ഉടയാത്ത ഡിസ്പ്ലേയുമായ്‌ മോട്ടോ എക്സ്-ഫോഴ്സ്

Written By:

എക്സ് സീരീസിലെ കരുത്തനായ ഫോണുമായ് മോട്ടോ വീണ്ടും. മോട്ടോ എക്സ്-ഫോഴ്സ് എന്ന ഈ ഭീമന്‍ ഉടന്‍തന്നെ വിപണിയിലെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങുക:

ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉടയാത്ത ഡിസ്പ്ലേയുമായ്‌ മോട്ടോ എക്സ്-ഫോഴ്സ്

അഞ്ച് പാളികള്‍ ചേര്‍ത്തുണ്ടാക്കിയ ഇതിന്‍റെ 5.4ഇഞ്ച്‌ ഡിസ്പ്ലേ അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്ന് മോട്ടോ പല ടെസ്റ്റുകളിലൂടെ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മോട്ടോയുടെ 'ഷാറ്റര്‍ഷീല്‍ഡ്' എന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍.

ഉടയാത്ത ഡിസ്പ്ലേയുമായ്‌ മോട്ടോ എക്സ്-ഫോഴ്സ്

ഇനി നിങ്ങള്‍ക്ക് അനായാസമായി മഴയത്ത് ഫോട്ടോസ് എടുക്കുകയും പാട്ട് കേട്ടുകൊണ്ട് നടക്കുകയും ചെയ്യാം. കൂടാതെ 541പിക്സല്‍ ഡെന്‍സിറ്റി കണ്ണിനൊരു വിരുന്നായിരിക്കുമെന്ന് തീര്‍ച്ച.

ഉടയാത്ത ഡിസ്പ്ലേയുമായ്‌ മോട്ടോ എക്സ്-ഫോഴ്സ്

സ്നാപ്പ്ഡ്രാഗണ്‍810 പ്രോസ്സസറിനൊപ്പം 1.5ജിഹെര്‍ഡ്സ് കോര്‍ട്ടക്ക്സ്-എ53യാണ് എക്സ് ഫോഴ്സിന് കരുത്തുപകരുന്നത്.

ഉടയാത്ത ഡിസ്പ്ലേയുമായ്‌ മോട്ടോ എക്സ്-ഫോഴ്സ്

32/64ജിബി ഇന്റേണല്‍ മെമ്മറിയും 3ജിബി റാമുമാണ് ഇതിലുള്ളത്. 128ജിബി വരെ മെമ്മറി എക്സ്പാന്‍റ് ചെയ്യാനും കഴിയും.

ഉടയാത്ത ഡിസ്പ്ലേയുമായ്‌ മോട്ടോ എക്സ്-ഫോഴ്സ്

21 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാപിക്സല്‍ മുന്‍ക്യാമറയുമാണുള്ളത്. ഇതില്‍ എടുത്ത് പറയാനുള്ളത് മുന്നിലും ഫ്ലാഷ് ലൈറ്റുണ്ടെന്നതാണ്. ഇനി ഇരുട്ടില്‍ സെല്‍ഫിയെടുക്കാന്‍ പറ്റുന്നില്ലെന്നുള്ള വിഷമവും വേണ്ട.

ഉടയാത്ത ഡിസ്പ്ലേയുമായ്‌ മോട്ടോ എക്സ്-ഫോഴ്സ്

3760എംഎഎച്ച് ബാറ്ററിയുള്ള എക്സ് ഫോഴ്സ് 15മിനുട്ട് ചാര്‍ജ് ചെയ്താല്‍ 13മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗും ഇതിലുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Moto X Force with unbreakable display.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot