വീണ്ടും കൊവിഡ് ഭീതി...; ഭയപ്പെടേണ്ട ഇവ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ | Top Health Gadgets

|

കൊവിഡ് കേസുകളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞതിന് ശേഷം വീണ്ടും പുതിയ വകഭേദങ്ങൾ രാജ്യത്ത് പ്രത്യക്ഷപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഒരുതരത്തിലും സ്വയം ചികിത്സ നടത്തരുത്. രോഗനിർണയവും മരുന്നുമൊക്കെ നിശ്ചയിക്കേണ്ടത് അതിന് ക്വാളിഫൈഡ് ആയിട്ടുള്ള ആളുകളാണ്. എന്നാൽ തന്നെയും ചില ലക്ഷണങ്ങളും ആരോഗ്യ സാഹചര്യവും മനസിലാക്കാൻ സഹായിക്കുന്ന ചില ഗാഡ്ജറ്റുകൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്. അത്തരത്തിൽ ചില മെഡിക്കൽ ഡിവൈസുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക (health gadgets).

Pulse Oximeter: പൾസ് ഓക്സിമീറ്റർ

Pulse Oximeter: പൾസ് ഓക്സിമീറ്റർ

രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. ക്വാറന്റൈനിലും മറ്റും ഇരിക്കുമ്പോൾ ഒരു പൾസ് ഓക്സിമീറ്റർ സൂക്ഷിക്കുന്നത് നല്ലതാണ്. രക്തത്തിലെ SpO2 ലെവലുകൾ ട്രാക്ക് ചെയ്യാനും വൈദ്യസഹായം ആവശ്യമാണോ എന്ന് അറിയാനും ഇവ സഹായിക്കും. 500 രൂപയിൽ തുടങ്ങി 2,500 രൂപ വരെയുള്ള പ്രൈസ് റേഞ്ചിൽ പൾസ് ഓക്സിമീറ്റർ ലഭ്യമാണ്. വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മെഡിക്കൽ സ്റ്റോറുകളിലും പൾസ് ഓക്സിമീറ്റർ വാങ്ങാൻ കിട്ടും.

Digital Blood pressure monitor: ഡിജിറ്റൽ ബ്ലഡ് പ്രഷർ മോണിറ്റർ
 

Digital Blood pressure monitor: ഡിജിറ്റൽ ബ്ലഡ് പ്രഷർ മോണിറ്റർ

രക്തസമ്മർദത്തിൽ ( ബ്ലഡ് പ്രഷർ ) ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ അപകടരമാകുന്ന വിധത്തിലേക്ക് വരെ മാറാൻ സാധ്യതയുണ്ട്. പ്രഷർ കുറയുന്നതും കൂടുന്നതുമൊക്കെ നിത്യജീവിതത്തിൽ സംഭവിക്കുന്ന കാര്യവുമാണ്. ഡിജിറ്റൽ ബ്ലഡ് പ്രഷർ മോണിറ്റർ സൂക്ഷിച്ചാൽ ഇത് ട്രാക്ക് ചെയ്യാൻ കഴിയും. 80-120 mm Hg ആണ് സാധാരണ ബ്ലഡ് പ്രഷർ. ബ്ലഡ് മോണിറ്റർ വാങ്ങുമ്പോൾ, പൾസ് റേറ്റ് കാണിക്കുന്നത് തന്നെ സെലക്റ്റ് ചെയ്യുക. 2,000 മുതൽ 3,000 രൂപ വരുന്ന റേഞ്ചിൽ നല്ല ബ്ലഡ് പ്രഷർ മോണിറ്ററുകൾ വാങ്ങാൻ കിട്ടും.

ഇന്ത്യയിൽ നിന്ന് തുടങ്ങി സൃഷ്ടിയുടെ തൂണുകളും ശുദ്ധോർജവും വരെ; 2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളുംഇന്ത്യയിൽ നിന്ന് തുടങ്ങി സൃഷ്ടിയുടെ തൂണുകളും ശുദ്ധോർജവും വരെ; 2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളും

Digital IR Thermometer: ഡിജിറ്റൽ ഐആർ തെർമോമീറ്റർ

Digital IR Thermometer: ഡിജിറ്റൽ ഐആർ തെർമോമീറ്റർ

ശരീര താപനില അളക്കാൻ ഉപയോഗിക്കാവുന്ന ഡിവൈസാണ് ഡിജിറ്റൽ ഐആർ തെർമോമീറ്റർ. 1-2 ഇഞ്ച് ദൂരത്തിൽ നിന്ന് വരെ ബോഡി ടെംപറേച്ചർ അളക്കാൻ കഴിയും. കോൺടാക്റ്റ് ലെസ് ആയതിനാൽ തന്നെ സ്പർശനത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാം. 900 രൂപ പ്രൈസ് റേഞ്ചിൽ നിരവധി പ്രോഡക്ടുകളും മോഡലുകളും ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്.

Glucometer: ഗ്ലൂക്കോമീറ്റർ

Glucometer: ഗ്ലൂക്കോമീറ്റർ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നതിനുള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. പ്രമേഹരോഗികൾക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്ന ഗാഡ്ജറ്റുകളിൽ ഒന്ന് കൂടിയാണിത്. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി മോണിറ്റർ ചെയ്യേണ്ടതുണ്ട്. 500 രൂപ മുതലുള്ള നിരക്കുകളിൽ ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നുമൊക്കെ ഗ്ലൂക്കോമീറ്റർ വാങ്ങാൻ സാധിക്കും.

Oxygen concentrator: ഓക്സിജൻ കോൺസൻട്രേറ്റർ

Oxygen concentrator: ഓക്സിജൻ കോൺസൻട്രേറ്റർ

നാം ശ്വസിക്കുന്ന വായുവിൽ നിന്ന് നൈട്രജനും മറ്റ് മാലിന്യങ്ങളും ഫിൽറ്റർ ചെയ്യുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്റർ. വലിയ സൈസിലും ചെറിയ സൈസുകളിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാൻ കിട്ടും. ഓക്സിജൻ തെറാപ്പി ചെയ്യേണ്ടവർക്ക് ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കാൻ വേണ്ടിയാണ് പ്രധാനമായും ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഉപയോഗിക്കുന്നത്. ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങുമ്പോൾ, വാറന്റി, സർവീസ് തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം.

Portable Oxygen canister: പോർട്ടബിൾ ഓക്സിജൻ കാനിസ്റ്റർ

Portable Oxygen canister: പോർട്ടബിൾ ഓക്സിജൻ കാനിസ്റ്റർ

ഒരു വ്യക്തി ഗുരുതരമായ ശ്വാസതടസം നേരിടുന്നതായി കരുതുക. അയാൾക്ക് ശരിയായ വെദ്യചികിത്സ ലഭിക്കുന്നത് വരെ ശ്വാസതടസം നേരിടാൻ സഹായിക്കുന്ന ഉപകരണമാണ് പോർട്ടബിൾ ഓക്സിജൻ കാനിസ്റ്റർ. കുറച്ച് നേരത്തേക്ക് മാത്രം ഗുണം ചെയ്യുന്നവയാണ് പോർട്ടബിൾ ഓക്സിജൻ കാനിസ്റ്റർ. ഇവയെ ഏറെ നേരത്തേക്ക് ആശ്രയിക്കാൻ സാധിക്കില്ല.

ഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരുംഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരും

Nebulizer machine: നെബുലൈസർ മെഷീൻ

Nebulizer machine: നെബുലൈസർ മെഷീൻ

വളരെപ്പെട്ടെന്ന് ശ്വാസകോശത്തിലേക്ക് ഓക്സിജൻ നേരിട്ട് എത്തിക്കുന്ന മെഡിക്കൽ ഉപകരണമാണ് നെബുലൈസർ മെഷീൻ. നെബുലൈസറുകളും സ്റ്റീമറുകളും ഒരേ പോലെയാണ് പ്രവർത്തിക്കുന്നത് എന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇവ തമ്മിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ട്. ഉദാഹരണത്തിന് നെബുലൈസർ തണുത്ത നീരാവിയാണ് പമ്പ് ചെയ്യുന്നത്. 1,500 രൂപ മുതലുള്ള പ്രൈസ് റേഞ്ചിൽ നെബുലൈസർ മെഷീനുകൾ വാങ്ങാൻ കഴിയും.

Steamer: സ്റ്റീമർ

Steamer: സ്റ്റീമർ

നാം എല്ലാം ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള മെഡിക്കൽ ഡിവൈസുകളിൽ ഒന്നാണ് സ്റ്റീമറുകൾ. ജലദോഷം, ചുമ എന്നിവ ഭേദമാക്കാനാണ് സ്റ്റീമറുകൾ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. സ്റ്റീമർ പുറത്തുവിടുന്ന ചൂടുള്ള നീരാവി മൂക്കടപ്പും തൊണ്ടയിലെ പ്രശ്നങ്ങളുമൊക്കെ പരിഹരിക്കുന്നു. 400 രൂപ മുതലുള്ള പ്രൈസ് റേഞ്ചിൽ ധാരാളം സ്റ്റീമർ മോഡലുകൾ ലഭ്യമാകും.

Best Mobiles in India

English summary
There are reports of new variants of COVID appearing in the country. People with health problems should not self-medicate in any way. Diagnosing and prescribing medication should be done by qualified people. But you can keep some gadgets at home that can help you understand yourself and certain symptoms and health conditions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X