നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്മാർട്ട് വാച്ച് ഡിസംബർ 23 ന് ഇന്ത്യയിലെത്തും

|

ജനപ്രിയ ഇന്ത്യൻ പേഴ്സണൽ വെയറബിൾ ബ്രാൻഡുകളിൽ ഒന്നാണ് നോയ്‌സ്. ഈ ആഴ്ച രാജ്യത്ത് പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിക്കുമെന്ന് നോയ്‌സ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നോയ്‌സ് കളർ അൾട്രാ 2 സ്മാർട്ട് വാച്ച് ആയിരിക്കും ഇതെന്ന് ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്മാർട്ട് വാച്ച് ഡിസംബർ 23 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഇ കൊമേഴ്സ് വെബ്സൈറ്റ് ആയ ആമസോൺ ടീസ് ചെയ്തിരിക്കുകയാണ്. വ്യാഴാഴ്ച നോയ്‌സ് കളർഫിറ്റ് അൾട്രാ വിപണികളിൽ എത്തുന്നതിന് മുമ്പ് പുതിയ സ്മാർട്ട് വാച്ചിൽ പ്രതീക്ഷിക്കേണ്ട സ്പെസിഫിക്കേഷനുകൾ എന്തൊക്കെയാണെന്ന് നോക്കാം.

നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്മാർട്ട് വാച്ചിൽ പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം

നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്മാർട്ട് വാച്ചിൽ പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം

ഈ വർഷം ജൂലൈ മാസത്തിലാണ് നോയ്‌സ് കളർഫിറ്റ് അൾട്രാ സീരിസിലെ ആദ്യ സ്മാർട്ട് വാച്ച് പുറത്തിറങ്ങിയത്. പിന്നാലെയാണ് നോയ്‌സ് കളർഫിറ്റ് അൾട്രാ 2, കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. നോയ്‌സ് കളർഫിറ്റ് അൾട്രായേക്കാൾ മികച്ച ഫീച്ചറുകൾ ആണ് നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്മാർട്ട് വാച്ചിൽ പ്രതീക്ഷിക്കുന്നത്. ലോഞ്ചിങിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നോയ്‌സ് കളർഫിറ്റ് അൾട്രാ 2വിന്റെ പ്രധാന സ്പെസിഫിക്കേഷൻസ് വെളിപ്പെടുത്തിയിരിക്കുകയാണ് ആമസോൺ.

ടാറ്റ സ്കൈയ്ക്ക് പിന്നാലെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ വില കൂട്ടി എയർടെലുംടാറ്റ സ്കൈയ്ക്ക് പിന്നാലെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ വില കൂട്ടി എയർടെലും

 

നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്പെസിഫിക്കേഷനുകൾ

നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്പെസിഫിക്കേഷനുകൾ

നോയ്‌സ് കളർഫിറ്റ് അൾട്രാ 2വിനൊപ്പം ലിസ്റ്റ് ചെയ്തിരിക്കുന്ന സ്പെസിഫിക്കേഷനുകൾ വിശദമായി പരിശോധിക്കാം. നോയ്‌സ് കളർഫിറ്റ് അൾട്രാ 2 സ്മാർട്ട് വാച്ച് 368 x 448 പിക്സൽ റെസല്യൂഷനോട് കൂടിയ 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായാണ് വരുന്നത്. നോയ്‌സ് കളർഫിറ്റ് അൾട്രാ മോഡലിന് 1.75 ഡിസ്പ്ലേ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ നിന്നും കുറച്ച് കൂടി വലിപ്പത്തിലാണ് നോയ്‌സ് കളർഫിറ്റ് അൾട്രാ 2 എത്തുന്നത്. ആൾവെയ്സ് ഓൺ ഡിസ്പ്ലേ ഫീച്ചറും നോയ്‌സ് കളർഫിറ്റ് അൾട്രാ 2വിനെ കൂടുതൽ മികച്ചതാക്കുന്നു.

സ്മാർട്ട് വാച്ച്

സീരീസിലെ രണ്ടാം തലമുറ സ്മാർട്ട് വാച്ച് ആയതിനാൽ, നോയ്‌സ് കളർഫിറ്റ് അൾട്രാ 2വിന് മികച്ച ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ബിൽഡും നാവിഗേഷൻ ആവശ്യങ്ങൾക്കായി ഒരു സൈഡ് ബട്ടണും കൊടുത്തിരിക്കുന്നു. കറുപ്പ്, സിൽവർ, ഗോൾഡ് എന്നിങ്ങനെ വിവിധ കളർ ഓപ്ഷനുകളിലും ഗ്രേ, ഗ്രീൻ, ബ്ലാക്ക് നിറങ്ങളിലുള്ള സ്ട്രാപ്പുകളിലും ആയിരിക്കും നോയ്‌സ് കളർഫിറ്റ് അൾട്രാ 2 അവതരിപ്പിക്കുക.

നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാംനമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

നോയ്‌സ് കളർഫിറ്റ് അൾട്രാ 2

ആദ്യ തലമുറ അൾട്രാ സ്മാർട്ട് വാച്ചിന് സമാനമായി, വരാനിരിക്കുന്ന മോഡലിലും അറുപതിൽ അധികം സ്‌പോർട്‌സ് മോഡുകൾ ഉണ്ടാവും. ഇൻഡോർ സ്‌പോർട്‌സ്, സൈക്ലിങ്, ഓട്ടം, ഔട്ട്‌ഡോർ സ്‌പോർട്‌സ് തുടങ്ങിയ ട്രാക്കിങ് കഴിവുകളും നോയ്‌സ് കളർഫിറ്റ് അൾട്രാ 2 ഫീച്ചർ ചെയ്യും. ആരോഗ്യ കേന്ദ്രീകൃത സവിശേഷതകളിലേക്ക് വരുമ്പോൾ, 24/7 ഹൃദയമിടിപ്പ് നിരീക്ഷണവും ഒരു എസിപിഒ2 സെൻസറും നോയ്‌സ് കളർഫിറ്റ് അൾട്രാ 2വിൽ ലഭ്യമാണ്. കൂടാതെ, സ്റ്റോക്ക് ട്രേഡിങ്, കാൽക്കുലേറ്റർ, ഫ്ലാഷ്‌ലൈറ്റ്, മ്യൂസിക് കൺട്രോൾ, വേൾഡ് ക്ലോക്ക്, റിമൈൻഡറുകൾ എന്നിവ പോലുള്ള മറ്റ് സവിശേഷതകളും നോയ്‌സ് കളർഫിറ്റ് അൾട്രാ 2വിൽ നോയ്‌സ് അവതരിപ്പിക്കുന്നു. ഒപ്പം കസ്റ്റമൈസ് ചെയ്യാവുന്ന നൂറിൽ കൂടുതൽ വാച്ച് ഫേയ്സുകൾ ക്ലൌഡിൽ ലഭ്യവുമാണ്.

ബാറ്ററി ലൈഫ്

രാജ്യത്ത് നേരത്തെ പുറത്തിറക്കിയ നോയ്‌സ് കളർഫിറ്റ് അൾട്രാ സ്മാർട്ട് വാച്ച് ഒറ്റ ചാർജിൽ ഒമ്പത് ദിവസത്തെ ബാറ്ററി ലൈഫ് നൽകിയിരുന്നു. അടുത്ത തലമുറ മോഡൽ ബാറ്ററി ഡിപ്പാർട്ട്മെന്റിൽ ഏതെല്ലാം തരത്തിലുള്ള മെച്ചപ്പെടുത്തലുകളോടെയാണ് എത്തുന്നത് എന്നതും കൗതുകകരമാണ്. നോയ്‌സ് കളർഫിറ്റ് അൾട്രാ 2 ഏത് പ്രൈസ് റേഞ്ചിലാവും എത്തുകയെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. 4,499 രൂപയ്ക്ക് വിപണിയിൽ എത്തിയ നോയ്‌സ് കളർഫിറ്റ് അൾട്രായുടെ വില പിന്നീട് 500 രൂപ കൂട്ടി 4,999 രൂപയാക്കിരുന്നു. ആയതിനാൽ തന്നെ നോയ്‌സ് കളർഫിറ്റ് അൾട്രാ 2വിന് 5,000ത്തിന് മുകളിൽ വില പ്രതീക്ഷിക്കാവുന്നതാണ്.

അലയൻസ്, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ബേസിക് ബ്രോഡ്ബാൻഡ് പ്ലാനുകൾഅലയൻസ്, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ബേസിക് ബ്രോഡ്ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
The Noise ColorFit Ultra 2 India launch date Revealed.Amazon India has teased that this smartwatch will be launched in the country on December 23.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X