മോട്ടറോള ഇന്ത്യയിൽ മൂന്ന് പുതിയ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ
മോട്ടറോള ലൈസൻസിയായ ബിനാറ്റോൺ ഇന്ത്യയിൽ മൂന്ന് പുതിയ വയർലെസ് ഓഡിയോ ഡിവൈസുകൾ - ട്രൂ വയർലെസ് മോട്ടറോള വെർവ് ബഡ്സ് 100, നെക്ക്ബാൻഡ്-സ്റ്റൈൽ മോട്ടറോള വെർവ് റാപ്പ് 105, വെർവ് ലൂപ്പ് 105 എന്നിവ അവതരിപ്പിച്ചു. മോട്ടറോള വെർവ് സീരീസ് ഓഡിയോ ഡിവൈസുകൾ IPX5 റേറ്റിങ് വാട്ടർ റെസിസ്റ്റൻസുമായി വരുന്നു. 100 ചാർജിംഗ് കേസുമായി വരുന്ന വെർവ് ബഡ്സ് 14 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.

വെർവ് റാപ്പ് 105, ലൂപ്പ് 105 എന്നിവയ്ക്ക് 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇയർഫോണുകൾ ആമസോൺ അലക്‌സയ്‌ക്ക് ബിൽറ്റ്-ഇൻ സപ്പോർട്ടുമായി വരുന്നു, മാത്രമല്ല ആപ്പിളിന്റെ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയെയും ഇത് സപ്പോർട്ട് ചെയ്യുന്നു. വെർവ് സീരീസ് ഡിവൈസുകളെ സപ്പോർട്ട് ചെയ്യുന്നതിനായി വെർജ് ലൈഫ് അപ്ലിക്കേഷനുകൾക്കൊപ്പം ഹബിൾ കണക്റ്റ് ചെയ്യ്തിരിക്കുന്നു. ഇയർബഡുകൾ കാണാതായാൽ അത് കണ്ടെത്താൻ ഉപയോക്താക്കളെ ഈ സവിശേഷത സഹായിക്കും.

മോട്ടറോള വെർവ് ബഡ്സ് 100, വെർവ് റാപ്പ് 105, വെർവ് ലൂപ്പ് 105: വില, ലഭ്യത
വെർവ് ബഡ്സ് 100 ട്രൂ വയർലെസ് ഹെഡ്‌ഫോണുകൾ നവംബർ 10 മുതൽ ആമസോണിൽ മാത്രമായി 2,699 രൂപയ്ക്ക് ലഭ്യമായി തുടങ്ങും. വെർജ് റാപ്പ് 105, ആമസോൺ, ഫ്ലിപ്കാർട്ട്, മറ്റ് ഓഫ്‌ലൈൻ ചാനലുകൾ വഴി 1,699 രൂപ വിലയിൽ ഇപ്പോൾ ലഭ്യമാണ്. വെർജ് ലൂപ്പ് 105 ഇയർഫോണുകൾ ഇപ്പോൾ ആമസോണിൽ മാത്രമായി ലഭ്യമാണ്.

മോട്ടറോള വെർവ് ബഡ്സ് 100: സവിശേഷതകൾ
വെർവ് ബഡ്സ് 100 ട്രൂ വയർലെസ് ഹെഡ്‌ഫോണുകൾക്ക് പോർട്ടബിൾ ചാർജിംഗ് കേസുമായി 14 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുന്നു. മികച്ച ഫിറ്റിനായി ഹെഡ്‌ഫോണുകൾ മൂന്ന് വ്യത്യസ്ത ഇയർബഡ് ജെൽ വലിപ്പങ്ങളിൽ വിപണിയിൽ വരുന്നു. കോളുകൾ കൈകാര്യം ചെയ്യുന്നതിനും വോളിയം ക്രമീകരിക്കുന്നതിനും കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകൾ മാറ്റുന്നതിനും വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കുന്നതിനും ഒരു മൾട്ടിഫങ്ഷണൽ ടച്ച് ബട്ടൺ ഇതിൽ നൽകിയിരിക്കുന്നു.

വെർവ് റാപ്പ് 105: സവിശേഷതകൾ
15 എംഎം സ്പീക്കർ ഡ്രൈവറുകളാണ് ഫ്ലെക്സിബിൾ നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകളിലുള്ളത്. 8 മണിക്കൂർ വരെ മ്യൂസിക് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഈ ഓഡിയോ ഡിവൈസിൽ ഹാൻഡ്‌സ് ഫ്രീ കോളിംഗിനായി ഒരു സംയോജിത മൈക്ക് വരുന്നു. കമ്പനിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, വെർവ് റാപ്പ് 105 മികച്ച മ്യൂസിക് എക്‌സ്‌പീരിയൻസിനായി ഡീപ് ബാസ് ഇതിൽ കൊണ്ടുവരുന്നു. മാഗ്നറ്റിക് ഇയർബഡുകൾ ഉപയോഗിക്കാത്ത സമയം മുഴുവൻ കഴുത്തിൽ തന്നെ ലോക്ക് ചെയ്യ്തിടാവുന്നതാണ്.

വെർവ് ലൂപ്പ് 105
മോട്ടറോള വെർവ് ലൂപ്പ് 105 സ്‌പോർട്‌സ് ഇൻ-ഇയർ ഇയർഫോണുകൾ 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഇയർഫോണുകളിൽ മാഗ്നെറ്റിക് ബഡുകൾ കെട്ടുകൾ വീഴാത്ത കേബിളുകളുമായി പരസ്പരം ബന്ധിച്ചിരിക്കുന്നു. ഈ വയർലെസ് ഇയർബഡുകൾ സ്‌പോർട്‌സിനും ജിം ഉപയോഗത്തിനും അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഹാൻഡ്‌സ് ഫ്രീ കോളിംഗിനായി അവർക്ക് ഒരു ബിൽറ്റ്-ഇൻ മൈക്രോഫോണും ഉൾപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications