Just In
- 3 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 5 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- Movies
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജേഷ്ഠനെ പോലെ': ദേവ്
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- News
'രാഹുൽ ഗാന്ധി രാജ്യത്തെ പ്രതീക്ഷയുടെ കിരണം', പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
Noise i1 Smart Glasses: കണ്ണടയും സ്മാർട്ട് ആക്കി നോയ്സ്; അടിപൊളി ഫീച്ചറുകളുമായി നോയ്‌സ് ഐ1 സ്മാർട്ട് ഗ്ലാസ്
നോയ്സിന്റെ സ്മാർട്ട് ഗ്ലാസ് 'നോയിസ് ഐ1' വിപണിയിൽ എത്തി. ഇന്ത്യൻ ഓഡിയോ വെയറബിൾ ഗാഡ്ജറ്റ് നിർമാതാക്കളായ നോയ്സ് ഇതാദ്യമായാണ് സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കുന്നത് ( Noise i1 Smart Glasses). 5,999 രൂപ പ്രൈസ് ടാഗിലാണ് നോയിസ് ഐ1 സ്മാർട്ട്ഗ്ലാസ് വിൽപ്പനയ്ക്കെത്തുക. നോയ്സിന്റെ തന്നെ ഇൻഹൌസ് ടെക്ക് ഇൻക്യുബേറ്റർ ആയ നോയ്സ് ലാബ്സിൽ നിന്നുള്ള ആദ്യത്തെ പ്രോഡക്ട് കൂടിയാണ് നോയിസ് ഐ1 സ്മാർട്ട് ഗ്ലാസ്. ബിൽറ്റ് ഇൻ സ്പീക്കറുകൾ, ഹാൻഡ് ഫ്രീ വോയ്‌സ് അസിസ്റ്റന്റ്, മൾട്ടി ഫംഗ്ഷൻ ടച്ച് കൺട്രോൾസ്, ഒരു മൈക്രോഫോൺ, മാഗ്നറ്റിക് ചാർജിങ് സപ്പോർട്ട് എന്നിവയും നോയിസ് ഐ1ൽ ( Noise i1 ) ഉണ്ട്.

നോയിസ് ഐ1 സ്മാർട്ട്ഗ്ലാസ് ( Noise i1 Smart Glasses )
ഒരു ലിമിറ്റഡ് എഡിഷൻ പ്രോഡക്റ്റ് എന്ന നിലയ്ക്കാണ് നോയിസ് ഐ1 സ്മാർട്ട്ഗ്ലാസ് അവതരിപ്പിച്ചത്. കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ noise.com ൽ നിന്നും നോയിസ് ഐ1 സ്മാർട്ട്ഗ്ലാസ് വാങ്ങാൻ കഴിയും. നോയിസ് ഐ1 സ്മാർട്ട് ഗ്ലാസുകളുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

നോയിസ് ഐ1 സ്മാർട്ട് ഐവെയർ സവിശേഷതകൾ
നോയ്‌സ് ഐ1 ഒരു സ്റ്റാൻഡേർഡ് വേഫെയർ ഡിസൈനിലാണ് (47 ഗ്രാം) വരുന്നത്. കൂടാതെ രണ്ട് ഫ്രെയിം ടെപ്പുകളും നോയ്സ് ഐ1 സ്മാർട്ട് ഐവെയർ ഓഫർ ചെയ്യുന്നു. സ്ക്വയർ ഫ്രെയിമിലും റൌണ്ട് ഫ്രെയിമിലും നോയിസ് ഐ1 സ്മാർട്ട് ഐവെയർ വാങ്ങാൻ കിട്ടും. ഈ രണ്ട് മോഡലുകളും ഐപിഎക്സ്4 വാട്ടർ റെസിസ്റ്റന്റ് ആണ്.

കൂടാതെ ബ്ലൂ ലൈറ്റ് ഫിൽട്ടറിങ് ശേഷിയുള്ള സുതാര്യമായ ലെൻസുകളാണ് (UVA/B 99%) നോയിസ് ഐ1 സ്മാർട്ട് ഐവെയറിൽ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നോയിസ് ഐ1 സ്മാർട്ട് ഐവെയറിന്റെ ലെൻസുകൾ പരസ്പരം മാറ്റാനും കഴിയും. നേറ്റീവ് മ്യൂസിക് പ്ലേബാക്ക് ഓഫർ ചെയ്യുന്നതിനായി ഈ 'മെയ്ഡ് ഇൻ ഇന്ത്യ' സ്മാർട്ട് ഗ്ലാസുകളിൽ ഓപ്പൺ ഇയർ സ്പീക്കറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഓഡിയോ ഫ്രണ്ടിൽ 16.2 എംഎം സ്പീക്കർ ഡ്രൈവറുകളാണ് നോയിസ് ഐ1 സ്മാർട്ട് ഐവെയറിൽ ഉള്ളത്. ഈ സ്‌മാർട്ട് ഐവെയറിന്റെ വലത് ഭാഗത്ത് മൾട്ടി ഫങ്ഷണൽ ടച്ച് കൺട്രോൾസ് നൽകിയിരിക്കുന്നു. ഇവ ഉപയോഗിച്ച് കോളുകൾ സ്വീകരിക്കാനും റിജക്റ്റ് ചെയ്യാനും വോളിയം നിയന്ത്രിക്കാനും ട്രാക്കുകൾ മാറ്റാനും വോയ്‌സ് അസിസ്റ്റന്റ് ആക്‌സസ് ചെയ്യാനും സാധിക്കുന്നു.

സിരിയ്ക്കും ഗൂഗിൾ അസിസ്റ്റന്റിനും സപ്പോർട്ട്
ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കമാൻഡുകൾ വഴി നിങ്ങൾക്ക് വെർച്വൽ അസിസ്റ്റന്റ് ആക്‌സസ് ചെയ്യാൻ കഴിയും. ഈ സൌകര്യം വഴി, നിങ്ങളുടെ ശബ്‌ദം ഉപയോഗിച്ച് നോയിസ് ഐ1 സ്മാർട്ട് ഐവെയറിൽ അലാറങ്ങൾ സജ്ജീകരിക്കാനും കോളുകൾ ചെയ്യാനും മറ്റും കഴിയും. ഈ സ്മാർട്ട് ഗ്ലാസിൽ സിരിയ്ക്കും ഗൂഗിൾ അസിസ്റ്റന്റിനും സപ്പോർട്ട് ലഭിക്കുന്നു.

സ്മാർട്ട് ഗ്ലാസിന്റെ രണ്ട് വശങ്ങളിലും മൈക്കുകൾ നൽകിയിരിക്കുന്നു. ഇവ ഉപയോഗിച്ച് ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കമാൻഡുകൾ നൽകാൻ കഴിയും. നോയിസ് ഐ1 സ്മാർട്ട് ഗ്ലാസിൽ മാഗ്‌നറ്റിക് ചാർജിങിനും സപ്പോർട്ട് ലഭിക്കുന്നു. ഒന്നര മണിക്കൂർ കൊണ്ട് ഡിവൈസ് ഫുൾ ചാർജ് ആകും. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ ഒമ്പത് മണിക്കൂർ പ്ലേ ടൈമും നോയ്സ് ഓഫർ ചെയ്യുന്നു.

കണക്റ്റിവിറ്റി
കണക്റ്റിവിറ്റിയെ സംബന്ധിച്ചിടത്തോളം ഈ സ്മാർട്ട് ഗ്ലാസ് ബ്ലൂടൂത്ത് 5.1 സപ്പോർട്ടും 10 മീറ്റർ വയർലെസ് റേഞ്ചും ഓഫർ ചെയ്യുന്നു. Noise i1 smart eye-wear ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളുമായി പെയർ ചെയ്യാൻ കഴിയും. ഒരു ബിൽറ്റ് ഇൻ ക്യാമറ കൂടിയുണ്ടായിരുന്നെങ്കിൽ ഡിവൈസ് കൂടുതൽ മികച്ചതായേനെ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470