ക്വാൽകോം ആപ്റ്റിഎക്സ് അഡാപ്റ്റീവ് ടെക്നോളജിയുമായി നോയ്‌സ് ഇലൻ ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിച്ചു

|

കമ്പനിയുടെ ആദ്യത്തെ എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലിങ് (ഇഎൻ‌സി) ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ നോയ്‌സ് അവതരിപ്പിച്ചു. ഒരു ക്വാഡ് മൈക്രോഫോൺ സെറ്റപ്പുമായി വരുന്ന ഈ ഇയർബഡുകൾക്ക് ക്വാൽകോം ആപ്‌റ്റിഎക്‌സ് അഡാപ്റ്റീവ് സാങ്കേതികവിദ്യയാണ് നൽകുന്നത്. ചാർജിംഗ് കേസുമായി 36 മണിക്കൂർ വരെ സമയം നീട്ടാൻ കഴിയുന്നതും എട്ട് മണിക്കൂർ വരെ പ്ലേടൈം നൽകുവാനും നോയിസ് ഇലനെ പ്രേരിപ്പിക്കുന്നു. ടിഡബ്ല്യുഎസ് ഇയർബഡുകൾ ബ്ലൂടൂത്ത് 5.2, കുറഞ്ഞ ലേറ്റൻസി, വോയ്‌സ് അസിസ്റ്റന്റ് സവിശേഷതകളെ സപ്പോർട്ട് ചെയ്യുന്നു. നോയിസ് ആലന്റ് ഇയർബഡുകൾക്ക് ആംബിയന്റ് നോയ്‌സ് അഡ്ജസ്റ്റ്മെന്റ് ട്രാൻസ്പാരാൻസി മോഡും വരുന്നു.

നോയ്‌സ് ഇലൻ: ഇന്ത്യയിലെ വിലയും, ലഭ്യതയും
 

നോയ്‌സ് ഇലൻ: ഇന്ത്യയിലെ വിലയും, ലഭ്യതയും

നിലവിൽ ഒരു പ്രത്യേക ലോഞ്ച് വിലയിൽ നോയ്‌സ് ഇലൻ ഇന്ത്യയിൽ നിന്നും 3,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഇയർബഡുകൾ നോയ്‌സിൻറെ വെബ്‌സൈറ്റ് വഴിയും കൂടാതെ ആമസോൺ വഴിയും ലഭ്യമാണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് നോയ്‌സ് ഓൺലൈനിൽ 3,999 രൂപയ്ക്ക് ലഭ്യമായി തുടങ്ങും. ഷാഡോ ഗ്രേ (കറുപ്പ്) കളർ ഓപ്ഷനിലാണ് ഈ ഇയർബഡുകൾ വിപണിയിൽ വരുന്നത്.

നോയ്‌സ് ഇലൻ: സവിശേഷതകൾ

നോയ്‌സ് ഇലൻ: സവിശേഷതകൾ

ക്വാളികോം ആപ്റ്റിഎക്സ് അഡാപ്റ്റീവ് ടെക്നോളജി നൽകുന്ന ഇഎൻസി സാങ്കേതികവിദ്യയുള്ള 6 എംഎം ടൈറ്റാനിയം ഡ്രൈവറുകൾ നോയിസ് ഇലൻ ടിഡബ്ല്യുഎസ് ഇയർബഡുകളിൽ സജ്ജീകരിച്ചിരിക്കുന്നു. മികച്ച സൗണ്ട് ക്വാളിറ്റി ഉറപ്പാക്കാൻ ഡ്യുവൽ മൈക്കുകളുള്ള നാല് മൈക്രോഫോണുകളുമായി നോയ്‌സ് ഇലൻ വരുന്നു. കമ്പനി പറയുന്നതനുസരിച്ച്, ഒരു തവണ മുഴുവനായി ചാർജ് ചെയ്യ്താൽ എട്ട് മണിക്കൂർ വരെ പ്ലേടൈമും ചാർജിംഗ് കേസുമായി മൊത്തം 36 മണിക്കൂർ പ്ലേടൈമും നോയ്‌സ് ഇലൻ നിങ്ങൾക്ക് നൽകുന്നു. ബ്ലൂടൂത്ത് 5.2, യുഎസ്ബി-ടൈപ്പ്-സി ചാർജിംഗ് ഇന്റർഫേസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

നോയ്‌സ് ഇലൻ ഇയർബഡുകൾ

നോയ്‌സ് ഇലൻ ഇയർബഡുകൾ 80 എംഎസ് വരെ ലേറ്റൻസി വാഗ്ദാനം ചെയ്യുന്നു. ശബ്‌ദം ക്രമീകരിക്കുന്നതിനായി നോയ്‌സ് ഇലന് ഒരു ട്രാന്സ്പരെൻസി മോഡ് വരുന്നു. ഇത് നിങ്ങൾക് മ്യൂസിക് കേൾക്കുമ്പോൾ നിങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ നിങ്ങളെ സഹായിക്കുന്നു. വോയ്‌സ് അസിസ്റ്റന്റുകളായ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയ്‌ക്കും ടിഡബ്ല്യുഎസ് ഇയർബഡുകൾക്ക് സപ്പോർട്ട് നൽകുന്നു. കൂടാതെ, സ്വെറ്റ്‌ റെസിസ്റ്റൻസിനായി ഈ ഓഡിയോ ഡിവൈസ് ഐപിഎക്സ് 4 റേറ്റുചെയ്തിരിക്കുന്നു.

Most Read Articles
Best Mobiles in India

English summary
The company's first environmental noise cancelling (ENC) TWS earbuds in India were introduced as Noise Elan. There is a quad microphone system for the earbuds and they are powered by Qualcomm aptX Adaptive technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X