നോയ്‌സ് കളർഫിറ്റ് ക്യൂബ് വാച്ചിൻറെ ഫ്ലാഷ് വിൽപന ജൂലൈ 6 ന്: വിലയും, ഓഫറുകളും
നോയ്‌സ് കളർഫിറ്റ് ക്യൂബ് സ്മാർട്ട് വാച്ച് ജൂലൈ 6 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ട് വാച്ച് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 2,499 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ, ഈ സ്മാർട്ട് വാച്ചിൻറെ യഥാർത്ഥ വില 4,999 രൂപയാണ്. അതായത് ആദ്യ വിൽപ്പനയ്ക്ക് ശേഷം ഈ വിലയിൽ മാത്രമായിരിക്കും ലഭിക്കുന്നത്. കൂടാതെ, കളർ ഫിറ്റ് ക്യൂബ് സ്മാർട്ട് വാച്ചിൻറെ സവിശേഷതകളും രൂപകൽപ്പനയും ഫ്ലിപ്കാർട്ട് മൈക്രോസൈറ്റിൽ നൽകിയിട്ടുണ്ട്.

നോയ്‌സ് കളർഫിറ്റ് ക്യൂബ് വാച്ചിൻറെ ഇന്ത്യയിലെ വിൽപ്പനയും, ഓഫറുകളും
നോയിസ് കളർഫിറ്റ് ക്യൂബ് വാച്ച് ജൂലൈ 6 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. കറുപ്പ്, പിങ്ക് നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാണ്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് എന്നിങ്ങനെയുള്ള ചില ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ നൽകിയിട്ടുണ്ട്.

നോയ്‌സ് കളർഫിറ്റ് ക്യൂബ് വാച്ചിൻറെ സവിശേഷതകൾ
നോയ്‌സ് കളർഫിറ്റ് ക്യൂബ് വാച്ചിൽ 240 x 240 പിക്‌സൽ റെസല്യൂഷനുള്ള 1.4 ഇഞ്ച് ഫുൾ-ടച്ച് കർവ്ഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ മറ്റ് വാച്ച് ക്ലൗഡ് അധിഷ്‌ഠിത വാച്ച് ഫെയ്‌സുകൾ നൽകുകയും സൈക്ലിംഗ്, നടത്തം, യോഗ, ട്രെഡ്‌മിൽ, ഓട്ടം എന്നിവ പോലുള്ള ഒന്നിലധികം സ്‌പോർട്‌സ് മോഡുകളെ സപ്പോർട്ടും ചെയ്യുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി നോയ്‌സ് കളർഫിറ്റ് ക്യൂബ് കണക്റ്റ് ചെയ്യാവുന്നതാണ്. മാത്രമല്ല ,നോയ്‌സ്ഫിറ്റ് ആപ്പ് വഴി ആക്‌സസ്സുചെയ്യാനുമാകും. 24 മണിക്കൂർ ഹൃദയമിടിപ്പ് മോണിറ്റർ, ബ്ലഡ് പ്രഷർ മോണിറ്റർ, സ്ലീപ്പ് മോണിറ്റർ എന്നിവയും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.

കണക്റ്റിവിറ്റി സപ്പോർട്ടിനായി നോയ്‌സ് കളർഫിറ്റ് ക്യൂബ് ബ്ലൂടൂത്ത് 5.1 നെ സപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഐപി 68 സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണ് ഈ സ്മാർട്ട് വാച്ചിനുള്ള വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്. ഈ സ്മാർട്ട് വാച്ച് ഏഴ് ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്നുവെന്നും ഒരു ബാറ്ററി ചാർജ് ചെയ്യാൻ 150 മിനിറ്റ് എടുക്കുന്ന മാഗ്നറ്റിക് ചാർജറിനെ സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് നോട്ടിഫിക്കേഷൻ, ടൈമർ, അലാറം, വൈബ്രേഷൻ അലേർട്ട്, മ്യൂസിക് കൺട്രോൾ, കാലാവസ്ഥാ പ്രവചനം എന്നിവയും ഉൾപ്പെടുന്നുണ്ട്. ഈ സ്മാർട്ട് വാച്ചിന് വെറും 32 ഗ്രാമാണ് ഭാരം. 2,499 രൂപയ്ക്ക് നോയ്‌സ് കളർഫിറ്റ് ക്യൂബ് തീർച്ചയായും ദൈനംദിന ഉപയോഗത്തിന് ഒരു നല്ല ഓപ്ഷൻ തന്നെയാണ്. നിങ്ങൾക്ക് മികച്ച ഡിസൈൻ, ബാറ്ററി ലൈഫ്, മറ്റ് ഉപയോഗപ്രദമായ സവിശേഷതകൾ എന്നിവ ലഭിക്കും. എന്നാൽ, ഇത് അന്തർനിർമ്മിത ജിപിഎസ് ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ കളർ ഫിറ്റ് ക്യൂബ് വാച്ചിനായി നോയ്‌സ് ഒരു ടിഎഫ്ടി ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








