Home
Gadgets

ഹൃദയത്തുടിപ്പറിഞ്ഞ് ​ഒന്നിച്ച് മുന്നോട്ട്; വിവാഹലോകത്ത് പുത്തൻ ട്രെൻഡായി സ്മാർട്ട് റിംഗ് ​കൈമാറ്റം

ഓരോ നാട്ടിലെ ഓരോ സമൂഹത്തിനും തങ്ങളുടേതായ വിവാഹ രീതികൾ ഉണ്ടാകും. പാരമ്പര്യമായി നടത്തിവന്ന ചടങ്ങുകൾ അ‌തേപടി പിന്തുടരുന്നവരും കാലോചിതമായ മാറ്റങ്ങൾ വരുത്തി വിവാഹ ചടങ്ങുകൾ നടത്തുന്നവരും ഇന്നുണ്ട്. വിവാഹച്ചടങ്ങുകളിൽ ലോകമെമ്പാടും കണ്ടുവരുന്നൊരു രീതിയാണ് പരസ്പരമുള്ള മോതിരം ​കൈമാറ്റം. നമ്മുടെ നാട്ടിലും മോതിരം മാറ്റം വിവാഹത്തിലെ മുഖ്യചടങ്ങുതന്നെയാണ്. ​

നമ്മുടെ നാട്ടിൽ സ്വർണ്ണമോതിരമാണ് ഈ ചടങ്ങിനായി ഉപയോഗിക്കുക. പ്ലാറ്റിനമോ വെള്ളിയോ ഒക്കെ ഉപയോഗിക്കുന്ന നാടുകളും ഉണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു മോതിരം വിവാഹത്തിന് ഉപയോഗിച്ചുകൊണ്ട് പുത്തൻ ട്രെൻഡ് സൃഷ്ടിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കിലെ ജിരിയും ഒൻഡ്രെജും. സ്വവർഗപ്രണയിതാക്കളായ ഇരുവരുടെയും വിവാഹ വാർത്ത ഇപ്പോൾ ലോകമെങ്ങും എത്തിയിരിക്കുകയാണ്.

വിവാഹലോകത്ത് പുത്തൻ ട്രെൻഡായി സ്മാർട്ട് റിംഗ് ​കൈമാറ്റം

സ്വവർഗ വിവാഹം സർവസാധാരണമായ നാടുകൾ ധാരാളമുണ്ട്. അ‌തിനാൽ ഇവരുടെ വിവാഹത്തെ ശ്രദ്ധേയമാക്കിയത് അ‌തായിരുന്നില്ല. പകരം വിവാഹത്തിനായി അ‌വർ തെരഞ്ഞെടുത്ത മാർഗമായിരുന്നു. സ്മാർട്ട് ഉപകരണങ്ങൾ തരംഗമാകുന്ന പുതിയകാലത്ത് ഒരു സ്മാർട്ട് ഉപകരണത്തിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട് ഹൃദയത്തുടിപ്പുകൾ മനസിലാക്കി ജീവിക്കാൻ തീരുമാനിച്ച ഇരുവരും സ്മാർട്ട് റിങ്ങുകൾ പരസ്പരം ​കൈമാറിയാണ് വിവാഹിതരായത്.

മോതിരമാറ്റം എന്ന പരമ്പരാഗത ചടങ്ങിൽ സ്മാർട്ട് കാലത്തിന് അ‌നുയോജ്യമാ വിധത്തിൽ പുതിയൊരു രീതി അ‌വതരിപ്പിച്ചു എന്ന നിലയിലാണ് ഇരുവരുടെയും വിവാഹം ശ്രദ്ധയമായത്. ഇതോടെ സ്മാർട്ട് റിങ്ങുകളും പ്രസിദ്ധമായിരിക്കുകയാണ്. വിവിധ സ്മാർട്ട് റിങ്ങുകൾ നേരത്തെ തന്നെ ലഭ്യമാണെങ്കിലും വിവാഹ ചടങ്ങിലേക്ക് സ്മാർട്ട് റിങ്ങുകൾ ഇടം പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ് എന്നാണ് കരുതപ്പെടുന്നത്.

വിവാഹലോകത്ത് പുത്തൻ ട്രെൻഡായി സ്മാർട്ട് റിംഗ് ​കൈമാറ്റം

വിവാഹഫോട്ടോകൾ എടുക്കാനാൻ ഡ്രോണുകളുടെയും മറ്റും ഉപയോഗിക്കുന്നത് ഉൾപ്പെടെ സാങ്കേതികവിദ്യ വിവിധ രൂപങ്ങളിൽ വിവാഹത്തിലേക്ക് പറന്നുകയറിയിട്ടുണ്ട്. അ‌ക്കൂട്ടത്തിലെ ഏറ്റവും പുതിയതും ഒറ്റയടിക്ക് ട്രെൻഡിങ്ങായി മാറിയതുമായ സംഭവമാണ് സ്മാർട്ട് റിങ് ​കൈമാറിയുള്ള ചെക്ക് ദമ്പതികളുടെ വിവാഹം. ഇരുവരും പരസ്പരം ​കൈമാറിയ മോതിരത്തിലൂടെ പരസ്പരം ഹൃദയമിടിപ്പ് അ‌ടക്കം ​കൈമാറാം എന്നതാണ് സ്മാർട്ട് റിങ്ങിന്റെ പ്രത്യേകത.

ഏറെ ​​ആത്മബന്ധം പരസ്പരം സൃഷ്ടിക്കുന്ന, ​വൈകാരിക പശ്ചാത്തലമുള്ള ഒരു പാരമ്പര്യ ചടങ്ങാണ് വിവാഹത്തിലെ മോതിരമാറ്റം. പരസ്പരം ഹൃദയത്തുടിപ്പുകൾ ​കൈമാറിക്കൊണ്ട് ഈ ​വൈകാരിക ബന്ധം കുറേക്കൂടി ആഴമുള്ള ഒരു പ്രത്യേക അ‌നുഭവമാക്കിമാറ്റാൻ ഈ മോതിരമാറ്റത്തിലൂടെ സാധിച്ചു എന്നാണ് വെ​റൈറ്റി വിവാഹത്തിലൂടെ ശ്രദ്ധേയരായ ജിറിയും ഒൻഡ്രെജും പറയുന്നത്.

എല്ലാവരും ചെയ്യുന്ന പതിവ് രീതിയിൽ സ്വർണ്ണ, വജ്രാഭരണങ്ങൾ ഉപയോഗിക്കാൻ ഇരുവർക്കും താൽപര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് തങ്ങൾ സ്മാർട്ട് റിങ്ങുകളിലേക്ക് എത്തിയത് എന്നും ഇരുവരും വ്യക്തമാക്കുന്നു. അ‌ടുത്തകാലത്തായി ഏറെ ജനപ്രീതി സ്മാർട്ട് റിങ്ങുകൾക്ക് ലഭിച്ചുവരുന്നുണ്ട്. പിറന്നാളിനും മറ്റും നൽകാവുന്ന ആകർഷകമായ സമ്മാനം എന്ന പ്രത്യേകതയും സ്മാർട്ട് റിങ്ങുകൾക്ക് ​കൈവന്നുകൊണ്ടിരിക്കുന്നു.

വിവാഹലോകത്ത് പുത്തൻ ട്രെൻഡായി സ്മാർട്ട് റിംഗ് ​കൈമാറ്റം

ഹൃദയമിടിപ്പ് അ‌റിയുന്ന വെറുമൊരു റിങ് അ‌ല്ല സ്മാർട്ട് റിങ്ങുകൾ. സ്മാർട്ട് വാച്ചുകൾ പോലെ, സ്‌മാർട്ട് റിങ്ങുകളും ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ അ‌ടങ്ങിയവയാണ്. സ്ലീപ്പ് ട്രാക്കിംഗ്, സ്‌ട്രെസ് ലെവൽ മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ, ബ്ലഡ് ഓക്‌സിജൻ സെൻസർ തുടങ്ങി നിരവധി ഫീച്ചറുകൾ ഈ വളയങ്ങളിലുണ്ട്. ബ്ലൂടൂത്ത്, വാട്ടർ റെസിസ്റ്റന്റ് സൗകര്യവും ഇതിലുണ്ട്.

ജിരിയുടെയും ഒൻഡ്രെജിന്റെയും മോതിരങ്ങൾ ബ്ലൂടൂത്ത് വഴിയും സ്മാർട്ട്‌ഫോൺ ആപ്പിലൂടെയും പരസ്പരം ഹൃദയമിടിപ്പ് ​കൈമാറുന്നു. ഇൻകമിംഗ് കോളുകൾ, സന്ദേശങ്ങൾ, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ എന്നിവ പ്രദർശിപ്പിക്കുായും മ്യൂസിക് പ്ലേബാക്കും മറ്റ് സ്മാർട്ട്‌ഫോൺ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അനുവദിക്കുകയും ചെയ്യുന്ന സ്മാർട്ട് റിങ്ങുകളും നിലവിലുണ്ട്. എങ്കിലും ജിരിയുടെയും ഒൻഡ്രെജിന്റെയും റിങ്ങുകൾ ഹൃദയമിടിപ്പ് മാത്രമാണ് പരസ്പരം ​കൈമാറുക.

റീചാർജ് ചെയ്യാവുന്ന വിധത്തിലുള്ളതാണ് ഈ സ്മാർട്ട് റിങ്ങുകൾ. കൈത്തണ്ടയിൽ ധരിക്കുന്ന ഉപകരണങ്ങളേക്കാൾ കൂടുതൽ കൃത്യമായ ആരോഗ്യ ട്രാക്കിംഗ് സ്മാർട്ട് റിങ്ങുകൾ വാഗ്ദാനം ചെയ്യുന്നു. 21% ആഗോള വാർഷിക വിൽപ്പനയുള്ള, അതിവേഗം വളരുന്ന സാങ്കേതിക മേഖലയാണ് സ്‌മാർട്ട് റിങ്ങുകളുടേത്. സ്മാർട്ട് റിങ്ങുകൾ കൂടുതലായി ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

സ്മാർട്ട് വാച്ചുകൾ ധരിക്കുന്നതിനെക്കാൾ എളുപ്പത്തിൽ ​കൈയിൽ സൂക്ഷിക്കാൻ കഴിയും എന്നതാണ് സ്മാർട്ട് റിങ്ങുകളുടെ മറ്റൊരു പ്രത്യേകത. ചെക്ക് സ്ഥാപനമായ ദി ടച്ച് നിർമിച്ച എച്ച്ബി റിങ് എന്ന സ്മാർട്ട് റിങ് ആണ് ജിരിയുടെയും ഒൻഡ്രെജിന്റെയും വിവാഹത്തിന് ഉപയോഗിച്ചത്. ഈ എച്ച്പി റിങ്ങിന്റെ പ്രാരംഭവില 8,000 രൂപയാണ്. സവിശേഷതകൾക്ക് അ‌നുസരിച്ച് സ്മാർട്ട് റിങ്ങുകളുടെ വിലയും വ്യത്യാസപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
The wedding of a Czech Republic couple who exchanged smart rings has gone viral all over the world. For health monitoring Although smart rings are available, they are being used for weddings for the first time. The smart rings have many features like sleep tracking, stress level monitor, heart rate monitor, blood oxygen sensor etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X