ആപ്പിള്‍ വാച്ച് സീരീസ് 4 വീണ്ടും രക്ഷകനായി; രോഗിക്ക് പുതുജീവന്‍

|

ആപ്പിള്‍ വാച്ചിന്റെ കൃത്യത കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ സംഭവങ്ങള്‍ ഇന്ന് പുതുമയല്ല. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ താമ്പാ ബേയിലെ കൗമാരക്കാരി മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ആപ്പിള്‍ വാച്ചായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി ആപ്പിള്‍ വാച്ച് കൃത്യസമയത്ത് കണ്ടെത്തി മുന്നറിയിപ്പ് കൊടുത്തത് കൊണ്ട് മാത്രമാണ് പെണ്‍കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

 
ആപ്പിള്‍ വാച്ച് സീരീസ് 4 വീണ്ടും രക്ഷകനായി; രോഗിക്ക് പുതുജീവന്‍

ഇത്തവണ ഒരു ഡോക്ടര്‍ തന്റെ ആപ്പിള്‍ വാച്ചിന്റെ സഹായത്തോടെ ആട്രിയല്‍ ഫിബ്രിലേഷന്‍ എന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നം കൃത്യമായി കണ്ടെത്തി രോഗിയെ രക്ഷിച്ചിരിക്കുന്നു. സംഭവം നടന്നത് കാലിഫോര്‍ണിയയിലെ ഒരു ഭക്ഷണശാലയിലാണ്.

ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക് ക്രമാതീതമായി ഉയര്‍ന്ന് ഹൃദയതാളം തെറ്റുന്ന അവസ്ഥയാണ് ആട്രിയല്‍ ഫിബ്രിലേഷന്‍. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്കോ പക്ഷാഘാതത്തിലേക്കോ രോഗിയെ നയിക്കാം. അടിയന്തിര വൈദ്യസഹായം ലഭിക്കേണ്ട ഒരു ആരോഗ്യപ്രശ്‌നമാണിത്.

ആപ്പിള്‍ വാച്ച്                                                                                                            ആപ്പിള്‍ വാച്ച് സീരീസ് 4

ആപ്പിള്‍ വാച്ച് ആപ്പിള്‍ വാച്ച് സീരീസ് 4

ഭക്ഷണശാലയില്‍ വച്ച് ഡോ. ടോമി കോണ്‍ തന്റെ ആപ്പിള്‍ വാച്ച് സീരീസ് 4 മറ്റൊരാളുടെ കൈയില്‍ കെട്ടി അയാള്‍ക്ക് ആട്രിയല്‍ ഫിബ്രിലേഷന്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അടുത്തൊന്നും ഇസിജി എടുക്കുന്നതിനുള്ള സൗകര്യമില്ലാതിരുന്നതിനാലാണ് ആപ്പിള്‍ വാച്ച് ഉപയോഗിച്ചതെന്ന് ഡോക്ടര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ വീഡിയോയും ഡോക്ടര്‍ പങ്കുവച്ചിട്ടുണ്ട്. രോഗി സുഖമായിരിക്കുന്നതായി ഡോ. ടോമി കോണ്‍ പിന്നീട് ട്വീറ്റ് ചെയ്തു.

സീരീസ് 4-ല്‍ ഇസിജി ഫീച്ചര്‍
 

സീരീസ് 4-ല്‍ ഇസിജി ഫീച്ചര്‍

ഇന്ത്യയിലിറങ്ങുന്ന ആപ്പിള്‍ വാച്ച് സീരീസ് 4-ല്‍ ഇസിജി ഫീച്ചര്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ആപ്പിളിന്റെ ആരോഗ്യവിഭാഗം വൈസ് പ്രസിഡന്റ് ഡോ. സുംബുള്‍ ദേശായ് പറഞ്ഞു.

Best Mobiles in India

Read more about:
English summary
For those who are unaware, atrial fibrillation or A-fib is a medical condition wherein the heart beats rapidly and at an irregular rate. This can lead to the heart throwing blood clots in the blood streams, strokes and even heart failures. Needless to say that it is a critical health condition and needs immediate medical attention.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X