14.2 എംഎം ഡ്രൈവറുകളുള്ള നോയ്‌സ് എയർ ബഡ്സ് മിനി ടിഡബ്ല്യുഎസ് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

|

കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഓഡിയോ ഡിവൈസ് നോയ്‌സ് എയർ ബഡ്സ് മിനി ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു സ്റ്റെം-സ്റ്റൈൽ രൂപകൽപ്പനയുള്ള ഇവയുടെ ഒരു ഇയർബഡിന് വെറും 4.4 ഗ്രാം ഭാരമുണ്ട്. ടച്ച് കൺട്രോളുകളും സ്പോർട്സ് കൺട്രോളുകളും വാട്ടർ റെസിസ്റ്റൻസുമുണ്ട്. ലിസണിങ് എക്‌സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി നോയ്‌സ് എയർ ബഡ്‌സ് മിനി കമ്പനിയുടെ ട്രൂ ബാസും ഹൈപ്പർ സിങ്ക് ടെക്നോളജിയും ഉപയോഗിക്കുന്നു. ചാർജിംഗ് കേസുമായി 15 മണിക്കൂർ വരെ ബാറ്ററി ലൈഫും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

നോയ്‌സ് എയർ ബഡ്സ് മിനി ഇയർബഡുകളുടെ ഇന്ത്യയിലെ വിലയും, ലഭ്യതയും

നോയ്‌സ് എയർ ബഡ്സ് മിനി ഇയർബഡുകളുടെ ഇന്ത്യയിലെ വിലയും, ലഭ്യതയും

നോയ്‌സ് എയർ ബഡ്സ് മിനിക്ക് ഇന്ത്യയിൽ 1,499 രൂപയാണ് നൽകിയിരിക്കുന്ന വില. ജെറ്റ് ബ്ലാക്ക്, പേൾ വൈറ്റ് നിറങ്ങളിൽ വിപണനം ചെയ്യുന്ന ഇവ രണ്ടും ജൂൺ 25 മുതൽ നോയ്‌സ് വെബ്സൈറ്റ് അല്ലെങ്കിൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്ക്ക് ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിൽ 1,999 രൂപയ്ക്ക് നോയ്‌സ് എയർ ബഡ്സ് മിനി ഇയർബഡ്സ് പട്ടികപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത വിലനിർണ്ണയത്തിൽ സംഭവിച്ച സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് നോയ്‌സ് എയർ ബഡ്സ് മിനിക്ക് യഥാർത്ഥ വില 1,499 രൂപ നൽകിയിരിക്കുന്നെതെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

മികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് വിപണിയിലെത്തുംമികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് വിപണിയിലെത്തും

നോയ്‌സ് എയർ ബഡ്സ് മിനി ഇയർബഡുകളുടെ സവിശേഷതകൾ
 

നോയ്‌സ് എയർ ബഡ്സ് മിനി ഇയർബഡുകളുടെ സവിശേഷതകൾ

നോയ്‌സ് എയർ ബഡ്‌സ് മിനിയിൽ 14.2 എംഎം ഡ്രൈവറുകളാണുള്ളത്. ട്രൂ ബാസ് സാങ്കേതികവിദ്യയ്ക്ക് ശക്തമായ ബാസ് നൽകുമെന്ന് കമ്പനി പറയുന്നു. എസ്‌ബി‌സി, എ‌എസി കോഡെക്കുകൾ‌ക്കുള്ള സപ്പോർട്ടും, കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5 നൽകിയിട്ടുമുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി ഇവ ജോടിയാക്കാം. ഒരൊറ്റ ചാർജിൽ എയർ ബഡ്സ് മിനി 3.5 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നും ചാർജിംഗ് കേസ് മൊത്തം 15 മണിക്കൂർ 11.5 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നുവെന്നും നോയ്‌സ് പറയുന്നു. ഇയർബഡുകൾ 1.5 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യപ്പെടുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജിംഗ് കേസ് രണ്ട് മണിക്കൂർ വരെ ചാർജ് ചെയ്യുവാൻ സമയം എടുക്കും.

പോക്കോ എം 3 പ്രോ ഫ്‌ളിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംപോക്കോ എം 3 പ്രോ ഫ്‌ളിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഐ‌പി‌എക്‌സ് 4 വാട്ടർ ആൻഡ് സ്വെറ്റ്‌ റെസിസ്റ്റൻസുള്ള നോയ്‌സ് എയർ ബഡ്സ് മിനി

ഐ‌പി‌എക്‌സ് 4 വാട്ടർ ആൻഡ് സ്വെറ്റ്‌ റെസിസ്റ്റൻസുള്ള നോയ്‌സ് എയർ ബഡ്സ് മിനിയുടെ ഒരു ഇയർബഡിന് 4.4 ഗ്രാം വീതമാണ് ഭാരം വരുന്നത്, അതേസമയം ചാർജിംഗ് കേസിന് 27.2 ഗ്രാം ഭാരമുണ്ട്. ഹാൻഡ്‌സ് ഫ്രീ കോളിംഗ്, കോൾ സ്വിച്ചിംഗ്, സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുൾപ്പെടെയുള്ള വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുമായി ഇവ വരുന്നു. വോളിയം, ട്രാക്കുകൾ, കോളുകൾ എന്നിവ നിയന്ത്രിക്കാനും വോയ്‌സ് അസിസ്റ്റന്റിനെ ആക്റ്റീവ് ചെയ്യുവാനും ടച്ച് കൺട്രോളുകൾ നിങ്ങളെ അനുവദിക്കുന്നു. ചാർജിംഗ് കേസ് തുറന്ന ഉടൻ തന്നെ ജോടിയാക്കിയ ഡിവൈസുമായി നോയ്‌സ് എയർ ബഡ്‌സ് മിനി കണക്റ്റ് ചെയ്യുവാൻ ഹൈപ്പർ സിങ്ക് ടെക്നോളജി സഹായിക്കുന്നു. ഓരോ ഇയർബഡിലും ഓരോ മൈക്കുകൾ വീതം കോളുകൾക്കായി നൽകിയിട്ടുണ്ട്.

ട്രിപ്പിൾ ക്യാമറ സംവിധാനമുള്ള റിയൽമി സി 21 വൈ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളുംട്രിപ്പിൾ ക്യാമറ സംവിധാനമുള്ള റിയൽമി സി 21 വൈ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

Best Mobiles in India

Read more about:
English summary
Noise-Cancelling Air Buds As the company's latest budget-friendly product, little true wireless stereo (TWS) earphones have been launched in India. They have a stem-style design and each earbud weighs only 4.4 grams. They also offer water resistance and touch controls.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X