35 മണിക്കൂർ ബാറ്ററി ലൈഫുള്ള നോയ്‌സ് ഫ്ലെയർ നെക്ക്ബാൻഡ് ഇയർഫോണുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
മെയ് 19 ബുധനാഴ്ചയാണ് നോയ്‌സ് ഫ്ലെയർ നെക്ക്ബാൻഡ് ഇയർഫോണുകൾ ഇന്ത്യയിൽ വിപണിയിലെത്തിയത്. രാജ്യത്ത് ആദ്യമായി ടച്ച് സവിശേഷതയുള്ള ബ്ലൂടൂത്ത് നെക്ക്ബാൻഡ് രൂപകൽപ്പനയിൽ വരുന്ന ഇയർഫോണുകളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇയർഫോണുകളുടെ നെക്ക്ബാൻഡിൻറെ അവസാനഭാഗത്ത് ടച്ച് ഇൻപുട്ടുകൾ ഉണ്ട്. നോയ്‌സ് ഫ്ലെയർ നെക്ക്ബാൻഡ് ഇയർഫോണുകൾ നാല് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. കൂടുതൽ സുരക്ഷിതമായ ഫിറ്റിംഗിനായി വിംഗ്-ടിപ്പ് സ്റ്റൈൽ ഇയർബഡുകളുണ്ട്. നിങ്ങൾക്ക് കോൾ ലഭിക്കുമ്പോൾ വൈബ്രേഷൻ അലേർട്ടുകൾ നൽകുന്ന കമ്പനിയുടെ സ്വിഫ്റ്റ്കോളർ സാങ്കേതികവിദ്യയാണ് ഇയർഫോണുകൾ അവതരിപ്പിക്കുന്നത്. ക്വാൽകോം നൽകുന്ന എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലിങ് (ഇഎൻസി) ഫീച്ചറും ഇവയിലുണ്ട്.

ഇന്ത്യയിൽ നോയ്‌സ് ഫ്ലെയർ ഇയർഫോണുകളുടെ വില
3,999 രൂപ യഥാർത്ഥ വില വരുന്ന നോയ്സ് ഫ്ലെയർ നെക്ക്ബാൻഡ് ഇയർഫോണുകൾ ഇപ്പോൾ 1,799 രൂപയ്ക്ക് ലഭ്യമാണ്. കാർബൺ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, മിസ്റ്റ് ഗ്രേ, സ്റ്റോൺ ബ്ലൂ നിറങ്ങളിൽ ഈ ഇയർഫോണുകൾ വിപണിയിൽ നിന്നും ലഭിക്കുന്നതാണ്. നെക്ക്ബാൻഡ് സ്റ്റൈൽ ഇയർഫോണുകൾ ആമസോൺ, നോയ്‌സ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാണ്.

നോയ്‌സ് ഫ്ലെയർ ഇയർഫോണുകളുടെ സവിശേഷതകൾ
നോയ്‌സ് ഫ്ലെയർ നെക്ക്ബാൻഡ് ഇയർഫോണുകളിൽ 10 എംഎം ഡ്രൈവറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, മാത്രവുമല്ല കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.0 വരുന്നു. 10 മീറ്ററിന്റെ വയർലെസ് റേഞ്ചും, ഓട്ടോ-പെയറിങ്, ഡ്യൂവൽ-പെയറിങ് പോലുള്ള സപ്പോർട്ട് സവിശേഷതകളും ഇതിലുണ്ട്. നോയ്‌സ് ഫ്ലെയർ ഇയർഫോണുകളിൽ മാഗ്നറ്റിക് ഇയർബഡുകൾ ഉണ്ട്. അത് നിങ്ങളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുമ്പോൾ ഒരുമിച്ച് കൂടിച്ചേർന്ന് നിൽക്കുന്നു. കോൾ വൈബ്രേഷൻ അലേർട്ടുകൾ നൽകുന്ന സ്വിഫ്റ്റ്കോളർ സാങ്കേതികവിദ്യയിൽ ഇത് വരുന്നു.

ഈ ഇയർഫോണുകൾ ഫാസ്റ്റ് ചാർജിംഗിനെയും ഹാൻഡ്‌സ് ഫ്രീ കോളിംഗിനെയും സപ്പോർട്ട് ചെയ്യുന്നു. നോയ്സിൽ നിന്നുള്ള നെക്ക്ബാൻഡ് ഇയർഫോണുകൾക്ക് നെക്ക്ബാൻഡിൽ ടച്ച് നിയന്ത്രണങ്ങളുണ്ട്. ഇത് നിങ്ങളുടെ മീഡിയയെയും കോളുകളെയും നിയന്ത്രിക്കാൻ അനുവദിക്കുന്നു. നെക്ക്ബാൻഡിൽ ഇയർഫോണുകൾക്ക് ഡ്യൂവൽ മൈക്രോഫോണുകളുണ്ട്. അവയിൽ നോയ്‌സ് ക്യാൻസലിങ്ങും ഉൾപ്പെടുന്നു. ഒരു ചാർജിൽ 70 ശതമാനം ശബ്‌ദത്തിൽ 35 മണിക്കൂർ വരെ നീണ്ടുനിൽക്കാമെന്നും എട്ട് മിനിറ്റ് ചാർജിന് എട്ട് മണിക്കൂർ പ്ലേടൈം നൽകാമെന്നും നോയ്‌സ് പറയുന്നു. മൊത്തം ചാർജ് സമയം 40 മിനിറ്റായി പരസ്യം ചെയ്യുന്നു. ചാർജിംഗ് സൂചകവും ഉണ്ട്. ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസുമായി വരുന്ന നോയ്സ് ഫ്ലെയർ നെക്ക്ബാൻഡ് ഇയർഫോണുകൾക്ക് വെറും 37 ഗ്രാം മാത്രമാണ് ഭാരം.


Click it and Unblock the Notifications








