മൈക്രോമാക്‌സ് പുതിയ ടിഡബ്ല്യുഎസ് ഇയർബഡുകൾ നാളെ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് അവതരിപ്പിക്കും

|

മൈക്രോമാക്‌സ് ഐ‌എൻ‌ 2 ബി സ്മാർട്ട്‌ഫോൺ ജൂലൈ 30 ന് ഇന്ത്യയിൽ അവതരിപ്പിക്കും. എയർ ഫങ്ക് സീരിസിന് കീഴിൽ പുതിയ രണ്ട് ടിഡബ്ല്യുഎസ് ഇയർബഡുകൾ വിപണിയിലെത്തിക്കുന്നതായി മൈക്രോമാക്‌സ് വ്യക്‌തമാക്കി. എന്നാൽ, വരാനിരിക്കുന്ന ഇയർബഡുകളുടെ സവിശേഷതകൾ ഇപ്പോഴും വ്യക്തമല്ല. എന്നാൽ, മൈക്രോമാക്‌സ് എയർ ഫങ്ക് ഇയർബഡുകളുടെ ഔദ്യോഗിക ടീസർ വീഡിയോ രൂപകൽപ്പനയും ഏതൊക്കെ നിറങ്ങളിൽ ഇത് ലഭ്യമാകുമെന്നുള്ള കാര്യവും വെളിപ്പെടുത്തി.

 
മൈക്രോമാക്‌സ് ടിഡബ്ല്യുഎസ് ഇയർബഡുകൾ നാളെ ഉച്ചയ്ക്ക് 12:00 മണിക്ക്

മൈക്രോമാക്‌സ് എയർ ഫങ്ക് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിക്കും

മൈക്രോമാക്‌സിൻറെ സഹസ്ഥാപകനായ രാഹുൽ ശർമ തൻറെ ട്വിറ്റർ പേജിൽ ഒരു പുതിയ ഓഡിയോ പ്രോഡക്റ്റിൻറെ വരവ് പ്രഖ്യാപിച്ചു. മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്‌ഫോണിനൊപ്പം പുതിയ രണ്ട് ടിഡബ്ല്യുഎസ് ഇയർബഡുകളും ബ്രാൻഡ് അവതരിപ്പിക്കുന്നതാണ്. ഈ രണ്ട് ഇയർബഡുകളുടെ ടീസർ വീഡിയോകൾ ഡിസൈൻ, കളർ വേരിയന്റുകൾ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. രണ്ട് ഇയർബഡുകളും വ്യത്യസ്ത ചാർജിംഗ് കേസുകളുമായി വിപണിയിൽ വരും. ഒരെണ്ണം ഓവൽ ആകൃതിയിലുള്ള ഡിസൈനുമായും മറ്റേത് ചതുരാകൃതിയിലുള്ള രൂപകൽപ്പനയുമായും വരും. വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ, പർപ്പിൾ, സ്കൈ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കളർ വേരിയന്റുകളിൽ ഈ ഇയർബഡുകൾ ലഭ്യമാകും.

മൈക്രോമാക്‌സ് എയർ ഫങ്ക് ഇയർബഡുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പുതിയ മൈക്രോമാക്‌സ് ഇയർബഡുകളുടെ സവിശേഷതകൾ ഇപ്പോഴും ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല. ഈ ടീസർ വീഡിയോയ്‌ക്കായി ഉപയോഗിക്കുന്ന ടാഗുകൾ നോക്കുമ്പോൾ വരാനിരിക്കുന്ന ഇയർബഡുകൾക്ക് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങും കുറഞ്ഞ ലേറ്റൻസി മോഡും ഉൾപ്പെടുമെന്ന് മനസിലാക്കാം. കൂടാതെ, മികച്ച ബാറ്ററി ലൈഫ്, ഐപി റേറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയവയും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഈ ഇയർബഡുകളുടെ വിലയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, വരാനിരിക്കുന്ന ഇയർബഡുകൾ കമ്പനിയിൽ നിന്നും വരുന്ന സ്മാർട്ട്‌ഫോണുകൾ പോലെ മിതമായ നിരക്കിൽ വന്നേക്കും. ഈ മൈക്രോമാക്‌സ് ഇയർബഡുകൾക്ക് 2,000 രൂപയായിരിക്കും വരുന്ന വില. പിട്രോൺ, ബോട്ട് പോലുള്ള ചില ബ്രാൻഡുകൾ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്‌ ഫീച്ചർ ചെയ്യുന്ന ഇയർബഡുകൾ മിതമായ നിരക്കിൽ വിപണിയിൽ വിൽക്കുന്നു.

മാത്രമല്ല, ജൂലൈ 30 ന് കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് ഈ ഇയർബഡുകൾ വിപണിയിൽ അവതരിപ്പിക്കും. ഈ ഇയർബഡുകൾ ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിൽപ്പനയ്‌ക്കെത്തും. മറുവശത്ത്, മൈക്രോമാക്‌സ് ഇൻ 2 ബിയിൽ നൽകിയിട്ടുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യൂവൽ ക്യാമറ സംവിധാനം, ഉയർന്ന പവർ ചിപ്‌സെറ്റ്, മികച്ച ബാറ്ററി ലൈഫ് തുടങ്ങിയ ഫീച്ചറുകളുമായി വരുമെന്ന് സ്ഥിതികരിച്ചിട്ടുണ്ട്.

Best Mobiles in India

English summary
The brand has now confirmed that two TWS earbuds will be released as part of the Air Funk collection. The future earphones' features are still a mystery. However, the Micromax Air Funk earbuds' official teaser trailer has unveiled its design and color options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X