ബജറ്റ് വിലയിൽ ഇന്ത്യയിൽ നോയ്‌സ് എയർ ബഡ്‌സ് ടിഡബ്ല്യുഎസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
കമ്പനിയുടെ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) പട്ടികയിലെ ഏറ്റവും പുതിയ അംഗമായി നോയ്‌സ് എയർ ബഡ്‌സ് അവതരിപ്പിച്ചു. ടച്ച് കൺട്രോളുകൾ, വോയ്‌സ് അസിസ്റ്റന്റിലേക്കുള്ള ആക്‌സസ്സ്, വാട്ടർ റെസിസ്റ്റൻസ്, ഭാരം കുറഞ്ഞ ഡിസൈൻ എന്നിവ പോലുള്ള ആകർഷകമായ സവിശേഷതകൾ ഈ ഓഡിയോ ഡിവൈസിൽ വരുന്നു. നോയിസ് എയർ ബഡ്ഡുകൾ തിളങ്ങുന്ന ഫിനിഷുള്ള ഒരൊറ്റ കളർ ഓപ്ഷനിലാണ് വരുന്നത്. കൂടാതെ, ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യുന്നതിനെ കേസ് സപ്പോർട്ട് ചെയ്യുന്നു. ഈ ടിഡബ്ല്യുഎസ് ഇയർബഡുകൾ 20 മണിക്കൂർ ബാറ്ററി ലൈഫിനൊപ്പം വരുന്നു. പക്ഷെ, ചാർജിംഗ് കേസ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നില്ല.

നോയ്‌സ് എയർ ബഡ്‌സ്: ഇന്ത്യയിൽ വരുന്ന വില
2,499 രൂപ വിലയിൽ വരുന്ന നോയ്‌സ് എയർ ബഡ്‌സ് ഒരൊറ്റ ഐസി വൈറ്റ് കളർ ഓപ്ഷനാണ് വരുന്നത്. നോയ്‌സ് എയർ ബഡ്‌സ് ഇയർഫോണുകൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും വാങ്ങാൻ ഇപ്പോൾ ലഭ്യമാണ്.

നോയിസ് എയർ ബഡ്‌സ്: സവിശേഷതകൾ
ബാലൻസ്‌ഡ് സൗണ്ട് നൽകുന്ന 13 എംഎം ഡ്രൈവറുകളാണ് നോയ്‌സ് എയർ ബഡ്‌സിന്റെ സവിശേഷത. കണക്റ്റിവിറ്റിക്കായി 10 മീറ്റർ റേഞ്ചിൽ ബ്ലൂടൂത്ത് 5.0 ഈ ഓഡിയോ ഡിവൈസിൽ വരുന്നു. എസ്‌ബിസി, എഎസി ഓഡിയോ പ്രൊഫൈലുകളും ഇത് സപ്പോർട്ട് ചെയ്യുന്നു. നോയ്‌സ് എയർ ബഡുകൾ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി പൊരുത്തപ്പെടുന്നു. ഇയർബഡുകൾക്ക് 45 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിന് നാല് മണിക്കൂർ പ്ലേടൈം നൽകാനാകും. ഏകദേശം 1.2 മണിക്കൂർ സമയം കൊണ്ട് കേസ് വഴി പൂർണമായി ചാർജ് ചെയ്യാൻ കഴിയും. ഈ കേസിൽ 500 എംഎഎച്ച് ബാറ്ററിയുണ്ട്, കൂടാതെ 16 മണിക്കൂർ അധിക പ്ലേടൈം നൽകാനും ഇതിന് കഴിയും. കേസ് യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ വരെ സമയമെടുക്കും.

നിങ്ങൾക്ക് ഹാൻഡ്‌സ് ഫ്രീ കോളിംഗ്, ടച്ച് കൺട്രോളുകൾ, നോയ്‌സ് എയർ ബഡ്‌സ് ഉപയോഗിച്ച് സിരിയിലേക്കും ഗൂഗിൾ അസിസ്റ്റന്റിലേക്കും ആക്‌സസ്സ് ലഭിക്കും. ശബ്‌ദം കൺട്രോൾ ചെയ്യുവാനും കോളുകൾ സ്വീകരിക്കാനും നിരസിക്കാനും മ്യൂസിക് പ്ലേ / താൽക്കാലികമായി നിർത്താനും ടച്ച് കൺട്രോളുകൾ ഉപയോഗിക്കാവുന്നതാണ്. നോയിസ് എയർ ബഡ്സിന്റെ ഭാരം 4.5 ഗ്രാം വീതവും ഐപിഎക്സ് 4 സ്വാറ്റ് റെസിസ്റ്റൻസ് റേറ്റിംഗുമായി വരുന്നു. വ്യക്തമായ വോയ്‌സ് കോളുകൾക്കായി രണ്ട് ഇയർബഡുകൾക്കും മൈക്കുകൾ വരുന്നു.


Click it and Unblock the Notifications