നിവയുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് എംഐ വാച്ചിന്റെ സവിശേഷത. ഒരൊറ്റ ചാർജിൽ 16 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യും. 2 മണിക്കൂറിനുള്ളിൽ സ്മാർട്ട് വാച്ച് ചാർജ് പൂർണമായി ചെയ്യാമെന്ന് ഷവോമി പറയുന്നു. നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നതിന് 117 വ്യായാമ മോഡുകളും ആറ് വ്യത്യാസ സെൻസറുകളും ഇതിൽ വരുന്നു. സ്ലീപ്പ് ട്രാക്കിംഗ്, ഹാർട്ട്റേറ്റ്, രക്തത്തിലെ ഓക്സിജന്റെ അളവ്, എയർ പ്രഷർ സെൻസർ എന്നിവയുമായാണ് സ്മാർട്ട് വാച്ച് വരുന്നത്. ജിപിഎസ്, ബ്ലൂടൂത്ത് എന്നിവ കണക്റ്റിവിറ്റിക്കായി ഇതിലുണ്ട്. നിങ്ങൾക്ക് ഒരു ജിയോ മാഗ്നറ്റിക് കോമ്പസും എലവേഷൻ സെൻസറും ലഭിക്കും.

എംഐ വാച്ച്

എംഐ വാച്ച് നൂറിലധികം വാച്ച് ഫെയ്സുകളെ പിന്തുണയ്ക്കുന്നു. കൂടാതെ, നോട്ടിഫിക്കേഷനുകൾ സ്വീകരിക്കുക, ക്യാമറയിലേക്ക് വിദൂരമായി ഉപയോഗിക്കുക, സംഗീതം നിയന്ത്രിക്കുക എന്നിവ ഉൾപ്പെടെ നിരവധി സ്റ്റാൻഡേർഡ് സ്മാർട്ട് വാച്ച് സവിശേഷതകളുണ്ട്. 5 എടിഎം വാട്ടർ റെസിസ്റ്റൻസുള്ള ഇത് 32 ഗ്രാം ഭാരം മാത്രമാണ് വരുന്നത്.

 

എംഐ 65W ഫാസ്റ്റ് ചാർജർ: സവിശേഷതകൾ

എംഐ 65 ഡബ്ല്യു ഫാസ്റ്റ് ചാർജർ ഗാലിയം നൈട്രൈഡ് അർദ്ധചാലകങ്ങൾ ഉപയോഗിക്കുന്നു. ഇവ എയ്‌റോസ്‌പേസ്, മിലിട്ടറി ആപ്ലിക്കേഷനുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. മികച്ച വൈദ്യുതി ഉപഭോഗമുള്ള ഈ ചാർജർ ചെറുതും ഭാരം കുറഞ്ഞതുമാണ്. ഒരേ സമയം കൂടുതൽ താപ കാര്യക്ഷമത ഉള്ളതിനാൽ ഇതിന് ഹിറ്റ് ആൻഡ് ആസിഡ് റെസിസ്റ്റൻസ് ലഭിക്കുന്നു. വെറും 45 മിനിറ്റിനുള്ളിൽ 100 ശതമാനം ബാറ്ററി ചാർജ് ചെയ്യുവാൻ കഴിയും.

എംഐ 65 ഡബ്ല്യു ഫാസ്റ്റ് ചാർജർ

എംഐ 65 ഡബ്ല്യു ഫാസ്റ്റ് ചാർജറിന് യുഎസ്ബി ടൈപ്പ്-സി ഇന്റർഫേസ് ഉണ്ട്, കൂടാതെ എംഐ നോട്ട്ബുക്കുകളും പവർ ചെയ്യാൻ കഴിയും. 5 എ വലിയ കറന്റ് കേബിളുമായി ഇത് വരുന്നു. നിങ്ങൾക്ക് ഓവർ-വോൾട്ടേജ് പ്രൊട്ടക്ഷൻ, ഇൻപുട്ട് ഓവർകറന്റ് പ്രൊട്ടക്ഷൻ, ഷോർട്ട് സർക്യൂട്ട് പ്രൊട്ടക്ഷൻ, ഓവർ ഹീറ്റിംഗ് പ്രൊട്ടക്ഷൻ, കുറഞ്ഞ വൈദ്യുതകാന്തിക ഇലെക്ട്രോമാഗ്നെറ്റിക് ഇന്റെഫെറെൻസ് എന്നിവയും ലഭിക്കും.

Most Read Articles
Best Mobiles in India

English summary
The Chinese company introduced the Mi Watch and Mi 65W Quick Charger with GaN Tech for the European market. Along with the Mi 10 T, Mi 10 T Pro, and the Mi 10 T Lite phones, the devices were unveiled. The Mi Watch has an AMOLED display and provides 117 modes of exercise.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X