ഫോൺ ചാർജ്ജിലിടുമ്പോൾ ചെയ്തുപോകുന്ന 3 ആനമണ്ടത്തരങ്ങൾ; ഇവ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

By Shafik
|

വില കൂടിയ മൊബൈലുകൾ വാങ്ങിയാൽ മാത്രം പോരാ, അവ നേരെ ചൊവ്വേ ഉപയോഗിക്കാനും അറിയണം. അല്ലെങ്കിൽ അറിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം എത്ര വില കൂടിയ മൊബൈലാണെങ്കിലും അധികകാലം നിലനിൽക്കില്ല. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് ചാർജ്‌ജിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

 
ഫോൺ ചാർജ്ജിലിടുമ്പോൾ ചെയ്തുപോകുന്ന 3 ആനമണ്ടത്തരങ്ങൾ; ഇവ സൂക്ഷിച്ചാൽ

അബദ്ധം ഒന്ന്: കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടുക

അബദ്ധം ഒന്ന്: കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടുക

ഒരു ഫോണിനെ സംബന്ധിച്ചെടുത്തോളം അതിന്റെ ഒറിജിനൽ ചാർജർ ഉപയോഗിക്കുന്ന ഗുണം വേറെയൊന്നിനും കിട്ടില്ല. ഓരോ ഫോണിലും കൃത്യമായ അളവിലും തോതിലും ചാർജ്ജ് ചെയ്യാനും ബാറ്ററിയുടെ കാര്യക്ഷമത വർധിപ്പിക്കാനും അവയുടെ ഒറിജിനൽ ചാർജ്ജറിന് മാത്രമേ സാധിക്കുകയുള്ളൂ. ഒറിജിനല്‍ നഷ്ടപെട്ടാൽ പറ്റുമെങ്കിൽ കമ്പനി ചാര്‍ജര്‍ തന്നെ വാങ്ങുക.

അല്ലെങ്കിൽ ഒറിജിനലിനോട് നീതിപുലർത്തുന്ന നിലവാരമുള്ള ചാർജ്ജറുകളുമാവാം. യാതൊരു കാരണവശാലും പിൻ ഒന്ന് തന്നെയല്ലേ എന്നും കരുതി കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടാതിരിക്കുക. ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങിയ ഫോൺ കുറച്ചു അധികം നാൾ കയ്യിലിരിക്കണം എങ്കിൽ ഇത് പിന്തുടരുക.

സാംസങ്ങ് ഗാലക്‌സി S9, S9 പ്ലസ് 128ജിബി; സാധാരണക്കാരന് സ്വന്തമാക്കാന്‍ സാധിക്കുമോ?സാംസങ്ങ് ഗാലക്‌സി S9, S9 പ്ലസ് 128ജിബി; സാധാരണക്കാരന് സ്വന്തമാക്കാന്‍ സാധിക്കുമോ?

അബദ്ധം രണ്ട്: നേരം വെളുക്കുവോളം ഫോൺ ചാർജ്‌ജിലിടുക
 

അബദ്ധം രണ്ട്: നേരം വെളുക്കുവോളം ഫോൺ ചാർജ്‌ജിലിടുക

നമ്മളിൽ പലരും ചെയ്തുപോരുന്ന ഒരു ശീലം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ അങ്ങ് ചാർജിലിടും. രാവിലയാകുമ്പോഴേക്കും ചാർജ്ജിങ് ഒക്കെ എപ്പോഴോ ഫുൾ ആയി ഫോൺ ചൂടായി കിടക്കുന്നുണ്ടാകും. ഫോൺ മാത്രമല്ല, ചാർജ്ജറും. ഈ ശീലം എന്ന് നിർത്തുന്നുവോ അന്ന് നമ്മുടെ ഫോണിന്റെ ആയുസ്സ് വർദ്ധിച്ചുകൊള്ളും.

എന്നാൽ ഇന്നിറങ്ങുന്ന പല മൊബൈലുകളും ചാർജ്ജ് ഫുൾ ആയാൽ പിന്നീട് കയറാതിരിക്കുന്ന സൗകര്യത്തോട് കൂടിയാണ് വരുന്നത്. അതിനാൽ അത്ര പ്രശ്നമില്ല. പക്ഷെ അപ്പോഴും ചാർജർ ഓണിലാണെന്ന കാര്യം നമ്മൾ മറക്കരുത്. കഴിവതും കിടക്കുമ്പോൾ ചാർജിലിടുന്നത് ഒഴിവാക്കുന്നത് തന്നെയാവും എല്ലാം കൊണ്ടും നല്ലത്.

 

അബദ്ധം മൂന്ന്: ഒന്ന് കുറയുമ്പോഴേക്കും വീണ്ടും ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കുക

അബദ്ധം മൂന്ന്: ഒന്ന് കുറയുമ്പോഴേക്കും വീണ്ടും ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കുക

പലരുടെയും ശീലമാണിത്. എപ്പോഴും 100 ശതമാനം, അല്ലെങ്കിൽ 90 ശതമാനത്തിന് മേൽ ചാർജ് ഫോണിൽ സൂക്ഷിക്കണം എന്നത് എന്തോ വല്ല അവാർഡും കിട്ടാനുള്ള പ്രവൃത്തി പോലെ ചെയ്തുപോരും. ഇടയ്ക്കിടെ ഇങ്ങനെ ഫോണ്‍ ചാര്‍ജിങ് ചെയ്തുകൊണ്ടിരിക്കും.

എപ്പോഴും ഫോണ്‍ ഫുള്‍ ചാര്‍ജില്‍ ആയിരിക്കാനാവും ഇങ്ങനെ ചെയ്യുക. പക്ഷെ നിര്‍ത്താതെ ഇങ്ങനെ ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ഫോണിന്റെ ബാറ്ററിയുടെ കാലാവധി കുറയ്ക്കും എന്നതില്‍ യാതൊരു സംശയവുമില്ല. പിന്നെ അവാർഡായിരിക്കില്ല കിട്ടുക, പകരം കത്തിക്കരിഞ്ഞ ബാറ്ററിയോ ഫോണോ ആയിരിക്കും കയ്യിൽ കിട്ടുക.

ഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താംഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താം

ഈ പറഞ്ഞതൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ ഫോണുകൾക്ക് ദീർഘായുസ്സ് ആഘോഷിക്കാം. അല്ലെങ്കിൽ ആദ്യ ജന്മദിനം തന്നെ ആഘോഷിക്കാൻ ഫോൺ ഉണ്ടാവില്ല. മണ്ടത്തരം എന്ന് പറയുന്നതിനേക്കാൾ അറിയാതെ ചെയ്തുപോകുന്നതാണ് എന്നറിയാം.

അല്ലെങ്കിൽ തന്നെ പുതിയ മോഡലുകൾ മാറി മാറി വരുമ്പോൾ നമ്മൾ ഫോണുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ഒരുപാട് പണം ചിലവാകുന്നു. അതിനിടയിലേക്ക് ബാറ്ററി കപ്പാസിറ്റി പോയിക്കിട്ടിയതിനാൽ കൂടെ ഫോൺ മാറ്റേണ്ട ഗതികേട് വരുത്താതിരിക്കുക. സൂക്ഷിച്ചാൽ നല്ലത്.

ഐഫോൺ പരസ്യങ്ങളിൽ സമയം എപ്പോഴും 9.41 ആയിരിക്കും; ഇതിനു പിന്നിലെ രഹസ്യമെന്ത് എന്നറിയാമോ..?ഐഫോൺ പരസ്യങ്ങളിൽ സമയം എപ്പോഴും 9.41 ആയിരിക്കും; ഇതിനു പിന്നിലെ രഹസ്യമെന്ത് എന്നറിയാമോ..?

Best Mobiles in India

English summary
These are some mistakes usually we are doing while charging our precious mobile phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X