കർവ്ഡ് ഡിസ്പ്ലെയുമായി നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് ഇന്ത്യയിലെത്തി | Noise ColorFit Pulse 3
Noise ColorFit Pulse 3 Smartwatch ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് കമ്പനി കളർഫിറ്റ് അൾട്ര 3 സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് ലോഞ്ച് ഇവന്റുകൾക്കിടയിൽ സാധാരണ ഗതിയിൽ ഉണ്ടാകുന്ന ഒരു കാലയളവ് പോലും ഇത്തവണ ഉണ്ടായില്ലെന്നതാണ് ഏറെ ശ്രദ്ധേയം.
കുറഞ്ഞ നിരക്കിൽ കൂടുതൽ ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഇന്ത്യൻ യൂസേഴ്സിനായി പ്രത്യേകം സജ്ജീകരിച്ചതെന്ന വിശേഷണവുമായാണ് നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് കമ്പനി പുറത്തിറക്കുന്നത്. ബജറ്റ് സെഗ്മെന്റിലേക്കാണ് കമ്പനി പുതിയ കളർഫിറ്റ് പൾസ് 3 അവതരിപ്പിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

നോയ്സ് കളർഫിറ്റ് പൾസ് 3 ഫീച്ചറുകൾ : കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് 1.96 ഇഞ്ച് സൈസ് വരുന്ന ടിഎഫ്ടി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 2.5 ഡി കർവ്ഡ് സ്ക്രീൻ 55 നിറ്റ്സ് ബ്രൈറ്റ്നസും ഫീച്ചർ ചെയ്യുന്നു. സ്മാർട്ട് ഡിഎൻഡി, ഓട്ടോ സ്പോർട്സ് ഡിറ്റക്ഷൻ, ട്രൂ സിങ്ക്, മൾട്ടിപ്പിൾ മെനു ഓപ്ഷൻസ് എന്നിങ്ങനെയുള്ള സവിശേഷതകളും നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നു.
ബ്ലൂടൂത്ത് കോളിങ് സപ്പോർട്ടും നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നുണ്ട്. നമ്പർ ഡയൽ ചെയ്യാൻ ഡയൽപാഡ്, റീസന്റ് കോൾസ് ആക്സസ് എന്നിവയ്ക്കൊപ്പം 10 കോൺടാക്റ്റുകൾ വരെ സേവ് ചെയ്യാനുള്ള സൌകര്യവും നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന 170 -ൽ അധികം വാച്ച് ഫേസുകളും നോയ്‌സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് പായ്ക്ക് ചെയ്യുന്നുണ്ട്.
സെലക്റ്റ് ചെയ്യാൻ ഒന്നിൽ കൂടുതൽ മെനു ഓപ്ഷനുകളും നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ആവശ്യമായ ഹെൽത്ത് മോണിറ്ററിങ് സെൻസറുകൾ എല്ലാം തന്നെ സ്മാർട്ട് വാച്ചിലെ ഹെൽത്ത് സ്യൂട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. 100 -ൽ കൂടുതൽ സ്പോർട്സ് മോഡുകളും നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു. ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്.
ഇൻബിൽറ്റ് പ്രൊഡക്ടിവിറ്റി സ്യൂട്ട് ഡെയിലി റിമൈൻഡറുകളും വെതർ ഫോർകാസ്റ്റും (കാലാവസ്ഥ പ്രവചനം) സെറ്റ് ചെയ്യാൻ യൂസേഴ്സിനെ സഹായിക്കുന്നു. ഐപി68 വാട്ടർ & ഡസ്റ്റ് റേറ്റിങ് നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ചിന്റെ ഡ്യൂറബിളിറ്റിയും എടുത്ത് കാണിക്കുന്നുണ്ട്. സിംഗിൾ ചിപ്പ് ഉള്ള ബ്ലൂടൂത്ത് 5.3 കോൾ സ്റ്റെബിലിറ്റിയും കുറഞ്ഞ വൈദ്യുത ഉപഭോഗവും ഉറപ്പ് തരുന്നു. നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ചിന്റെ വിലയും ലഭ്യതയും അറിയാൻ തുടർന്ന് വായിക്കുക.
നോയ്സ് കളർഫിറ്റ് പൾസ് 3 വിലയും ലഭ്യതയും : 1,799 രൂപ പ്രൈസ് ടാഗിലാണ് നോയ്‌സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ജെറ്റ് ബ്ലാക്ക്, വിന്റേജ് ബ്രൗൺ, സിൽവർ ഗ്രേ, ജേഡ് ഗ്രീൻ, റോസ് പിങ്ക് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിലും നോയ്സ് കളർഫിറ്റ് പൾസ് 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ആമസോണിലും കമ്പനി വെബ്സൈറ്റിലും പൾസ് 3 വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








