Home
Gadgets

വായുവിൽ വിരൽ ഉയർത്തി വെർച്വൽ ലോകത്തോട് സംവദിക്കാം; വരാനിരിക്കുന്നത് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് യു​ഗം

നമ്മൾ ഇപ്പോൾ ജീവിക്കുന്നത് സ്മാർട്ട് ഫോൺ കാലത്താണെങ്കിലും വരാനിരിക്കുന്നത് എന്ത് ടെക്നോളജി ആയിരിക്കും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാലഘട്ടം മാറുന്നതിനനുസരിച്ച് ടെക്നോളജിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നതാണ് എൺപതുകളിൽ റേഡിയോ ആയിരുന്നെങ്കിൽ പിന്നീട് അത് ടെലിവിഷൻ ആയി പിന്നെ കമ്പ്യൂട്ടറും ഇപ്പോൾ സ്മാർട്ട് ഫോണുകളും

ഇനി വരാനിരിക്കുന്ന മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകളുടെ കാലം ആയിരിക്കുമെന്നാണ് പല ടെക് പ്രേമികളും വിശ്വസിക്കുന്നത്. സമൂഹത്തിൽ വലിയ രീതിയിലുള്ള മാറ്റം മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ചില മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ വിപണിയിൽ ഉണ്ടെങ്കിലും കൂടുതൽ വിപുലീകരണങ്ങൾ നടന്നിട്ടില്ല. എന്നാൽ ജൂണിൽ ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ് വെളിപ്പെടുത്തിയതോടെ ഇതിന്റെ കൂടുതൽ സാധ്യതകൾ വെളിപ്പെടുകയാണ്.

വരാനിരിക്കുന്നത് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് യു​ഗം

വെർച്വൽ ലോകത്തെ യഥാർത്ഥ ലോകവുമായി സമന്വയിപ്പിക്കന്നതാണ് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ. നിങ്ങൾക്ക് സ്ക്രീനിൽ നോക്കാതെ തന്നെ ഒരു സ്‌മാർട്ട്‌ഫോണിന്റെ എല്ലാ പ്രവർത്തനങ്ങളും ഇതിലൂടെ നടത്തിക്കാൻ സാധിക്കും. ആധുനിക മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകൾ വെർച്വൽ റിയാലിറ്റിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും സമന്വയിപ്പിക്കുന്നുണ്ട്. ഇത് യഥാർത്ഥ ലോകവും ഡിജിറ്റൽ ലോകവും തമ്മിൽ കോർത്തിണക്കി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.

നിങ്ങൾക്ക് നിങ്ങളുടെ പരിസരങ്ങൾ വരെ സ്കാൻ ചെയ്യാൻ ഇത്തരം സാങ്കേതിക വിദ്യകൾ സഹായിക്കുന്നുണ്ട്. റിയലിസ്റ്റിക് 3D ഹോളോഗ്രാമുകൾ പ്രൊജക്റ്റ് ചെയ്യാൻ കഴിയുന്ന ഹെഡ്സെറ്റാണ് നിങ്ങൾ ധരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് വെർച്വൽ പ്രതീകങ്ങൾ ഉപയോഗിച്ച് ഗെയിമുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. മുകച്ച ദൃശ്യങ്ങൾക്ക് പുറമെ മികച്ച ശ്രവണ സുഖവും ഇത്തരം ഹെഡ്സെറ്റുകൾ വാ​ഗ്ദാനം ചെയ്യുന്നു. നിങ്ങൾ കാണുന്ന വസ്തുക്കളുടെ ദിശയും ദൂരവും എല്ലാം ഇതിലൂടെ അളക്കാൻ സാധിക്കും.

വരാനിരിക്കുന്നത് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് യു​ഗം

മിക്സഡ് റിയാലിറ്റി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ആദ്യം മിക്സഡ് റിയാലിറ്റി സ്പെക്ട്രം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭൗതികവും ഡിജിറ്റൽ ലോകങ്ങളും എങ്ങനെ വ്യത്യസ്ത രീതികളിൽ സംയോജിപ്പിച്ച് ആഴത്തിലുള്ള അനുഭവങ്ങൾ സൃഷ്ടിക്കാമെന്ന് വിവരിക്കുന്ന ഒരു മാർഗമാണ് മിക്സഡ് റിയാലിറ്റി സ്പെക്ട്രം. ഇതിന്റെ ഒരറ്റത്ത് യഥാർത്ഥ വസ്തുക്കളും മറുവശത്ത് ഡിജിറ്റൽ റിയാലിറ്റിയും ആയിരിക്കും. ഇതിനിടയിൽ യഥാർത്ഥവും വെർച്വലും തമ്മിൽ വിവിധ ഘടകങ്ങൾ ഉപയോ​ഗിച്ച് സംയോജിപ്പിക്കുന്നു.

ഉപഭോക്താക്കൾ യഥാർത്ഥ പരിസ്ഥിതിയിൽ ഇരിക്കുമ്പോൾ തന്നെ കൈകൾ വായുവിൽ ചലിപ്പിച്ച് വെർച്വൽ ലോകവുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ്. സ്മാർട്ട് ഫോണുകൾ യഥാർത്ഥ ലോകത്തിൽ നിന്ന് നമ്മളെ മാറ്റി നിർത്തുമ്പോൾ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ രണ്ട് ലോകവും ഒരുമിച്ച് കൊണ്ടുപോകാൻ നമ്മളെ സഹായിക്കും. ഇത് അടുത്ത കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമായിരിക്കുമെന്ന് ചില വിദഗ്ധർ പറയുന്നു.

മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ കൊണ്ട് ഉണ്ടായേക്കാവുന്ന പ്രധാന ​ഗുണങ്ങൾ എന്താല്ലാമാണെന്ന് നമ്മുക്ക് നോക്കാം. വിദ്യാർത്ഥികൾക്ക് ഇത് വളരെ സഹായം ചെയ്യുന്ന ഒരു ​ഗാഡ്ജറ്റ് ആയിരിക്കും. പല കാര്യങ്ങൾ എളുപ്പത്തിൽ റഫർ ചെയ്യാൻ ഇത് ഉപകാരപ്പെടും. ഉദാഹരണത്തിന്, വിവിധ സർവകലാശാലകളിൽ അനാട്ടമി, കെമിസ്ട്രി, എഞ്ചിനീയറിംഗ് എന്നിവ പഠിപ്പിക്കാൻ മൈക്രോസോഫ്റ്റ് ഹോളോ ലെൻസ് ഇതിനോടകം തന്നെ ഉപയോഗിക്കുന്നുണ്ട്.

വിനോദ മേഖലക്കും ഇതുകൊണ്ട് ധാരാളം ​ഗുണങ്ങൾ ഉണ്ട് ​ഗെയിമുകൾ, സിനിമകൾ, സോഷ്യൽ മീഡിയകൾ എന്നിവ ആഴത്തിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. അടുത്തിടെ സ്റ്റാർ വാർസിന്റെ മിക്സഡ് റിയാലിറ്റി പതിപ്പ് സൃഷ്ടിക്കാൻ മാജിക് ലീപ്പ് വൺ ഉപയോഗിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് സിനിമയിലെ കഥാപാത്രങ്ങളുമായി ആഴത്തിൽ ഇടപഴകാൻ സാധിക്കും. മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾക്ക് രോഗനിർണയം, ചികിത്സ പിന്തുണ എന്നിവ നൽകാനും സാധിക്കുന്നതാണ്.

എന്നാൽ ചില പോരായ്മകളും ഇവക്ക് ഉണ്ട് ഇവ വളരെ ചിലവ് ഏറിയത് ആയിരിക്കും. മാത്രമല്ല ഭാരം ഉള്ളതിനാൽ എല്ലായിപ്പോഴും ഇവ ധരിച്ചു നടക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും ബാറ്ററി ലൈഫ്, ലേറ്റൻസി തുടങ്ങിയ സാങ്കേതിക തടസ്സങ്ങളും ഇതിൽ അനുഭവപ്പെട്ടേക്കാം. മാത്രമല്ല ഇത് ജനപ്രിയമാകുന്നത് വരെ ഇവ ഉപയോ​ഗിക്കുന്ന ആളുകൾ സമൂഹുകമായി ഒറ്റപ്പെടുത്താനും സാധ്യത ഉണ്ട്. ഈ വെല്ലുവിളികളെ തരണം ചെയ്യാൻ ഇവക്ക് സാധിച്ചാൽ നിസ്സംശയമായും സ്മാർട്ട്‌ഫോണുകളെ മറികടക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
There are currently some mixed reality headsets on the market, but not much expansion. But with the unveiling of the Apple Vision Pro headset in June, more of its potential is emerging. Mixed reality headsets combine the virtual world with the real world. It allows you to perform all the functions of a smartphone without looking at the screen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X